Home Authors Posts by നിര്‍മ്മലാ ശ്രീകുമാര്‍

നിര്‍മ്മലാ ശ്രീകുമാര്‍

0 POSTS 0 COMMENTS

തിടുക്കം

' ഇനി ഒരേയൊരു വഴിയേയുള്ളൂ പ്രാര്‍ത്ഥന' മൂത്തമകള്‍ പറഞ്ഞു. ' ശരിയാണ്'.... മറ്റു മക്കളും മരുമക്കളൂം പിന്താങ്ങി. അമ്മ മരണശയ്യയിലായിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. വൈദ്യശാസ്ത്രവും കയ്യൊഴിഞ്ഞു. അകമഴിഞ്ഞ പ്രാര്‍ത്ഥനയോടെ എല്ലാവരും ചേര്‍ന്ന് അമ്മക്കു വേണ്ടി ഒരു വലിയ പ്രാര്‍ത്ഥന നടത്തി . അങ്ങനെയെങ്കിലും ആ കട്ടിലൊന്നു ഒഴിഞ്ഞു കിട്ടുമെങ്കിലോ. കഷ്ടപ്പെട്ട് വളര്‍ത്തി ഉദ്യോഗസ്ഥരാക്കിയ മക്കള്‍ക്കെല്ലാം അമ്മയെ നോക്കാന്‍ സമയക്കുറവ് ! ' പഴയ ആരോഗ്യമല്ലേ ഇപ്പോഴെങ്ങും ഇവിടം വിട്ടു പോകില്ല ' ഇളയമരുമകന്റെ കണ്ടത്തലിന...

തീർച്ചയായും വായിക്കുക