നിരുപമ
കമ്മ്യൂണിസ്റ്റുകാര്‍ മരിക്കുന്നില്ല
കമ്മ്യൂണിസം കാലഹരണപ്പെട്ടുവെന്നും ഇനി രക്ഷയില്ലന്നും വിലപിക്കുന്ന കുത്തകപ്പത്രങ്ങളും , അമ്പതുകഴിഞ്ഞ വാരികാ മുത്തശ്ശിമാരും വിറ്റുകാശാക്കുന്നത് കമ്മ്യൂണിസത്തെ തന്നെയാണ് എന്നതാണ് ഏറ്റവും രസകരമായ സംഗതി. ആഴ്ചകള്‍ തോറും എന്തെങ്കിലും മസാല ചേര്‍ത്ത് കമ്മ്യൂണിസത്തെ അക്രമിക്കുന്ന കാഴചയാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇടതുപക്ഷ മനസുള്ള വായനക്കാരാണ് കൂടുതല്‍ ഇതൊക്കെ വായിക്കുന്നതെന്നും ഇവര്‍ക്കൊക്കെ അറിയാം. ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയല്ല കമ്മ്യൂണിസമെന്നും അത് നശിക്കാത്ത ഒരു ശാസ്ത്രമാണെന്നും ഇവര്‍ക്ക് ആരെങ്...