നിർമ്മല അലക്‌സാണ്ടർ
ഓര്‍മ്മകൂട്ട്
ദു:ഖം വന്നു വിരുന്നൊരുക്കുവന്‍ഇറ്റു നേരം മതിയെന്നറിയുമോ?ഒരുമിച്ചു വിരിഞ്ഞ പൂവുകള്‍ കാറ്റിലൊറ്റയായി തീരുമെന്നറിയുമോ?ആറ്റു നോറ്റ സ്നേഹവുമൊരിക്കല്‍കാറ്റില്‍ പറക്കുമെന്നറിയുമോ?എങ്കിലും നിന്നേക്കുറിച്ചുള്ളോരോര്‍മ്മകള്‍കാത്തു സൂക്ഷിക്കുമീ മാനസംപ്രാണവായു പോലീ ജീവകാലം മഴയിലും മഞ്ഞിലും പിന്നെ ഈ കാറ്റിലുംകേള്‍ക്കുന്നുണ്ട് പ്രിയനേനിന്റെ സ്വരം മന്ദമായി നീ എന്റെ പേര്‍ ഉച്ചരിക്കയോഅന്ന്, ആശതന്‍ കൊട്ടാരംകോര്‍ത്ത സന്ധ്യയില്‍ ഹൃത്തില്‍ മെല്ലെ പറഞ്ഞ വാക്കുകള്‍മരവിക്കുന്നില്ല , മരിച്ചിട്ടില്ലിന്നുംവൃദ്ധരായി തീര്‍ന്...
മാപ്പ്
കിളിമറന്ന കൂടു പോലെ നില്‌ക്കുമെൻ ബാല്യം മണക്കും പഴയ വിദ്യാലയാങ്കണത്തിൽ ഇന്നു ഞാൻ വെറുതെ പോയിരുന്നു. നെയ്യാമ്പിലിതളിൽ പൊതിഞ്ഞൊരോർമ്മ തെറുപ്പിൽ ഇന്നു മുണ്ടെനിക്കണിയുവാൻ ഒത്തിരി താമരത്തണ്ടുമാല. പണ്ടു ഞാൻ കണ്ടതൊന്നും ഇന്നിവിടെ ഇല്ലേ ഇല്ല ചന്ദനക്കുറിയണിഞ്ഞൊരെൻ അദ്ധ്യാപകരില്ല നെയ്യാമ്പൽ പോലുള്ള കൊച്ചു ബാല്യങ്ങളില്ല. പാറിപറക്കും പൂമ്പാറ്റയില്ല കക്കു കളിക്കുന്ന കൂട്ടരില്ല വേലിപടർപ്പിലാകാക്ക പൂവില്ല പൊട്ടുകുത്തിയ മന്ദാരമില്ല കണ്ടാൽ പുളിക്കുമാ പുളിമരമില്ല നിശ്ശബ്‌ദമായ് നിശ്ചലമായൊരു കെട്ടിടം ചീവീടും ന...
തലശ്ശേരി തിര പറഞ്ഞ ദിനവൃത്താന്തം
കുമ്പനാട് സി.എസ്.ഐ. സ്‌കൂൾ ഫോർ ഡെഫ് വിദ്യാലയത്തിലെ കുട്ടികൾ തലശ്ശേരി സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ തിക്‌താനുഭവങ്ങളാണ്, സ്‌ക്കൂളിലെ ഒരദ്ധ്യാപികയായ കവയത്രിയുടെ ഈ കവിതയ്‌ക്കാധാരം. ചരിത്രം മയങ്ങുമീ തലശ്ശേരി മണ്ണിൽഅലകളടങ്ങാതെ കടൽകാറ്റു പോലുംഇന്നുമാ പഴശ്ശിതമ്പ്രാന്റെ കഥ പാടീടുന്നു.പകലിൻ തിരിവെട്ടം താഴ്‌ത്തിയപകലോൻ കണ്ണട വച്ചുറങ്ങാൻ പോയിസൂര്യമുഖം തേടി - തീരത്തണഞ്ഞു തിരമാല പെണ്ണ്“ദിനവൃത്താന്തം എന്തുണ്ടു പെണ്ണേനാടോടികാറ്റു കഥ വല്ലോം ചൊല്ലിയോ”?‘കണ്ണുനീർകിനിയും ഒരു കഥയുണ്ട...
എന്റെ മാതൃത്വം
കാറ്റത്തു പാറി പറന്നു പോയി കീറപേപ്പറായി മാറി എന്നേ പിരിഞ്ഞുപോവതെന്തേ കവിതേ സ്വസ്‌ഥമായി സ്വച്ഛമായി അല്‌പമിരിക്കുവാൻ ഇല്ലെനിക്കല്‌പവും നേരവും കാലവും ഉള്ളിന്റെ ഉള്ളിൽ എന്നാകിലും ഞരങ്ങുന്നുണ്ടി കിളി പറക്കുവാനാകാതെ. ഇല്ലെനിക്കാരും നിന്നേ എടുത്തൊന്ന് ചുംബിക്കുവാൻ എങ്കിലും നട്ടുനനച്ചു കൈ തൊട്ടു വളർത്തും കൊച്ചു വല്ലിയിൽ മൊട്ടിടും ആദ്യത്തെ പൂവു പോൽ എത്ര നിറവെനിക്ക് നിൻ മുഖം കാണുകിൽ തെക്കുനിന്നു ഞാൻ വടക്കുമാറുകിലും എങ്ങു ഞാൻ കൂടു മാറിയാലും അങ്ങെല്ലാം മുണ്ടീ തൊടി നിറയ്‌ക്കും പൂവുകൾ കുഞ്ഞാറ്റകുരുവികളും...
ഇനിയാത്ര!
മരത്തുമ്പത്തെല്ലാം ഒരായിരം പൂവുകൾ കാറ്റലച്ചെത്തുമ്പോൾ നിലത്തെല്ലാം ആയിരം പൂവുകൾ വിടചൊല്ലാൻ നേരമായി മറുചോദ്യത്തിനു നേരമില്ല യാത്രയാവട്ടെ ഞാൻ ഈ പുഞ്ചിരിമറന്നിനി ഒളിക്കുവാൻ ശ്രമിക്കയോ മറക്കുവാൻ കൊതിക്കയോ ശുഭയാത്ര നേർന്നീ സന്ധ്യ മെല്ലെ മെല്ലെ നടക്കയോ നരമുടിശോഭ കിരീടം മെല്ലെ ഒരുക്കി ശുഭ്രവസ്‌ത്രം ധരിച്ചു നീ തിങ്ങയേ, മടക്കയാത്ര തുടങ്ങിയോ മൗനം മടിക്കയോ മാനസ്സം വഴിവക്കിൽ ഉടക്കുപോൽ സ്‌നേഹം വിളിക്കയോ? ഈ ആകാശതുണ്ടും നീലമലമേടും മറക്കയോ? വേദനിക്കിടയലീ പുഞ്ചിരി മനസ്സിൻ കുമ്പിളിൽ പൊതിയുകയോ? ഹൃദയഗദ്‌ഗദം മെല്ലെ...