നിഷ സുധീഷ്
നീലകണ്‌ഠൻ
പകൽ അകന്നുപോകുമ്പോൾ ആൽമരത്തിന്റെ ഒറ്റത്തണലിൽ മോക്ഷം കായുന്ന ഭിക്ഷുവിന്റെ കണ്ണിലെ കെടാത്ത കനൽ തിരയുന്ന രൂപം നീയാണെന്നു കരുതി ആളൊഴിഞ്ഞ നടവാതിൽക്കൽ ഞാൻ കാത്തുനിന്നപ്പോൾ ഒരു കൂവളത്തില എനിക്കെറിഞ്ഞു തന്ന് തിരികെ പോകാൻ നീ സ്വരം കനപ്പിച്ച നേരം കണ്‌ഠത്തിൽ കല്ലിച്ചുപോയ രണ്ടക്ഷരങ്ങൾ കൂട്ടിവായിച്ചത് സ്‌നേഹം എന്നായിരുന്നു. അതിന്റെ നീലനിറം എന്റെ പുടവയിലാകെ പടർന്നു പോയിരുന്നു.്‌ഭ കൽപ്പടവിലെ പായലിൽ എനിക്കെന്റെ വഴി പാളുമ്പോൾ ഒരു പാതിയും മറുപാതിയും ഇരുട്ടിൽ അലിഞ്ഞു പോകുന്നു. ഒരു താണ്ഡവത്തിന്റെ ഹുങ്കാരത്...
എന്റെ പ്രണയത്തിന്
തണുത്തുറഞ്ഞ കിനാവുകളുടെ മൂടുപടം അലിയാനൊരുങ്ങുമ്പോൾ ചുണ്ടുകളിൽ വിരലമർത്തി നീ എന്നെ ശാസിക്കാനൊരുങ്ങുന്നു. നിഴലിന്റെ പിറകെ നടന്നു പോയവൾക്ക് കണ്ണുകളിൽ എന്നും മായക്കാഴ്‌ച. കറുപ്പിലും വെളുപ്പിലും വലവിരിച്ച് കരിങ്കൽ ശിൽപ്പങ്ങൾ എന്നെ കുടഞ്ഞെറിയുന്നു. ആസക്തിയുടെ കരിങ്കൽ ശിൽപ്പങ്ങൾ. വഴിയിടറി പരതി തോൽക്കുമ്പോൾ നീ തിരസ്‌ക്കരണത്തിന്റെ ഗാഥയോതുന്നു. എന്റെ കണ്ണുകളിൽനിന്ന് നിണം ചുരക്കുന്നു. സ്‌നേഹം നുരഞ്ഞ വീഞ്ഞുകുപ്പിയിൽ ഇന്ന് നിന്റെ കലിപ്പിന്റെ പ്രതിബിംബം. നീയെനിക്ക് അഭിസാരികയുടെ മുൾക്കിരീടമൊരുക്കുമ...