Home Authors Posts by എൻ.ബി. ശ്യാമ

എൻ.ബി. ശ്യാമ

0 POSTS 0 COMMENTS

മഴ

ഏതോ പ്രതീക്ഷതൻ പുതുനാമ്പ് പോലെയീആഷാഡ കന്യക പെയ്തിറങ്ങി നിദ്രയിലേക്കുഞാൻ കാലിടറി വീഴവേഇടിമുഴക്കത്താലുണർത്തിയെന്നെ പിന്നെയെൻ ജാലക പഴുതിലൂടൊരു നേർത്ത കണികയായെൻ മുഖത്തിറ്റു വീണു പ്രാണനിലലിവിൻ പാന പകർന്നു നീയെൻ-ചിത്ത മൊരുകൊച്ചു യമുനയാക്കി യദുകുല നാഥനു ശയ്യയൊരുക്കിയോ-രരുവിതൻ ഹൃദയംപോലാർദ്രമാക്കിഞൊടിയിട കണ്ണൊന്നു ചിമ്മിയ നേരത്തെൻ സ്വപ്നങ്ങളൊക്കെ കരിഞ്ഞുവെന്നോ ഒരു വാക്കുമൊഴിയാതെ എവിടേക്ക് പോയിനീ എന്നെ ഉണർത്തി.. പിന്നേകയാക്കി...എന്നെ ഉണർത്തി.. പിന്നേകയാക്കി... Generated ...

ഭ്രാന്തി

കണ്ടുവോ ലോകരേ ..ഒക്കത്തൊരോമനകുഞ്ഞുമായ് തെരുവുകളിലലഞ്ഞോരാ ഭ്രാന്തിയെഒരു നാളിലവളി നടവഴികള്‍ തോറും തന്‍അമ്മയോടൊപ്പം നടന്ന പെണ്ണ് തന്റെ പിഞ്ചോമന ഋതുമതിയായപ്പോള്‍ പേടിയാലേവം വിറച്ചൊരമ്മകാകനും കഴുകനും തീണ്ടാതിരിക്കുവാന്‍കോഴിയെപ്പോലന്നു കാത്തൊരമ്മവിധിയുടെ പട്ടിണി ചേറിലായ് ആണ്ടുപോയ്പെണ്ണിവള്‍ ഏകയായ് ചൂതാട്ടക്കളരിയില്‍വാഗ്ദാനം പലതുമായ് ചെന്നു പലവുരുകനലണയും മുന്‍പെയാ തന്വിതന്‍ മുമ്പിലായ് അരവയര്‍ നിറയാത്ത പെണ്ണിവള്‍ക്കോര്‍മ്മക്ക്മുഴുവയറേകിയ ലോകം ഹാ! സുന്ദരംനീട്ടിയകയ്യാലേ ആട്ടിത്തുടങ്ങവേതാളം പിഴച്ചു പോയ് പെ...

ചില്ലുകൊട്ടാരം

‘പൊട്ടിതകർന്നെന്റെ സ്വപ്‌നങ്ങളും പിന്നെ- യൊരു കുഞ്ഞു കൂമ്പാര മോഹങ്ങളും നിനവുകൾ കൊണ്ടിന്നു ഞാൻ കോർത്ത മാലയും മോഹങ്ങളാൽ നെയ്‌ത ചില്ലുകൊട്ടാരവും വിധിതന്റെ ക്രൂരമാം കൈകളാലിന്നെൻ ഹൃദയത്തെ എന്നിൽ നിന്നകറ്റീടുന്നു അറിഞ്ഞില്ല ഞാനെൻ പ്രാണന്റെ നനവ്‌ അറിയാൻ ശ്രമിച്ചില്ലയെന്നതാ സത്യം എന്നിൽ നിന്നകലാൻ ശ്രമിക്കുമെൻ പ്രാണനെ അറിയാതെ ചേർത്തുപിടിച്ചതെൻ തെറ്റ്‌ അറിയുന്നു ഞാൻ നിൻ മൂകാനുനൊമ്പരം മനസ്സിലാക്കീടുന്നപൂർണമായ്‌ നിന്നെ ഞാൻ മറക്കുവാനാകില്ല നിന്നെയെന്നറിഞ്ഞിട്ടും അകറ്റുന്നു ഞാൻ നീയാം ഓർമകളെ....’ ...

ഗന്ധർവ്വൻ

‘എന്നോർമ്മതൻ സുന്ദരഭൂവിൽ നീയൊരു ഗന്ധർവ്വനായെന്നെ തേടിയെത്തി അഞ്ചിതൾ ചെമ്പകം പൂക്കുമ്പോഴെന്നെന്നും ഗന്ധർവ്വാ നീയെന്നെ തേടിയെത്തി ചെമ്പകപ്പൂഗന്ധം പകർന്നു നീ യെന്നെ നിൻ ജീവന്റെ ജീവനാക്കി സന്ധ്യതൻ യാമങ്ങളിൽ നീയിളം കാറ്റായെന്നരുകിലെത്തി രാവിന്റെ കുളിരാർന്ന നിമിഷങ്ങളിൽ നീയെന്റെ ജീവനാം തോഴനായി ചന്ദ്രനും ആമ്പലും താരങ്ങളുമെല്ലാം നമ്മുടെ പ്രണയത്തിൻ സാക്ഷികളായ്‌ മിഴിയിൽ നിൻ രൂപവും നിനവിൽ നിന്നോർമ്മയും കൊണ്ടു ഞാൻ നിന്നെയും കാത്തിരുന്നു മഴയെപ്പോലിന്നു ഞാൻ സ്‌നേഹിച്ചു നിന്നെയെൻ- ദേവനെപ്പോലെ ഞാനാരാധിച്ചു നീ ത...

തീർച്ചയായും വായിക്കുക