Home Authors Posts by നിർമ്മല

നിർമ്മല

0 POSTS 0 COMMENTS

കളഞ്ഞു പോയതും കണ്ടെടുത്തതും

-ന്റെ വെള്ളക്കല്ലുവച്ച ചെറിയ മൂക്കുത്തി ആരെങ്കിലും കണ്ടോ? ചോദ്യത്തേക്കാളേറെ അതൊരു അലർച്ചയായിരുന്നു. സുമയുടെ ശബ്ദം അത്രയധികമൊന്നും പൊങ്ങാത്തതായതുകൊണ്ട്‌ വീടാകെ ഒന്നു നടുങ്ങിയതുപോലെയായി. ഒരു കാലുനീട്ടിവച്ചും മറ്റേക്കാൽ അതിനു പിൻപേ തെന്നിച്ചും കാവ്യ കുറച്ചൊരു ധൈര്യത്തോടെ മുറിയിൽ കയറിവന്നു. -ആ റ്റൈനി ബോക്സില്‌ ഇല്ലേ മമ്മീ? സുമയുടെ മൂക്കുത്തിച്ചെപ്പു ചൂണ്ടി അവൾ കൊഞ്ചലോടെ ചോദിച്ചു. വല്ലാത്തൊരരിശം തിരയിട്ടുവന്നെങ്കിലും കാവ്യയുടെ വിടർന്ന കണ്ണുകളിലെ തിരികൾ ഊതിക്കെടുത്താനാവാതെ സുമ ഇല്ലെന്നു തലയാ...

ഡിസംബറിൽ

വെളളിയാഴ്‌ച രാവിലെ പത്തുമണിക്കു ഓഫീസിലേക്കു ഭർത്താവിന്റെ ഫോൺ വരുമ്പോഴേ അപകടം അറിയേണ്ടതായിരുന്നു. വെറുതെ സ്‌നേഹംകൊണ്ടു കൊച്ചുവർത്തമാനം പറയാൻ വിളിക്കുന്ന ദുശ്ശീലമൊക്കെ കല്യാണത്തോടെ അദ്ദേഹം നിർത്തിയതാണ്‌. റാണിയും കുടുംബവും പിറ്റേന്നു വരുന്നു എന്നതാണ്‌ ഇന്നത്തെ വാർത്ത. അടുത്തുളള നഗരത്തിൽ താമസിക്കുന്ന റാണി ഭർത്താവിന്റെ അകന്ന ബന്ധുവാണ്‌. ബന്ധുക്കളില്ലാത്ത രാജ്യത്ത്‌ എത്രയകന്ന ബന്ധുവും ഉറ്റബന്ധുവായി മാറും. അതുകൊണ്ട്‌ അവർ ഇടക്കൊക്കെ വന്നു താമസിക്കുന്നത്‌ സന്തോഷം തന്നെ. പക്ഷെ മകൻ പ്രണയിച്ചു പരിണയിച്ച മര...

കളമശ്ശേരിയിലെ ദുഃഖവെളളിയാഴ്‌ചകൾ

നീണ്ട ആരാധന കഴിഞ്ഞെത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. പുറത്ത്‌ നല്ല വെയിൽ. ദുഃഖവെളളിയാഴ്‌ച മഴ പെയ്യണമെന്ന പ്രമാണം ഈ വർഷം തെറ്റുമെന്നു തോന്നി. തവിട്ടു നിറമായ പുല്ലിൽ അങ്ങിങ്ങ്‌ ഇപ്പോഴും മണ്ണിന്റെ കൂമ്പാരങ്ങളുണ്ട്‌. രണ്ടാഴ്‌ചക്കകം അതും ഉരുകിയൊഴുകും. പിന്നെ പുല്ലിനെ റെയിക്കുകൊണ്ട്‌ ഒന്നിളക്കി പഴയ ഇലകളൊക്കെ വാരിക്കളഞ്ഞാൽ ലോൺ പച്ചനിറത്തിൽ മുങ്ങും. യേശുവിനെ ഒരിക്കൽക്കൂടി ക്രൂശിച്ച ക്ഷീണത്തിൽ ബെന്നി സോഫയിൽ ചാരിയിരുന്നുറങ്ങുകയാണ്‌. ഒന്നു മയങ്ങി എഴുന്നേൽക്കാൻ നേരമുണ്ടെന്ന്‌ അനിതയോർത്തു. കഞ്ഞിയും പയറും കാച...

