Home Authors Posts by നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി

141 POSTS 0 COMMENTS
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

മിനി കഥകൾ

  മഴമഴയുടെ സൗന്ദര്യത്തെപ്പറ്റി മഴ നനഞ്ഞു വന്ന കവി നീട്ടിയെഴുതിഒരാഴ്ച പനിയും ചുമയുമായി കിടന്നപ്പോൾ പെയ്ത മഴയ്ക്ക് അത്ര ഭംഗി തോന്നിയില്ല. പുസ്തകംപുതിയ ഷോകേസ് പണിതപ്പോൾഭർത്താവ് പറഞ്ഞുഷോകേസ്സ് പുസ്തകം വെക്കാൻ പറ്റുന്നതാകണംപണ്ട് പുസ്തകം വായിക്കാനുള്ളതായിരുന്നുഇപ്പോൾ കാണിക്കാനുള്ളതായി ..

നൈന മണ്ണഞ്ചേരിയുടെ പുസ്തകം പ്രകാശനം ചെയ്തു

        ആലപ്പുഴ..ഹാസ്യ ബാല സാഹിത്യകാരനായ നൈനമണ്ണഞ്ചേരിയുടെ ''മിന്നുവിന്റെ പൂച്ചക്കുട്ടി''എന്ന ബാലകഥാ സമാഹാരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് മിമിക്രി താരം അനീഷ് വാരണത്തിന് നൽകി പ്രകാശനം ചെയ്തു.മണ്ണഞ്ചേരി വൈ.എം.എ.ഗ്രന്ഥശാലയുടെ ഓണോൽസവ് സമാപനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് എസ്..ഷിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.വി.വിശ്വംഭരൻ,വൈസ് പ്രസിഡന്റ് ജാബിർ നൈന,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഉദയമ്മ, സിയാദ് മണ്ണഞ്ചേരി, മുസ്തഫ, ആർ.രജ...

വാട്സാപ്പ് നാടു വാണീടും കാലം…

മാവേലി നാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നു പോലെവാട്സ് ആപ്പ് നാടു വാണീടും കാലംമാവേലി വാട്സ് ആപ്പിൽ മാത്രമായിഓണക്കുടയും കുടവയറുംമാവേലി ഫെയ്സ്ബുക്കിൽ താരമായി..സദ്യകൾ ഹോട്ടലിൽ ഓർഡറായിഇൻസ്റ്റന്റ് പൂക്കളം എങ്ങുമായി.ആമോദത്തോടെ മനുഷ്യരെല്ലാംഓരോ മുറികളിൽ ഓണമുണ്ടു..ഫെയ്സ്ബുക്കിൽ ഗ്രീറ്റിംഗ്സ് ഷെയറു ചെയ്തു വാട്സ് ആപ്പ് നോക്കി കിടന്നുറങ്ങികള്ളപ്പറയും ചെറുനാഴിയുംകള്ളത്തരങ്ങളും മാത്രമായിഎങ്ങും പൊളിവചനങ്ങൾ മാത്രംമാവേലി മന്നൻ തിരിച്ചുപോയി..

രണ്ടു കവിതകൾ

  സ്വാതന്ത്ര്യം സ്വാതന്ത്ര്യം തന്നെ അമൃതം എന്ന്നീട്ടിപ്പാടുകയുംസൗഹൃദത്തിന്റെ ആവശ്യകതഊന്നിപ്പറയുകയും ചെയ്ത്വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്അയൽക്കാരൻവീടിനു മുന്നിലൂടെ വഴി നടക്കുന്നത് കണ്ടത്മേലിൽ ഈ വഴി നടക്കരുതെന്ന് പറഞ്ഞ് അവനെ വിരട്ടിയപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം.  പുസ്തകം പുതിയ ഷോകേസ് പണിതപ്പോൾഭർത്താവ് പറഞ്ഞു,ഷോകേസ് പുസ്തകം വെക്കാൻ പറ്റുന്നതാകണം. പണ്ട് പുസ്തകം വായിക്കാനുള്ളതായിരുന്നുഇപ്പോൾ കാണിക്കാനുള്ളതായി.

