Home Authors Posts by നസീർ സീനാലയം

നസീർ സീനാലയം

6 POSTS 0 COMMENTS
വിലാസംഃ നസീർ സീനാലയം, ഇ&45-ഡി, ജി.ടി.ബി എൻക്ലേവ്‌. ഡൽഹി. Address: E/45-D, GTB Enclave, Opp. GTB Hospital, Delhi-110093 Phone: 9350582443 / 9990525527 / 9015539505 Post Code: 110 093

സ്നേഹം

സ്നേഹംഒരു നല്ല സങ്കല്പ്പംപക്ഷെ വിചാരങ്ങളിലൂടെ കോര്‍ത്തു കാണിക്കാനാവുന്നില്ലഎന്നാല്‍ നാമൊരുമിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍മധുരമുള്ള അറിവായി അതു നമ്മളിലുറയുന്നുണ്ട് സ്നേഹംഒരു സാന്ത്വനഗീതംപക്ഷെ വാക്കുകളിലൂടെ കൊരുത്തെടുക്കാനാവുന്നില്ലഎന്നാല്‍ നാമൊരുമിച്ചെഴുതാന്‍ ശ്രമിക്കുമ്പോള്‍നേര്‍ത്ത ചൂടും കുളിരുമായി അതു നമ്മെ പുണരുന്നുണ്ട് സ്നേഹംഒരു മോഹ സൗധംപക്ഷെ ശില്പ്പങ്ങളിലൂടെ രൂപപ്പെടുത്താനാവുന്നില്ലഎന്നാല്‍ നാമൊരുമിച്ചു പണിതു തുടങ്ങുമ്പോള്‍തിളങ്ങുന്ന കിനാവായി അതു നമ്മളില്‍ വളരുന്നുണ്ട് സ്നേഹംഒരാത്മവിശ്വാസംപക...

ഇന്നത്തെ സുവിശേഷം

ഗദ്യ കവിത സമാധാനം നമ്മുടെ സമാധാനം ബുദ്ധിയിൽ നിന്ന്‌ മനസ്സിലേക്കുള്ള ഇരുട്ടിന്റെദൂരമാണ്‌. അത്‌ വെളിച്ചം കാത്തിരിക്കുന്നു. സൗഹൃദം ഇന്നത്തെ സൗഹൃദം കൊടുക്കൽ വാങ്ങലുകൾക്കിടയിലെകൃത്രിമച്ചിരിയുടെ ദൈർഘ്യമാണ്‌. അത്‌ ആയുസ്സെത്താതെ മരിക്കുന്നു. സ്‌നേഹം ചിങ്ങത്തിൽ ചിരിയായി കർക്കിടകത്തിൽ കണ്ണീരായി വേനലിൽചൂടുകാറ്റായി വർഷത്തിൽ പെരുമഴയായി മാത്രം അടുക്കുന്ന പ്രതിഭാസം.അത്‌ ആരെയും സുഖിപ്പിക്കുന്നില്ല. പ്രണയം പുതുമഴ പെയ്‌തശേഷം പിറവിയെടുക്കുന്ന ഇയ്യാം പാറ്റയുടെ ആയുസ്സ്‌.അവ പ്രതീക്ഷിക്കാതെ പിടഞ്ഞു വീഴുന്നു. ബന്ധം ല...

അകാലമൃത്യു

മാടിവിളിച്ചപ്പോൾ മടിച്ചിരിക്കാതെ, കള്ളച്ചിരികളിലെ കൊള്ളിയാന്റെ പ്രതീക്ഷിക്കാത്ത വരവറിയാതെ, മൗനങ്ങൾ തീർത്ത മൗഢ്യമറിയാതെ സഞ്ചരിച്ച നാഴികകളുടെ എണ്ണമറിയാതെ വഴികളിലെ വളവുകളറിയാതെ കയറിപ്പോയ കടത്തുകളെ കണക്കിലെടുക്കാതെ കൽപ്പനകളിലെ കയ്പറിയാതെ കേൾക്കേണ്ട കേൾവികൾക്ക്‌ ചെവികൊടുക്കാതെ കാണേണ്ട കാഴ്‌ചകളിൽ കണ്ണ്‌ തളയ്‌ക്കാതെ അവളുടെ മനസ്സിന്റെ ആഴമറിയാത്ത കയങ്ങളുടെ കുരുക്കിൽപ്പെട്ട്‌ ഞാൻ മുങ്ങിച്ചത്തു. Generated from archived content: poem1_nove16_05.html Author: nazeer-seenalay...

