നിമിഷ അൽഫോൺസ്
ലെസ്‌ബിയൻ
ആജാ നാച്‌ലേ നാച്‌ലേ മേരി യാർ........... ഹിന്ദിഗാനത്തിന്റെ തരംഗങ്ങൾ അവിടമാകെ അലയടിച്ചുകൊണ്ടിരുന്നു. പക്ഷേ, സിത്താരയുടെ മനസ് ഈ ലോകത്തിലേ അല്ലായിരുന്നു. അവളുടെ മനസിൽ അജ്ഞലിയുടെ മുഖം മാത്രം തെളിഞ്ഞു നിൽക്കുകയാണ്. ഇന്നലെത്തെ ആ അനുഭവത്തെ കുറിച്ചോർക്കുമ്പോൾ തന്നെ രോമകൂപങ്ങൾ എഴുന്നുനിൽക്കുന്നു. കണ്ണുകൾ ഇറുക്കിയടക്കുമ്പോൾ മുൻപിൽ അജ്ഞലി. തന്റെയടുത്തേക്ക് ആ ചെഞ്ചോരചുണ്ടുകൾ അടുപ്പിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു തരം വികാര തള്ളൽ അനുഭവപ്പെട്ടിരുന്നു. അറിയാതെ സിത്താര വിരലുകൾ ചുണ്ടിലൂടെ ഒന്നോടിച്ചു...