ഉമ്മ

            ‘’മോനേ, ഒരു ഗ്ളാസ് ചായ കൂടി എടുക്കട്ടെ?’’ ഉമ്മയുടെ സ്നേഹപൂർവ്വമായ സ്വരം കേട്ട് തിരിഞ്ഞു നോക്കി പുറകിൽ ആരെയും കണ്ടില്ല. അപ്പോൾ കേട്ട ശബ്ദം ആരുടെതാണ്? കണ്ടത് ഉമ്മയെ തന്നെ, കേട്ടത് ഉമ്മയുടെ സ്വരം തന്നെ. ഉമ്മയോടുള്ള സ്നേഹം കൊണ്ട് വിഭ്രമാത്കമായ തോന്നലുണ്ടായതാവാം.അല്ലെങ്കിൽ താനും കൂടി ചേർന്നല്ലെ കുറച്ചു മുമ്പ് ഉമ്മയെ ഖബറിലേക്ക് എടുത്തു വെച്ചത്. മൈലാഞ്ചിക്കാടുകൾക്കിടയിലെ അനേകം ഖബറുകളിലേക്ക് ഉമ്മയുടെ ഓർമ്മകളെയും ചേർത്തു വെച്ചത്. എത...

ഇമ്മിണി ബല്യ സുൽത്താൻ…

  മലയാളത്തിന്റെ പ്രിയസുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകളുണർത്തി ഒരു ജൂലൈ അഞ്ച് കൂടി കടന്നു വരുന്നു.വർഷങ്ങൾ മുമ്പ് കോഴിക്കോടുണ്ടായിരുന്ന കുറെ നാളുകൾ ബഷീറിന്റെ വീട്ടിൽ പോകാനും അദ്ദേഹമില്ലായിരുന്നെങ്കിലും വീട്ടുകാരുമായി സൗഹൃദം പങ്കിടാനും കഴിഞ്ഞതിന്റെ ഓർമ്മകൾ ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ബഷീറിന്റെ വീട്ടിൽ മാത്രമല്ല,അദ്ദേഹം വിവാഹിതനായ ശേഷം കുറെ നാൾ താമസിച്ചിരുന്ന ‘’ചന്ദ്രകാന്തം’’ എന്ന പൊറ്റക്കാടിന്റെ വീടും കാണാൻ പോയിരുന്നു.അന്ന് പുത്തൻ മണവാട്ടിയായ ഫാബിയുമൊന്നിച്ച് അവിടെ ചി...

കല്യാണം വിളിക്കപ്പെടും..

  നാട്ടിൽ നിന്നും താമസം മാറിയപ്പോൾ വിചാരിച്ചത് കല്യാണം വിളികൾക്കെങ്കിലും ഒരു കുറവുണ്ടാകുമെന്നാണ്.എന്നാൽ ആദ്യത്തെ അപരിചതത്വമൊക്കെ മാറിയപ്പോൾ പിന്നെ വിളികാരെ മുട്ടിയിട്ട് വഴി നടക്കാൻ വയ്യെന്നായി.പ്രത്യേകിച്ച് പരിചയമൊന്നും വേണമെന്നില്ല,, എപ്പോഴെങ്കിലും വഴിയിൽ വെച്ചൊന്ന് അയാളെ നിങ്ങൾ ചിരിച്ചു കാണിച്ചിട്ടുണ്ടോ,നിങ്ങൾ അയാളുടെ ഹിറ്റ് ലിസ്റ്റിൽ പെട്ടു കഴിഞ്ഞു.അങ്ങനെ അനിയന്ത്രിതമായി നീണ്ട വിളികൾക്ക് അവസാനമായത് കോവിഡിന്റെ വരവോടെയാണ്.സത്യത്തിൽ കോവിഡിന്റെ വരവ് ഏറ്റവും കൂടുതൽ ബാധിച്ചത് ഇങ്ങനെ അന്തവ...

