എൻ.ജി. ഉണ്ണികൃഷ്‌ണൻ
സമാന്തര സിനിമ, കച്ചവട സിനിമ, നവ സിനിമ
അയയിൽ ഉണങ്ങാനിട്ട ഒരു ജൂബ്ബ. ജൂബ്ബയുടെ നെഞ്ചിൽ; പിടി പ്രേക്ഷകനു നേരെയായി തറഞ്ഞ കഠാര. ഉറയുന്ന തെയ്യത്തിന്റെ ക്ഷണികദൃശ്യം. കുത്തിയിരിക്കുന്ന മാട. തന്റെ സ്വന്തം പെണ്ണിനെ വച്ചുപയോഗിക്കുന്ന മുതലാളിയോടുളള പൊന്തൻമാടയുടെ നിസ്സഹായമായ കലി ഇങ്ങനെ ദൃശ്യവത്‌ക്കരിക്കപ്പെട്ടിരിക്കുന്നു. കലി കയറിയ മാട ചില മുൻകാല സിനിമകളിലെ നായകന്മാരെപോലെ പൊട്ടിത്തെറി വാചകങ്ങൾ അടിച്ചുവിടുകയല്ല. മാടയുടെ കലിക്കുപകരം ജൂബ്ബ+കഠാരി+തെയ്യം+മാടയുടെ ദൃശ്യം എന്നൊരു ബിംബം സ്ഥാനം പിടിക്കുന്നു. വസ്‌തുതാകഥനത്തിന്റെ ഉൾക്കാമ്പ്, ആ സംഭവത്തിന്...