Home Authors Posts by നിശാന്ത് കെ

നിശാന്ത് കെ

36 POSTS 0 COMMENTS
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

ബ്ലൂ റിവർ

            നഗരത്തിൽ നിന്നും കുറച്ചുമാറി ഒരു പുഴയുടെ തീരത്താണ് ബ്ലൂ റിവർ എന്ന ത്രീ സ്റ്റാർ ഹോട്ടൽ സ്ഥിതിചെയ്യുന്നത് . മദ്യത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതുവരെ ഇവിടെ വലിയ തിരക്കായിരുന്നു. ഇപ്പോഴാകട്ടെ ബിയറും വൈനും മാത്രമായതുകൊണ്ടും നഗരത്തിൽ വലിയ ബാറുകൾ വന്നതുകൊണ്ടും തിരക്ക് വളരെ കുറവാണ്. ഇരുപതോളം മുറികളാണ് എയർ കണ്ടീഷൻ ചെയ്തതും അല്ലാത്തതുമായി ഇവിടെയുള്ളത്. അത് മിക്കപ്പോഴും ഒഴിഞ്ഞു കിടക്കുകയായിരിക്കും. ഒരുകാലത്തു നാല്പതോളം സ്റ്റാഫുകൾ ഉണ്ടായിരുന്...

ഒറ്റമരത്തണലുകളിൽ…

    ഈ വഴികൾക്കിടയിലെവിടെയോസഞ്ചരിക്കുകയാണ് ഞാനിപ്പോഴും ..മഞ്ഞുപുതപ്പിനുള്ളിൽ ശയിക്കുന്നഭഗവാനെത്തേടി ഭക്തർ സഞ്ചരിക്കുന്നവഴിയിടങ്ങളാണിവ ..താഴ്വരയാകെ പീതകമ്പളംപുതച്ചിരിക്കയാണിന്ന് ..സൂര്യാംശുവിൽ നിർന്നിമേഷനായിനോക്കിയിരിക്കുന്ന ഈ പകലുകളിൽ ..ഓരോ സൂര്യകാന്തിപ്പൂക്കളിലുംപ്രണയം നിറഞ്ഞിരിക്കുന്നു ..അലസമായൊഴുകിയെത്തുന്നതെക്കൻ കാറ്റാകട്ടെഈ പ്രണയത്തിനുപശ്ചാത്തല സംഗീതമൊരുക്കുന്നു ..ഈ വഴികൾക്കിടയിലെവിടെയോചലിക്കുകയാണ് ഞാനിപ്പോഴും ..വഴികൾ നീളുമ്പോൾ ..ചുവന്നപരവതാനി വിരിച്ചചെണ്ടുമല്ലിപ്പാടങ്ങൾ..മലയ...

ഹിന്ദുമണമുള്ള കുപ്പായം

      സുബഹി ബാങ്ക് വിളി കേട്ടാണ് ഹാജി ഉണർന്നത് . സ്‌കൂൾ വരാന്തയിലെ ബെഞ്ചിൽ ഇരുന്നുറങ്ങുകയായിരുന്നു അദ്ദേഹം . തൊട്ടടുത്തായി ആദിത്യൻ ചുരുണ്ടുകൂടി കിടക്കുന്നു .അവന്റെ തലമുടികളിലായിരുന്നു ഹാജിയുടെ കൈകൾ അപ്പോഴും .അവനെ ഉണർത്താതെ എഴുന്നേറ്റു. പാവം ഉറങ്ങട്ടെ ,അത്രയും സമയത്തേക്കെങ്കിലും എല്ലാം മറക്കുമല്ലോ. കൈകാലുകൾ തണുപ്പിൽ മരവിച്ചിരുന്നു .ഉള്ളം കൈ ചൂടാക്കി ഹാജി അകലെ ബാങ്കുവിളി കേട്ടിടത്തേക്ക് കണ്ണുകൾ പായിച്ചു. ഇരുട്ടിലായിരുന്നു സ്‌കൂൾ മുഴുവൻ.പുലരും വരെ പെയ്ത മഴയിപ്പോൾ വിശ്രമത്തിലാ...

