നൈന മണ്ണഞ്ചേരി
വിധി
കാറിൽ വന്നിറങ്ങിയ അച്ഛനെ അവൾ കൊതിയോടെ നോക്കി.എത്ര നാളായി അച്ഛനെ ഒന്ന് കണ്ടിട്ട്.തന്നെ കാണുമ്പോൾ ഓടി വന്ന് മുഥം തന്ന് ചോക്കലേറ്റും തരുമെന്ന് പ്രതീക്ഷിച്ച് പണ്ട് വീട്ടിൽ വെച്ച് ചെയ്യാറുള്ളതു പോലെ അവൾ കണ്ണടച്ച് നിന്നു.അവളെ നിരാശയാക്കി അച്ഛൻ അങ്ങോട്ട് വന്നതുപോലുമില്ല.പതിവിൽ കവിഞ്ഞ ഗൗരവവുമായി അവളുടെയും അമ്മയുടെയും മുന്നിലൂടെ അച്ഛൻ കോടതിയുടെ അകത്തേക്ക് നടന്നു.അമ്മ കൂടെ നിന്നതു കൊണ്ടാവും അച്ഛൻ അങ്ങോട്ട് നോക്കുക പോലും ചെയ്യാതിരുന്നത്.ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ അച്ഛൻ..ഒരോന്നോർത്തപ്പോൾ അവളുടെ കണ്ണു...
അപ്പൂപ്പൻ ബ്രോ
അവധിക്കാലം പ്രമാണിച്ച് കൊച്ചുമക്കളൊക്കെ വീട്ടിലെത്തിയപ്പോൾ അപ്പൂപ്പൻ പഴയകാലമാണോർത്തത്.കളിയും ചിരിയും മരംകേറലും മാങ്ങപറിക്കലും പന്തുതട്ടലുമൊക്കെയായി കൂട്ടുകുടുംബക്കാലത്തെ എണ്ണിയാൽ തീരാത്ത കുട്ടിക്കുറുമ്പൻമാരും കുറുമ്പികളും നിറഞ്ഞ സുവർണ്ണകാലം.കാലത്തിനപ്പുറം യാന്ത്രികത വേലികെട്ടിയപ്പോൾ കൂട്ടുകുടുംബങ്ങൾ ഓർമ്മയായി.ന്യൂക്ളിയർ കുടൂംബങ്ങൾ രംഗം കയ്യടക്കി.ഏഴു എട്ടും പത്തുമൊക്കെ കുട്ടികളുണ്ടായിരുന്ന വീടുകളിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി.വീടുകളിൽ ഉയർന്നു കേട്ടിരുന്ന കുട്ടികളുടെ വഴക്കും വക്കാണവും ബഹളങ്...
ഒറ്റത്തടി
തികഞ്ഞ പ്രതീക്ഷയോടെയാണ് അയാൾ യാത്ര പുറപ്പെട്ടത്..കാരണം അത്ര മാത്രം സഹോദരിയെ സ്നേഹിച്ചിട്ടുണ്ട്.,സഹായിച്ചിട്ടുണ്ട്.അതു കൊണ്ടു തന്നെ തന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടം വരുമ്പോൾ അവൾ സഹായിക്കാതിരിക്കില്ല.ഇന്നലെയെന്നോണം ഓർമ്മയുണ്ട്.ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ടു,അധികം വൈകാതെ അമ്മയും.ജീവിതമെന്ന നാൽക്കവലയ്ക്ക് മുന്നിൽ ഏതു വഴിക്ക് പോകണമെന്നറിയാതെ താനും സഹോദരിയും അന്തിച്ചു നിന്ന നാൾ..
സഹായിക്കുന്നതിനെക്കാളേറെ ഉപദ്രവിക്കാനായിരുന്നു പലർക്കും താൽപര്യം.അടുത്തു കൂടി അവസരം മുതലാക്കി തങ്ങൾക്കവകാശപ്...
എനിക്ക് എന്റെ തടി,നിനക്കു നിന്റെ തടി..!
