നിശാന്ത് കെ
പന്തിരു കുലത്തിലൂടെ……
പ്രൈമറി വിദ്യാഭ്യാസ കാലത്താണ്.ഏതോ യാത്ര കഴിഞ്ഞു മടങ്ങിവന്ന ഉപ്പയുടെ കയ്യില്‍ എനിക്ക് വേണ്ടി ഒരു കൊച്ചു കഥ പുസ്തകം ഉണ്ടായിരുന്നു. 'പറയി പെറ്റ പന്തിരുകുലം' എന്ന ഈ പുസ്തകതിലൂടെയായിരുന്നു കഥകളുടെ ലോകത്തേക്ക് വായനയുടെ പരിണാമം.അതുവരെ കഥകള്‍ ഉമ്മയുടെയും ഉമ്മുമ്മ യുടെയും മടിയില്‍ കിടന്നു കേള്‍ക്കാനുള്ളത് ആയിരുന്നു.ഈ പുസ്തകം കിട്ടിയതോടെ അവയ്ക്ക് കേള്‍വിയുടെ മടിയില്‍ നിന്നും പെറുക്കി കൂട്ടിയ അക്ഷരങ്ങളുടെ ലോകത്തേക്കുള്ള സഞ്ചാര പഥം തുറക്കുകയായിരുന്നു.. വായനകള്‍ പിന്നീട് നോവലുകളുടെയും സഞ്ചാര സാഹിത്യങ്ങളുടെയ...
മടക്കയാത്ര
ബസ്സിറങ്ങിയപ്പോള്‍ ആദ്യം കണ്ടത് ഗോപിയെട്ടനെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം കാണുകയാണ്. നര കയറിയിരിക്കുന്നു .കണ്ടപ്പോള്‍ ചേര്‍ത്ത് പിടിച്ചു കുറച്ചു നേരം നിന്നു.ആ കണ്ണുകളില്‍ നനവുണ്ടായിരുന്നു.സന്തോഷമോ..ദുഖമോ..തിരിച്ചറിയാന്‍ കഴിയുന്നില്ല.ഇപ്പോള്‍ ഗുരുവായൂരില്‍ ഒരു ഹോട്ടലില്‍ ആണെന്നോ മറ്റോ പറഞ്ഞു.ഞാനപ്പോഴേക്കും വര്‍ഷങ്ങള്‍ക്കപ്പുറം ഒരു സിനിമ ടാകീസിനു മുന്നിലായിരുന്നു ഗോപിയേട്ടന്റെ കയ്യും പിടിച്ചു കൊണ്ട്. ആദ്യമായി സിനിമ കാണുന്നത് ഗോപിയെട്ടനോട് കൂടെയാണ് .ഇപ്പോഴും അദ്ദേഹത്തോട് ചേര്‍ന്ന് നില്ക്കുമ്പോള് ഞാ...
മഴയില്‍
ഈ മഴയിലാരുന്നു..കാലത്തിന്റെ അനിവാര്യതവെളുത്ത തുണിയില്‍ പൊതിഞ്ഞ്അവരുടെ കൈകളിലേക്കെതിയത് താരാട്ടിന്റെ ഈണമായിരുന്നു ..അന്നവിടെ പെയ്തിറങ്ങിയത്അവകാശികളില്ലാത്ത മണ്ണില്ആദ്യ നനവായ് ... അമ്മയുടെ ഗന്ധമുള്ള ...പുതപ്പില്‍ ചുരുണ്ട് കൂടുമ്പോഴുംനെഞ്ചകം വിങ്ങുമ്പോള്കണ്ണീരിന് പായയില്കാലം തെറ്റി വരുന്ന നീ പിന്നിട്ട വഴികളിലെല്ലാംസ്നേഹമായ് തലോടലായ്വാത്സല്യമായ്..നീ എന്നും ഇന്നെന്തേ..നിനക്കീരൌദ്രത ...ഈ ജാലകത്തിനരികില്‍...എന്നെ തള്ളി മാറ്റിദൂരെ അകറ്റാന്ശ്രമിക്കുന്നു.. അകലങ്ങളില്‍ ആരോ...എനികായ്..വരുന്നോ...??നിന...