Home Authors Posts by നസീർ കടിക്കാട്‌

നസീർ കടിക്കാട്‌

0 POSTS 0 COMMENTS
പുന്നയൂർക്കുളം തൃശ്ശൂർ.

വേഗത്തിന്റെ കണ്ണ്‌

മനസ്സിൽനിന്നു മനസ്സിലേക്കു ചിറകുവിരിക്കുന്നത്‌ ആകാശം മാഞ്ഞുപോയ പക്ഷിയുടെ തീർന്നിട്ടില്ലാത്ത ദൂരങ്ങൾ.... നനഞ്ഞ ഇലകളിൽ മഴയുടെ നേര്‌ കയ്‌ക്കുന്നു. ഇണയുടെ തീരം ഒരു കൂടിനും ഉൾക്കൊള്ളാനാവുന്നില്ല.... കൊക്കിൽനിന്നു- കണ്ണിലേക്കുളള മേഘവഴിയിൽ ആരുടെ മാനിഷാദ? ഒരു പക്ഷി കരയുമ്പോൾ ദൂരങ്ങളിൽ ബാക്കിയാവുന്നത്‌ പ്രണയത്തിന്റെ അനന്തവേഗം....... Generated from archived content: poem2_nove16_05.html Author: nazeer_kadikkad

വേഗത്തിന്റെ കണ്ണ്‌

മനസ്സിൽനിന്നു മനസ്സിലേക്കു ചിറകുവിരിക്കുന്നത്‌ ആകാശം മാഞ്ഞുപോയ പക്ഷിയുടെ തീർന്നിട്ടില്ലാത്ത ദൂരങ്ങൾ.... നനഞ്ഞ ഇലകളിൽ മഴയുടെ നേര്‌ കയ്‌ക്കുന്നു. ഇണയുടെ തീരം ഒരു കൂടിനും ഉൾക്കൊള്ളാനാവുന്നില്ല.... കൊക്കിൽ നിന്നു- കണ്ണിലേക്കുളള മേഘവഴിയിൽ ആരുടെ മാനിഷാദ? ഒരു പക്ഷി കരയുമ്പോൾ ദൂരങ്ങളിൽ ബാക്കിയാവുന്നത്‌ പ്രണയത്തിന്റെ അനന്തവേഗം....... Generated from archived content: poem1_mar8_06.html Author: nazeer_kadikkad

ഖസാക്കിൽ നിന്നും പുന്നയൂർക്കുളത്തേക്ക്‌

വാക്കിന്റെ ശിഷ്ടവ്യസനങ്ങളിലൂടെ പുന്നയൂർക്കുളം ആരംഭിക്കുന്നത്‌ ഒരു നരച്ച ആകാശത്തിൽ നിന്നുമാണ്‌. അവിടെ ഖസാക്കിൽ നിന്നും കാറ്റുകൊണ്ടുവന്ന പട്ടങ്ങൾ പാറി നടക്കുന്നുണ്ടായിരുന്നു. താഴെ, കോവിലന്റെ മണ്ണ്‌.... ശവങ്ങൾ അലിഞ്ഞു ചേർന്ന മണ്ണ്‌. ഗ്രാമ്യമായ ചില ഗന്ധങ്ങൾ പരത്തുന്നുണ്ടായിരുന്നു. ഇപ്പോൾ പുന്നയൂർക്കുളം മാധവിക്കുട്ടിയുടെ ഗൃഹാതുരത്വത്തിന്റെ ചിത്രപടം മാത്രമല്ല. ലോകഭൂപടത്തിലെങ്ങോ ചിതലെടുക്കുന്ന ഒരു ദൃശ്യവിസ്‌മയമാവുകയാണ്‌. നഷ്ടപ്പെട്ട കാലങ്ങളുടെ ചൂണ്ടുവിരലിൽ തൂങ്ങി രവി നടന്നുതുടങ്ങുകയാണ്‌. പുന്നയൂർക്കു...

തീർച്ചയായും വായിക്കുക