നിഷാദ് ആട്ടുവള്ളിക്കാട്ടിൽ
കറുത്ത വർത്തമാനം
എനിക്കു ഭയമാണ് നിറഞ്ഞ ചിരികളിൽ വിടരുന്ന കണ്ണുകളിൽ സംശയത്തിന്റെ നിഴലുണ്ട് ഇത് അധീശത്വത്തിന്റെ വർത്തമാനം ഇവിടെ കണ്ണുകൾക്ക് നാവിന്റെ ധർമ്മം പരസ്യപ്പലകകൾ വഴികാട്ടികൾ ചുവരുകളിൽ വേർപിരിയുന്ന ബന്ധങ്ങൾ ജാടനുരയുന്ന പ്രണയങ്ങൾ വഴിപ്പെടലുകളുടെ സൗഹൃദം കാലത്തിന്റെ ഭ്രാന്തൻ ചലനങ്ങൾ നമുക്ക് നമ്മെ നഷ്ടമാവുന്നു... ഈ കറുത്ത നിശബ്ദതയിൽ... നാമന്യരാവുകയാണ്... Generated from archived content: poem12_jun1_07.html Author: nishad_attuvallikattil