നീലീശ്വരം സദാശിവൻകുഞ്ഞി
മഴമഴ, കുടകുട
പെരുമഴ പെയ്യും കാലത്ത്, കുടകൾ വേണം ചൂടീടാൻ അമ്മച്ചിക്കൊരു കുടവേണം, സ്വിച്ചിട്ടെന്നാൽ നിവരേണം! ഫാദറിനുള്ളൊരു കുടയെന്നാൽ, ഫോറിൻ തന്നെയാകേണം! തീറ്റക്കാരൻ റപ്പായിക്കൊരു, കൂറ്റൻ കാലൻകുട വേണം! പിശുക്കനായൊരു കേശുവിനെന്നും കുടക്കുപകരം ‘വാഴയില!! മാരിക്കാർ മാരിക്കാറുകളങ്ങിനെ മാനം നീളെ നിരക്കുമ്പോൾ പാരിടമെങ്ങും വെള്ളത്തുള്ളികൾ വീണു പരക്കുന്നു! പൂത്തിരി പോലിടിമിന്നൽ കണ്ണി- ന്നിമ്പം പകരുന്നു- ’പടപട‘ വെള്ളിടി മാനത്തങ്ങിനെ പൊടിപാറീടുന്നു!! അമ്പിളിമാമൻ അമ്പിളിമാമനെയെത്തിപ്പിടിക്കുവാൻ ശങ്കരൻ ചേട്ടനോ പൂതിയ...