അടച്ചിടപ്പെട്ട നോമ്പ്

        അത് വല്ലാത്ത അനുഭവം തന്നെയായിരുന്നു. ചൈനയിലെ വുഹാനിൽ നിന്ന് ലോകമാകെ നാശം വിതറി പരന്ന കോവിഡ് കാലത്തെ രണ്ട് നോമ്പുകളും ആളും ആരവവും ഒഴിഞ്ഞ പെരുന്നാളുകളും. പള്ളികൾ നിറഞ്ഞു കവിയുന്ന കാലമായിരുന്നു റംസാൻ മാസക്കാലം. പകലും രാവും ആളുകൾ പ്രാർത്ഥനയിലും ആരാധനയിലും മുഴുകുന്ന കാലം. നോമ്പ് മാസം മാത്രമുള്ള തറാവീഹ് എന്ന രാത്രി പ്രാർത്ഥനയും വിത്ർ എന്ന നമസ്ക്കാരവും. ഒരു മണിക്കുർ നേരം നീണ്ടു നിൽക്കും രണ്ടു നമസ്ക്ക്കാരങ്ങളും കൂടി. നോമ്പ് മാസത്തിൽ അതിശ്രേഷ്ടമായ രണ്ട് ദിനങ...

പന്ത്രണ്ടാം വളവിലെ ലൈബ്രറി

      നല്ല തണുപ്പും കാറ്റുമുള്ള ഒരു വൈകുന്നേരമാണ്ഞാൻ പന്ത്രണ്ടാം വളവിലെ ലൈബ്രറിയിൽ പോകുന്നത്.അകത്തു കൂടി ചുറ്റി വളഞ്ഞാണ് ലൈബ്രേറിയന്റെമുറിയിലെത്തിയത്.തണുപ്പു കൊണ്ട് കൂനിക്കൂടിയിരുന്ന ലൈബ്രേറിയൻഎന്നെ കണ്ട് ചിരിച്ചു..ജൻമങ്ങൾക്കപ്പുറം പരിചയമുള്ള ചിരി..അത് ഹൃദയത്തിൽ നിന്ന് ഇറങ്ങി വന്ന ചിരിയായിരുന്നു..പുസ്തകങ്ങളെ സ്നേഹിക്കുന്ന രണ്ടുപേരുടെ സ്നേഹത്തിൽ നിന്ന്ഊറി വന്ന ചിരിയായിരുന്നു..അക്ഷരങ്ങളോടുള്ള സ്നേഹം കൊണ്ടായിരുന്നു ആ തണുപ്പത്തുംപുസ്തകം തേടി ആരെങ്കിലും എത്തുമെന്ന് അയാൾ കാത്തിരു...

കേൾക്കുന്നു പെങ്ങളേ ഞങ്ങൾ…

          കേൾക്കുന്നു പെങ്ങളേ,നിന്റെ തേങ്ങൽകേൾക്കാതിരിക്കുന്നു ഞങ്ങൾകാണുന്നു പടരുന്ന നിന്റെ രക്തംകാണാതിരിക്കുന്നു ഞങ്ങൾ.അറിയുന്നു നിന്റെ ഹൃദന്തദു:ഖംഅറിയാതിരിക്കുന്നു ഞങ്ങൾ..മാനം തകർക്കുന്ന ക്രൂര മനസ്സുകൾകാരുണ്യമില്ലാത്ത കാലത്തിൻ സാക്ഷികൾഭ്രാന്തമാം ജാതിപ്പിശാചിന്റെ കൈകളിൽനേർത്തു നേർത്തലിയുന്ന തേങ്ങൽകേൾക്കുന്നു പെങ്ങളേ ഞങ്ങൾകേൾക്കാതിരിക്കുന്നു ഞങ്ങൾരക്താഭമാകുന്ന ശുഭ്രസ്വപ്നങ്ങളുംപെട്രോൾ പടർന്ന് പിടയുന്ന ജീവനുംചിതറിത്തെറിക്കുന്ന നിൻ മോഹമുത്തുംതാഴെ വീണടിയുന്ന നിൻ വള...

തീർച്ചയായും വായിക്കുക