പലായനം

"ദൈവേച്ഛയനുസരിച്ചു സ്വന്തം മകനെ ബലിനൽകാൻ പോയതിന്റെ ഓർമ്മദിനമാണ് ഇന്ന് .കുഞ്ഞായിരിക്കുമ്പോൾ ഞാൻ കേട്ട കഥകളിൽ എന്നെ ഏറ്റവും പേടിപ്പെടുത്തിയ ഒന്ന് . "ജാലകത്തിനരികിലെത്തിയ അവൻ സിഗരറ്റിനു തീ കൊളുത്തിക്കൊണ്ടത് ചുണ്ടത്തു വച്ചു.ജാലകത്തിനു വെളിയിൽ നഗരം ആഘോഷദിനത്തെ വരവേൽക്കാനായി ഒരുങ്ങുകയായിരുന്നു . തെരുവുകളിൽ പുത്തൻ കുപ്പായങ്ങളണിഞ്ഞ കുട്ടികൾ തുള്ളിച്ചാടി നടക്കുന്നു . പ്രാർത്ഥനകളുടെ അലയൊലികൾ തെരുവാകെ അലയടിക്കുന്ന താളമാകുന്നു.പുത്തനുടുപ്പുകൾ അണിഞ്ഞുകൊണ്ടു കുട്ടികളും മുതിർന്നവരും ആരാധനാലയത്തെ ലക്ഷ്യമാക്കി...

ജെല്ലിഫിഷ് -അനന്തതയിലേക്കുള്ള ജീവിതയാത്ര

      "എനിക്കിതൊക്കെ വിഡ്ഢിത്തങ്ങളാണെന്ന് അറിയാഞ്ഞിട്ടല്ലപക്ഷെ ,കണ്മുന്നിൽ കാണുന്നത് എങ്ങനെ വിശ്വസിക്കാതിരിക്കും ..?"യാസിർ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു .മോഹൻ അവന്റെ തോളിൽ കൈയിട്ട് ആഴിയിലേക്ക് മിഴികൾ നട്ടുകൊണ്ടിരുന്നു പാറക്കല്ലുകളിൽ തിരമാലകൾ ആഞ്ഞടിക്കുകയാണ് .ഓരോ തിരയും വരുമ്പോൾ ,അതവരെ പാടെ നനച്ചുകൊണ്ടേ തിരികെ മടങ്ങൂ എന്ന് തോന്നിപ്പോകും .അവരിലേക്കെത്താനാവാതെ ശിലകളിൽ തലതല്ലിക്കൊണ്ടവർ മടങ്ങും .കൂടെ ആരൊക്കെയോ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും കവറുകളും .തിരകൾക്കുമപ്പുറം ചുവപ...

ഭൂതത്താൻ വയൽ…

"മോനേ ആ വയലു കണ്ടോ ...അതാണ് ഭൂതത്താൻ വയൽ ..നിറയെ ഭൂതങ്ങളാണത്രെ ..വയലിനെ ദ്രോഹിക്കാൻ വരുന്നവരെയെല്ലാംഈ ഭൂതങ്ങൾ ആട്ടിയോടിക്കും ..മോനീ ഉരുള കഴിച്ചേ ..ഇല്ലേൽ ആ ഭൂതങ്ങൾ വന്നു കഴിക്കും ട്ടോ .."കരിവളയിട്ട കൈകൾ ഈണത്തിൽ ഭൂതങ്ങളുടെ കഥപറഞ്ഞുകൊണ്ട് അവരുടെ വാവയെ ഊട്ടിക്കൊണ്ടിരുന്നു ...വാവയാകട്ടെ നീണ്ടുപരന്നു കിടക്കുന്ന നെൽപ്പാടങ്ങളിൽ നിന്നും ഏതു സമയവും പ്രതീക്ഷിക്കാവുന്ന ആ ഭൂതത്തിന്റെ ചിത്രം മനസ്സിൽ വരച്ചുകൊണ്ടിരുന്നു .അതോടൊപ്പം നെയ്യും പഞ്ചസാരയും ചേർത്തുകുഴച്ച ഉരുളകൾ വാവയറിയാതെ തന്നെ കഴിച്ചുകൊണ്ടേയിരുന്...

അപരിചിതം

  അസ്തമയസൂര്യൻ മറയാൻ പോകുന്നത് ആ വയലുകൾക്കപ്പുറമെങ്ങോ ആയിരിക്കണം . ചുവന്നുതുടുത്ത ആ മുഖത്തുപോലും തെല്ലു ദുഃഖം ബാക്കിനിൽക്കുന്നുണ്ടോ ..? ആദിയുടെ മനസ്സ് മണ്ണിനെ വിട്ട് ചക്രവാളത്തിലൂടെ നീങ്ങി . മണ്ണിലപ്പോൾ തികച്ചും ദുഃഖാർദ്രമായ ചടങ്ങുകളായിരുന്നു . കുടിലിനടുത്തായി ആ ചെറുപ്പക്കാരന് അന്തിയുറങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു . അവന്റെ പ്രിയപ്പെട്ട റോസാച്ചെടികളായിരിക്കണം അതിനടുത്തായി കാണുന്നത് . മുൾവേലിക്കപ്പുറം അലസമായി പരന്നുകിടക്കുന്ന കൃഷിയിടങ്ങൾ . അങ്ങിങ്ങായി അവർക്കു തണലേകാൻ നീണ്...

