നികിത സേവ്യർ
ഇസ്‌പേഡ് റാണി
നാട്യങ്ങൾക്കു പുറത്തു കടന്നുകൊണ്ട്, ഉള്ളിൽ തോന്നുന്നതെന്തും മറയില്ലാതെ ആവിഷക്കരിക്കുക എന്നത് എഴുത്തിൽ ഒരു പ്രധാന സംഗതിയാണ്. അത്തരം ആവിഷ്‌ക്കരണമാണ് മ്യൂസ് മേരിയുടെ ‘ഇസ്്പേഡ് റാണി’ എന്ന സമാഹാരത്തിൽ കണ്ടുമുട്ടുന്നത്. ഭർത്തവ്, കുട്ടികൾ, അടുക്കള എന്നീങ്ങനെ സത്രീയുടെ പതിവ് സാഹചര്യങ്ങളിൽ നിന്നും വിഷയങ്ങളിൽ നിന്നും പുറത്ത് കടന്ന് പെണ്ണിന്റേതായ നോട്ടങ്ങളും നിരീക്ഷണങ്ങളും അനുഭവങ്ങളും വികാരങ്ങളും അതേപടി അക്ഷരമാക്കിമാറ്റാൻ മ്യൂസ്് മേരിയുടെ കവിതകൾക്ക് കഴിയുന്നു. സത്രീസ്വത്വത്തിന്റെ അവ...