വിതുമ്പുന്ന വൃക്ഷം

പുതിയൊരു വീടു വാങ്ങുന്നുവെന്നറിഞ്ഞപ്പോൾ പലരും പല അഭിപ്രായമാണു പറഞ്ഞത്‌. -മേടിക്കുമ്പോ വലിയ വീടു മേടിക്കണം. -പഴയവീടു വാങ്ങുന്നതിനേക്കാൾ നല്ലത്‌ പുതിയത്‌ പണിയിക്കുന്നതാണ്‌. ചിലവു കൂടുതലായാലും റീ-സെയിൽ വാല്യു കൂടും. -ആദ്യം ചെറിയ വീട്‌. കുറച്ചു നാളു കഴിയുമ്പം വലിയ വീട്‌. പിളേളരു പലവഴിക്കു പോയിക്കഴിഞ്ഞാൽ പിന്നേം ചെറിയതൊന്നു മതിയെന്നു തോന്നും. എന്തിനാ ഇങ്ങിനെ മാറിക്കൊണ്ടിരിക്കുന്നത്‌? ഒരു വീടു വാങ്ങിച്ചിട്ട്‌ ചാകുന്നതുവരെ അതിനകത്തങ്ങു താമസിച്ചാപ്പോരെ? ആഷക്ക്‌ തീരെ രുചിക്കാത്ത നിലപാടാണത്‌. -ചെറുപ്പ...

മനഃശാസ്‌ത്രജ്ഞനൊരു കത്ത്‌

ബഹുമാനപ്പെട്ട ഡോക്‌ടർ, സാമാന്യം സുന്ദരിയായ ഒരു യുവതിയാണു ഞാൻ എന്ന പഴകിയ വാചകത്തിൽ കത്തു തുടങ്ങുന്നില്ല. അതും എന്റെ പ്രശ്‌നവുമായി പ്രത്യേകിച്ചെന്തെങ്കിലും ബന്ധമുണ്ടെന്നു തോന്നാത്തതുകൊണ്ടാണത്‌. പിന്നെ അത്തരമൊരു പ്രസ്താവന എന്റെ ആത്മവിശ്വാസത്തെപ്പറ്റി ഒരു സൂചന പക്ഷെ നിങ്ങൾക്കു തന്നെക്കാം. സത്യം പറയട്ടെ, ആത്മവിശ്വാസത്തിനും രക്ഷിക്കാൻ പറ്റാത്തൊരു കുരുക്കിലാണു ഞാനിപ്പോൾ. നഗരത്തിന്റെ അതിരെന്നു പറയാവുന്ന ദിക്കിൽ സാമാന്യം ഭേദപ്പെട്ട ഒരു വീട്ടിലാണു ഞാൻ ജനിച്ചു വളർന്നത്‌. കുറച്ചു പറമ്പും അതിനുചുറ്റും ...

ഒരു പ്രതിയും കുറെ അന്യായക്കാരും

പ്രൊജക്ടു വൈകുമ്പോൾ ഉത്തരം പറയേണ്ടത്‌ പ്രോജക്ട്‌ ലീഡറെന്ന പരിഹാസപ്പേരുള്ളയാളാണ്‌. മാനേജുമെന്റിന്‌ കാരണങ്ങളറിയേണ്ട ആവശ്യമില്ല. കാര്യം നടന്നാൽ മതി. -അവോയ്‌ഡ്‌ ദ സില്ലി എക്സ്‌ക്യൂസ്സസ്‌ ആന്റ്‌ ഗെറ്റ്‌ ഇറ്റ്‌ ഡൺ! ഡിപ്പാർട്ടുമെന്റിന്റെ ഡയറക്ടർ കെവന്റെ ചിലക്കൽ ചിത്രയുടെ ചെവിയിൽ നിന്നും ഒഴിഞ്ഞുപോകുന്നില്ല. അഞ്ചു കമ്പ്യൂട്ടർ പ്രോഗ്രാമറുകളുണ്ട്‌ പണി ചെയ്യാൻ. പക്ഷെ അഞ്ചുപേർക്കും പണിയാതിരിക്കാനാണ്‌ കൂടുതലിഷ്ടം. വിവിയൻ കാരണമില്ലാതെ എല്ലാവരോടും എല്ലാത്തിനോടും ദേഷ്യപ്പെടുന്നു. റോസ്‌ ഒഴി​‍ിവുകഴിവുകൾ പറയുന...