‘കറുപ്പഴകിന്റെ ഏഴ് അളവുകോലുകൾ ‘

  "എന്റെ ആദ്യ ചോദ്യം ഇതാണ് ..? എന്തുകൊണ്ട് നിങ്ങൾക്കീ പുരസ്‌കാരം കിട്ടി ..? അല്ലെങ്കിൽ എന്താണ് നിങ്ങൾക്കിത് ലഭിക്കാനുള്ള കാരണം ..? പ്രോഗ്രാം ലൈവ് ആണെന്നുള്ളത് താങ്കൾക്കറിയാമല്ലോ അല്ലെ .." ആ ചോദ്യത്തിലൂടെയാണ് അഖിലേഷ് വർമ്മ തന്റെ ടി വി ഷോ തുടങ്ങിയത് .കറുത്ത കോട്ടും നീല ടൈയും അണിഞ്ഞ സുന്ദരനായ ഒരു നാല്പതുകാരൻ .അതാണ് അഖിലേഷ് വർമ്മ .വിശേഷണങ്ങൾ ഏറെയാണ് .കേരളത്തിലെ ഏറ്റവും മികച്ച വാർത്താചാനലായ 'ഡെമോക്രാറ്റിക്‌' ന്റെ നെടുംതൂൺ . ചോദ്യ ശരങ്ങളിലൂടെ രാഷ്ട്രീയക്കാരെയും തന്റെ മുന്നിലിരിക്കാ...

നേരം തെറ്റി വന്ന അതിഥി

കോടതിമുറിയും വരാന്തയും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു . കറുത്തകുപ്പായക്കാർ തങ്ങളുടെ കക്ഷികളോട് എന്തൊക്കെയോ അടക്കം പറയുകയാണ് . ചേമ്പറിൽ ഇരുന്നുകൊണ്ട് കോടതി നീതിന്യായങ്ങൾ കേൾക്കുന്നു . നീളത്തിലുള്ള കൂട്ടിൽ നിരയായി നിൽക്കുന്ന ചെറുപ്പക്കാർ .മറ്റൊരു ചതുരക്കൂട്ടിൽ നിന്നുകൊണ്ട് തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിക്കുന്ന മധ്യവയസ്കനായ ഒരു മനുഷ്യനും അയാളെ ചോദ്യശരങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്ന മെലിഞ്ഞുണങ്ങിയ കറുത്തകോട്ടുകാരനും . ഇങ്ങനെ സമയം കടന്നുപോകവേ , ആ അതിഥി കോടതിമുറിയിലേക്കു കയറിവരികയായിരുന്നു . മനുഷ്യരുട...

വഴിയോർമ്മകൾ … വഴിയടയാളങ്ങൾ …

  "ആ ദിവ്യ നാമം അയ്യപ്പാ ... ഞങ്ങൾക്കാനന്ദ ദായക ..." ദൂരെ നിന്നും ആ പാട്ടു കേട്ടു കൊണ്ടുള്ള നടത്തത്തിനു പതിവിലും ധൃതിയായിരുന്നു. പോകുന്ന വഴികളും കാഴ്ചകളും മുനിഞ്ഞു കത്തുന്ന ബൾബിന്റെ വെട്ടം പോലെ .. തെല്ലു മാഞ്ഞും തെളിഞ്ഞും കാണുന്നു. കൈകൾ ആരോ പിടിച്ചിട്ടുണ്ട് .ഓ ..അത് സലാം ക്ക യാണ് .അതോ അങ്ങേരു തോളത്തെടുത്തിരിക്കുകയാണോ.. .? അരണ്ട വെളിച്ചത്തിൽ മനസ്സിലാകുന്നില്ല. ചിലപ്പോൾ ആ യാത്രയിൽ രണ്ടും നടന്നിരിക്കാം.. ആ പാട്ടാകട്ടെ പിന്നെയും കാലങ്ങളോളം കേട്ടതിനാൽ ഒരിക്കലും മാഞ്ഞുപോകയുമില്ല. ആ കാലഘ...

തീർച്ചയായും വായിക്കുക