നെൽസൺ ജി.പളളിയാൻ
സാറാ
ഉച്ചവെയിൽ ഉരുകി വീണുകൊണ്ടിരുന്ന മുറ്റത്ത് പറന്നു കളിക്കുന്ന വലിയ തുമ്പികളെ നോക്കി സാറാ ഇരുന്നു. തുമ്പികളെ അങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോൾ അവ പറക്കുന്നത് വെയിലിൽ വരച്ച ഒരു വരയിലൂടെയാണെന്ന് സാറായ്‌ക്ക് തോന്നി. പടിതൊട്ട് പൂമുഖംവരെ നീളുന്ന വരയിൽനിന്നും തെന്നിമാറാതെ എത്ര ശ്രദ്ധിച്ചാണ് അവ കളിക്കുന്നത്. വരയ്‌ക്ക് ഒരൽപ്പംകൂടി നീളമുണ്ടായിരുന്നെങ്കിൽ തുമ്പികൾക്ക് സാറായെ വന്ന് തൊടാമായിരുന്നു. പക്ഷെ സാറായുടെ അടുത്ത് വരാതെ തുമ്പികൾ പടിക്കലേക്ക് മടങ്ങുകയാണ്. ഈ വെയിലത്ത് ഇവറ്റയുടെ ഒരു കളി. സാറായ...