നീലമ്പേരൂർ മധുസൂദനൻ നായർ
കളിത്തോഴിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍
ഒരു കൃതിയില്‍ നിന്നു മറ്റൊരു കൃതിക്കു ജന്മം നല്‍കുക എന്നതും ഒരു സര്‍ഗ്ഗ പ്രക്രിയയാണ്. ഇങ്ങനെയൊരു സര്‍ഗ്ഗപ്രക്രിയയില്‍ ഏര്‍പ്പെടുമ്പോള്‍ പ്രഥമപാഠമായി വരിക്കുന്ന മൗലികകൃതിയുടെ ആത്മഭാവത്തിനു നൈസര്‍ഗ്ഗികചാരുതയ്ക്കും തെല്ലു പോലും ലോപം വരാതെ ശ്രദ്ധിക്കേണ്ടത് പാഠമാറ്റം വരുത്തുന്ന ആളിന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വമാണ്. ഒരു നോവല്‍ സ്വരൂപത്തെ നാടകസ്വരൂപത്തിലേക്കു പരാവര്‍ത്തനം ചെയ്യുമ്പോള്‍ കര്‍ത്തൃസ്ഥാനം ഏറ്റെടുക്കുന്ന സ്രഷ്ടാവിനു ഏറെ വിയര്‍ക്കാതെ തരമില്ല. ആധാര സൃഷിയോടും അതില്‍നിന്നുള്ള ആവിഷ്കൃത...
അസഹ്യത
വയ്യെനിക്കീ നഗ്ന- സത്യങ്ങളെൻ കണ്ണിൽ കത്തുന്നതൊട്ടും സഹിച്ചു നിൽക്കാൻ സഖേ! പൊളളും വെളിച്ചമി- തെന്നെ ചുടുന്നതിൻ- മുൻപു ഹേ, സൂര്യ, നീ- യൂതിക്കെടുത്തുക! Generated from archived content: aug_poem2.html Author: neelamperur_madhusudanan_nair
വിപ്ലവോത്സവം
വിപ്ലവമുത്സവ- മാക്കണം;നാമതി- നുത്സാഹമോടെ തിരയുക സ്‌പോൺസറെ! കോൺട്രാക്‌റ്റു നൽകാ- മതിനും; മിടുക്കുളെളാ രേജന്റുമാരുടെ പേരുകൾ ചിക്കുക! Generated from archived content: poem10_april15_08.html Author: neelamperur_madhusudanan_nair
നാക്കു സൂക്ഷിക്കുക
രാജാവു നഗ്നനെന്നു കേട്ടതു നേരോ? ചോദ്യം! നേരല്ലോ കേട്ടതെന്നു വാക്കിന്റെ ചിറകൊച്ച! എങ്കിലാ വാക്കിൻ നാക്കു വെട്ടുകെന്നാജ്ഞ! പിന്നെ സന്ദേഹമെന്ത്? കാക്ക കൊത്തുന്നു നാക്കിൻ തുണ്ടം! Generated from archived content: poem6_june7.html Author: neelamperur_madhusudanan_nair
ഇന്നിനുവേണ്ടി
നെഞ്ചിൽ വിരൽ തൊട്ടു- നില്‌ക്കും സഖാവേ, ഇന്നിന്നു നൽകേണ്ട- തെന്തെൻ മനസ്സോ പാതി വേരറ്റൊരീ വാഴ്‌വോ പാതി വേവാകാത്ത വാക്കോ പാതി ചതിഞ്ഞ വഴിയോ പാതി പുകഞ്ഞ വപുസ്സോ? എന്താകിലും നീ- യെടുത്തു കൊൾ- കിന്നിനുവേണ്ടി,യി- ന്നിന്നിന്നുവേണ്ടി സുഹൃത്തേ! Generated from archived content: poem3_mar.html Author: neelamperur_madhusudanan_nair
അറിവ്
അങ്ങനെയിങ്ങനെ- യല്ലറ ചില്ലറ വല്ലതുമൊക്കെ- യറിഞ്ഞീടുക നീ! അറിവൊരു നീറും നൊമ്പരമാണെ- ന്നങ്ങനെയപ്പോ- ഴറിവാകും നീ! Generated from archived content: poem1_jan29.html Author: neelamperur_madhusudanan_nair