വി.എച്ച്.നിഷാദ്
ആരുംകാണാക്കഥകളിൽ ചിലത്
വിശ്വാസങ്ങളിൽ ചില സ്വപ്‌നദൃശ്യങ്ങൾ പവിത്ര എം.പി., കറന്റ് ബുക്‌സ്, കോട്ടയം, വില 45 രൂപ. കഥയ്‌ക്കും കവിതയ്‌ക്കും ഇടയിലെ അതിർത്തി എവിടെയാണ്? കഥയിൽ കവിതയായി പെയ്യുന്ന മഴയേതാണ്? ഓർമ്മകളുടെ ഭാഷയേതാണ്? ഒരുപാട് ചോദ്യങ്ങളിടുകയാണ് ഈ പുസ്‌തകമിവിടെ- എം.പി. പവിത്രയുടെ ‘വിശ്വാസങ്ങളിൽ ചില സ്വപ്‌നദൃശ്യങ്ങൾ’ എന്ന കഥാസമാഹാരം തുടയ്‌ക്കുന്തോറും തിളങ്ങുന്ന, നിഴൽചിത്രങ്ങളായി മനസ്സിൽ പീലിവിടർത്തുന്ന, ചിലപ്പോൾ തുളുമ്പി തട്ടിമറിഞ്ഞ് മനസ്സിലേയ്‌ക്ക് മഴനനവാകുന്ന, മറ്റുചിലപ്പോൾ പൂമണമായി കടന്നുവരുന്ന, മനസാകുന്ന ...