കുറെ നാളായി ഭാര്യ പറയുന്നതാണ് മനുഷ്യാ,നിങ്ങൾ ഈ തടിയും വയറുമൊന്ന് കുറയ്ക്കെന്ന്.അല്ലെങ്കിൽ പാടത്ത് വെച്ചിരിക്കുന്ന കോലത്തിന്റെ മട്ടിൽ സ്ളിം ബ്യൂട്ടിയായി നടക്കുന്ന അവൾക്ക് എന്നോടൊപ്പം നടക്കാൻ കുറച്ചിലാണു പോലും.തടി കുറക്കാൻ ആഗ്രഹമില്ലാതിരുന്നിട്ടല്ല,ഓരോരുത്തർ പറഞ്ഞു തരുന്ന വ്യായാമങ്ങൾ ചെയ്തു വരുമ്പോൾ ഇപ്പോഴുള്ള സമയം തികയാതെ വരും.അല്ലെങ്കിൽ തന്നെ അളന്നു തൂക്കിയുള്ള ഒരു സമയക്രമത്തിലാണ് കാര്യങ്ങളുടെ പോക്ക്.രാവിലെ ഓടിപ്പിടിച്ച് റെഡിയായി റോഡിൽ വരുമ്പോൾ റെയിൽവെ സ്റ്റേഷനിലേക്കുള്ള് ബസ്സ് പോയിട്ടുണ്ടാവും...
പ്രിയതമയ്ക്ക്..
കുറ്റബോധത്തിൽ മുഖം താഴ്ത്തി ഞാനെന്റെ
കുട്ടന്റെ കൈത്തലം മെല്ലെത്തലോടവേ
കണ്ണുകൾ നോക്കിയിരിക്കുമ്പോളറിയാതെ
കണ്ണുനീർ വീഴുന്നതെന്തിനിന്നൊഴിയാതെ..
ഇന്നലെ സ്നേഹിച്ചിടാൻ മറന്നോ നിന്നെ
ഇന്നു ഞാൻ സ്നേഹിച്ചു തീർക്കുമതൊക്കെയും
ഇന്നലെ കാണാത്ത സൗന്ദര്യമൊക്കെയും
ഇന്നു ഞാൻ ആസ്വദിച്ചാത്മാവിലേറ്റിടും
മിഴികളിൽ നിറയുന്ന കണ്ണുനീരാകെയും
ഞാനെന്റെ ചുണ്ടുകൾ കൊണ്ട് തുടച്ചിടും
കരളിൽ കലർന്ന നിൻ കദനത്തിൻ വാവുകൾ
ഞാനെന്റെ ഹൃദയത്തിലിന്നേറ്റു വാങ്ങിടും
അഭിശപ്തനിമിശത്തിൻ തെറ്റുകൾക്കൊക്കെയും
നീ തരും മാപ്പാണ...
കർഫ്യൂ
ത ണുത്തു വിറച്ചു കിടക്കുന്ന താഴ്വാരങ്ങളിലൂടെ അകലേയ്ക്ക് സുൽത്താനയുടെ കണ്ണുകൾ നീണ്ടു.കനത്ത തണുപ്പിനൊപ്പം കടുത്ത ഭീതിയുംഅവളുടെ സിരകളിലേക്ക് ഇരച്ചു കയറി.അകത്തേക്ക് അടിച്ചു കയറുന്ന ശീതക്കാറ്റിനെ പ്രതിരോധിക്കാൻ വലിച്ചിട്ടിരുന്ന ജനൽ കർട്ടൻ മെല്ലെ നീക്കി നോക്കി.അഹമ്മദോ മക്ബൂലോ വരുന്നുണ്ടോ?എത്ര ദിവസമായി ഇങ്ങനെ പ്രതീക്ഷയോടെ നോക്കാൻ തുടങ്ങിയിട്ട്. താഴ്വരയിൽ വീണ്ടും വെടിയൊച്ച മുഴങ്ങാൻ തുടങ്ങിയ നാളുകളിൽ അവരെ കാണാതായതാണ്. എന്നും തനിക്കും ബാപ്പയ്ക്കും തുണയായിരുന്ന ഇളയ സഹോദരങ്ങൾ..
വീട്ടിലെ സാധനങ്ങ...
ന്യൂ ജനറേഷൻ
അല്ല,എങ്ങനെ ദേഷ്യം വരാതിരിക്കും..നേരം ഇത്രയുമായിട്ടും പത്രവും കയ്യിൽ പിടിച്ചോണ്ട് ഒറ്റയിരുപ്പാ.ഓഫീസിൽ പോകേണ്ടതാണെന്ന വിചാരമൊന്നുമില്ല..ഈ അമ്മയുടെ ഒരു കാര്യം.
‘’അമ്മേ,ഞാൻ കുറെ നേരമായി പറയുന്നു,പോയി പല്ല് തേച്ച്,കുളിച്ച് നല്ല കുട്ടിയായി വന്ന് ഓഫീസിൽ പോകാൻ നോക്ക്,എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.’’.
