Home Authors Posts by നീത എ.എസ്‌.

നീത എ.എസ്‌.

Avatar
0 POSTS 0 COMMENTS

മറവികളിലെ ഓണം

അകലെക്കാലം കേട്ടു മടുത്തോരു- രുഞ്ഞാൽപ്പാട്ടുകളും അരികെക്കണ്ണീർ വഴികളിൽ വീണി- ട്ടുരുകും നോവുകളും! നിറവിൻ ഹൃദയസ്‌പന്ദനതാളം വിസ്‌മൃതി പുൽകുന്നു നിഴലുകളിരുളിന്നിമകൾ തുറക്കാ- തടരുടൽ തേടുന്നു! ഉളളുവിറപ്പുഉണ്മകൾവറ്റിയ- യുൾത്തട ഭീതികളിൽ അരിയൊരു വാക്കിൻ ചിരപരിഹാസ ധ്വനിയായോണമിനി! Generated from archived content: poem12_oct.html Author: neetha_as

മഴ

മുകിലിൻ വാതിൽപടിയിലിരുന്നവൾ പെരുമഴ പെയ്യാൻ മോഹിച്ചു അകലെക്കാണും സൂര്യനെനോക്കി ഇരുളിൽ പോകാൻ യാചിച്ചു ഇടമുറിയാത്തൊരു മുകിലിൻ പല്ലവി മഴയായ്‌ കാണാനാശിച്ചു തെരുതെരെ പെയ്യും മഴമകൾതാളിൽ കവന കലാംബുധി സൃഷ്ടിച്ചു ചിലപരിചിതമൊരു മഴവിൽക്കീറിനെ അഴകിൽ വാനം വിരചിച്ചു. കരളിൽ ബാല്യക്കുതുകം നിറയും കളി വള്ളത്തിൽ മേളിച്ചു വന്മരശാഖകളുന്മദമോദം മഴമയിലാട്ടം വീക്ഷിച്ചു ഇലകളിൽ ജലദല മുകളിലുമാർദ്രം മമ മനമോദ മഴസ്പർശം Generated from archived content: poem4_dce26_07.html Author: neetha_as

തീർച്ചയായും വായിക്കുക