ആണത്തമുളള ഓണം

പുരുഷമേധാവിത്വം വിയർക്കുന്ന ഈ കാലഘട്ടത്തിൽ ഓണം സ്‌ത്രീകളുടെ കുത്തകയാണെന്ന്‌ പലപ്പോഴും തോന്നിപ്പോകും. ഓണപ്പതിപ്പായി വരുന്ന ആനുകാലികങ്ങളുടെ പുറംചട്ടയിൽ കസവും കോടിയുമണിഞ്ഞ പെണ്മണികൾ തലയാകെ പൂ ചൂടി നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നു. അത്തപ്പൂവിനു ചുറ്റും ഊഞ്ഞാലിലുമൊക്കെയായി പോസു ചെയ്യുന്നതും ഇക്കൂട്ടർ തന്നെ. ചിലപ്പോഴെങ്ങാൻ കുറിമുണ്ടുടുത്ത ഒരു പയ്യൻ ഈ സുന്ദരിമണികൾക്കു കണ്ണുകിട്ടാതിരിക്കാനെന്നപോലെ നിൽക്കുന്നതു കാണാം. അല്ലെങ്കിൽതന്നെ സമത്വസുന്ദരമായ ഒരു കാലത്തിന്റെ ഓർമ്മയ്‌ക്ക്‌ പുരുഷന്മാരുടെ ആവശ്യമെന്...

വിഷു ഇങ്ങനേയും……

നാട്ടിലെ വിഷു ചുട്ടുപൊളളിക്കുന്ന മീനച്ചൂടിന്റെ ഓർമ്മയിലാണു തുടങ്ങുന്നത്‌. മേടം ഒന്നിനു ഓട്ടുരുളിയിൽ തുളുമ്പുന്ന സമൃദ്ധിയും കത്തുന്ന നിലവിളക്കും കൈനീട്ടവും ഇപ്പോൾ ഏറെ അകലെയാണ്‌. കാനഡയിലിപ്പോൾ മഴക്കാലമാണെന്നു പറയാം. കേരളത്തിൽ പെയ്യുന്ന വേനൽമഴയുടെ സുഖവും സ്‌നേഹവുമൊന്നും ഈ മഴക്കില്ല. പുറത്ത്‌ ഇപ്പോഴും നല്ല തണുപ്പുണ്ട്‌. കോട്ടും സ്വെറ്ററും ഇല്ലാതെ പുറത്തിറങ്ങിയാൽ ചിലപ്പോൾ തണുത്തുറഞ്ഞുപോകും. ഇവിടെ സ്വർണ്ണനിറത്തിൽ കൊന്നപ്പൂവുകൾ ഊഞ്ഞാലാടുന്ന ചെടികളില്ല. മഞ്ഞപ്പൂവു വിടരുന്ന ഡാന്റലൈൻ എന്ന കള കാണുന്നതു...

കൂ…കൂ…കൂ…കൂ… തീവണ്ടി കൂവാത...

ഒബാമയും കുടുംബവും ഫിലാഡൽഫിയയിൽ നിന്നും വാഷിങ്ങ്‌ടണിലേക്കു ട്രെയിനിൽ പോകുന്നതു ലോകം മുഴുവനും കണ്ടിരുന്ന സമയമാണത്‌. എബ്രഹാം ലിങ്കൺ പണ്ടു പോയ വഴിയേ തന്നെ, അമേരിക്കൻ ജനത നിറം മറന്നൊന്നിക്കുന്നൊരു കാലം വരുമെന്ന മാർട്ടിൽ ലൂതർകിംങ്ങിന്റെ സ്വപ്‌നാഘോഷവുമായി ട്രെയിൻ നിറയെ ആളുകളുണ്ടായിരുന്നു. ഇരുണ്ട നീല നിറത്തിൽ പ്രതീക്ഷയുടെ നക്ഷത്രങ്ങൾ മിന്നുന്ന പതാകകൾ തലകുനിച്ചു നിൽക്കുന്നതിനിടയിൽ നിന്നാണ്‌ ബറാക്ക്‌ ഒബാമ ഷിക്കാഗോയിൽ വെച്ചു സംസാരിച്ചത്‌. അയാളുടെ തോളിനിരുവശവും വെളുപ്പും ചുവപ്പും വരകൾ സമാന്തരമായി ചരിഞ്...

തീർച്ചയായും വായിക്കുക