ഇതൊക്കെ കേട്ടിട്ടും തെല്ലൊരു മടിയോടെയാണ് അമ്മ കസേരയിൽ നിന്നെഴുന്നേറ്റത്.പിറുപിറുക്കലുകൾക്കും ശകാരങ്ങൾക്കും ഇടയിൽ പതിയെ അമ്മ കുളിമുറിയിലേക്ക് കയറി.
അഞ്ച് മിനിറ്റ് തികയും മുമ്പ് ഡോറിനു...
സ്നേഹസദനം
തികച്ചും അപ്രതീക്ഷിതമായിരുന്നു സുമതിയുടെ വേർപാട്.വർഷങ്ങൾ നീണ്ട ജോലിയുടെയും പാസഞ്ചർ വണ്ടികളിലെ മടുപ്പിക്കുന്ന വിരസതയുടെയും നിമിഷങ്ങൾക്ക് വിരാമമിട്ട് വീട്ടിലേക്ക് ചേക്കേറുമ്പോൾ പിന്നെ അവളായിരുന്നു കൂട്ട്.പുസ്തങ്ങളെപ്പോലെ തന്നെ തനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു അവൾ.മക്കൾ രണ്ടും കുടുംബ സമേതം വിദേശത്തായതിനാൽ വല്ലപ്പോഴും വരുന്ന ഫോൺ കോളുകളിലും എപ്പോഴെങ്കിലും വിശേഷ ദിവസങ്ങളിലെ വരവിലും ഒതുങ്ങി അവരുമായുള്ള ബന്ധം.
അമ്മയുടെ മരണാനനന്തര ചടങ്ങുകൾക്ക് എല്ലാവരുമെത്തി.ഒരാഴ്ചത്തെ ല...
പെൺദിനം
അറിക പെൺകുഞ്ഞെ ഇതു നിന്റെ നാൾ
അറിയുക നീയിന്ന് ഇതു നിന്റെ നാൾ..
ഇന്നിന്റെ പൂമുഖപ്പടികളിൽ പുഞ്ചിരിച്ച-
റിയാത്ത നാളെയിൽ മിഴി നട്ടു നിൽപ്പവൾ
പൂവിളിച്ചെത്തുന്ന പൊന്നോണനാളിന്
പൂക്കളം ചാർത്തുവാൻ കാത്തു നിൽക്കുന്നവൾ
അറിക പെൺകുഞ്ഞേ ഇതു നിന്റെ നാൾ
അറിയുക നീയിന്ന് ഇതു നിന്റെ നാൾ
പിച്ചകപ്പൂക്കൾ കിനാവിൽ നിറച്ചവൾ
ജീവിതം പിച്ച വെക്കാൻ തുടങ്ങുന്നവൾ
മൈലാഞ്ചി ചോപ്പിച്ച കൈകളിൽ തീരാത്ത
ദുരിതമാറാപ്പുകൾ പേറി തളർന്നവൾ..
ഏദനിൽ ഏകാന്തവിരസത മാറ്റിയോൾ
കുളിർതെന്നലായി വന്നാശ്വാസമേകിയോൾ
അമ്മയായ്,പെങ്ങളാ...
അനശ്വരനായ ഇ.വി.
ഹാസ്യ സാഹിത്യകാരനെന്ന നിലക്കാണ് കൂടുതൽ പ്രശസ്തി നേടിയതെങ്കിലും ഇ.വി.കൃഷ്ണപിള്ള ബഹുമുഖ പ്രതിഭയായിരുന്നു.ചെറുകഥ,ഉപന്യാസം,നാടകം,ബാലസാഹിത്യം തുടങ്ങി ഇ.വിയുടെ കരസ്പർശമേൽക്കാത്ത മേഖലകൾ കുറവായിരുന്നു.പത്രാധിപരായും ഇ.വി.പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.സേവിനി,മലയാളി,മലയാള രാജ്യം..തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് ആരംഭിച്ചത് തന്നെ ഇ.വിയുടെ പത്രാധിപത്യത്തിലായിരുന്നല്ലോ?
അതോടൊപ്പം അഭിഭാഷകൻ,തഹസീൽദാർ,വാഗ്മി,രാഷ്ട്രീയപ്രവർത്തകൻ,തുടങ്ങി ഏതെല്ലാം മ...