ആയുസ്സിന്റെ ബാക്കിപത്രം

ഈ മുഖത്ത്‌ വരയ്‌ക്കപ്പെട്ട കറുത്ത രേഖകളിൽ ഒരു വേർപാടിന്റെ വ്യഥ മറഞ്ഞു കിടപ്പുണ്ട്‌. ഈ കറുത്ത മുടിനാരുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന വെള്ളിക്കമ്പികളിൽ കാത്തിരിപ്പിന്റെ ദൈർഘ്യമുണ്ട്‌. നിയന്ത്രണമില്ലാത്ത ഈ ഹൃദയമിടിപ്പുകളിൽ ചേക്കേറാനിടമില്ലാതലയുന്ന പക്ഷിയുടെ ചിറകടികളുടെ താളപ്പകർച്ചയുണ്ട്‌. കരച്ചിൽ വറ്റിയ ഈ കൺതടങ്ങളിൽ ശവദാഹം കഴിഞ്ഞ ശ്മശാനത്തിന്റെ ഭീകരമൗനമുണ്ട്‌. ആയുസ്സിന്റെ നോട്ടുബുക്കിൽ എഴുതി തെളിയാതെ ബാക്കിയായൊരു കവിത ജീവിതം പോലെ മഷി പറ്റിക്കിടപ്പുണ്ട്‌. Generated ...

ഹൃദയങ്ങൾ പുണരുമ്പോൾ

എന്നെ നീയറിഞ്ഞതു കൊണ്ട്‌ എനിക്കു നിന്നെ ആവശ്യമുണ്ട്‌ എന്നെ പുഞ്ചിരിപ്പിക്കാൻ നീ പഠിപ്പിച്ച രീതി എന്നെ സ്നേഹിക്കാൻ നീ സ്വീകരിച്ച വഴി എന്നെ എന്നേക്കാളേറെ മനസ്സിലാക്കാൻ നീ കാട്ടിയ വ്യഗ്രത ഇതൊക്കെയായിരിക്കണം നിന്നെ ആവശ്യമുണ്ടെന്ന്‌ ഞാനുറപ്പിച്ചു പറയാൻ കാരണമാകുന്നത്‌. നീ വരിഞ്ഞു മുറുക്കിയിരുന്നതു കൊണ്ട്‌ എനിക്കു പേടി തോന്നിയില്ല പക്ഷേ; എനിക്കു ശ്വാസം മുട്ടുകയും നിയന്ത്രണം നഷ്‌ടപ്പെടുകയും ചെയ്‌തു. നിന്റെ നോട്ടങ്ങൾക്ക്‌ എന്റെ മനസിന്റെ തിരക്ക്‌ കൂട്ടാനാവുന്നുണ്ട്‌ നീയെന്നെ പിടിച്ചു കുലുക്കുമ്പോൾ എന...

അവസാനത്തെ ഊഴം, ഞാനല്ലാത്ത ഞാൻ

അവസാനത്തെ ഊഴം ഒരൊഴിഞ്ഞ മുറി കിട്ടിയാൽ എനിക്കൊന്നുറക്കെ കരയണമായിരുന്നു ഒരൽപ്പമിരുട്ടു കിട്ടിയാൽ എനിക്കൊന്നൊളിക്കണമായിരുന്നു ഒരു വെളളക്കടലാസു തന്നാൽ കവിതയൊന്നെനിക്കു കുറിക്കണമായിരുന്നു കരളൊന്നെനിക്കു കടമായി തന്നാൽ കഥയെനിക്കെന്റെ പറയണമായിരുന്നു. പക്ഷേ... കരയാനുമായില്ല പറയാനുമായില്ല ഒന്നും കുറിക്കാനുമായില്ല. ഭവ്യമായ്‌ നിങ്ങളെനിക്കായി തീർത്തൊരീ കയറൊന്നുണ്ടെനിക്കിപ്പോൾ ഞാന്നുക്കിടക്കാൻ.... ഞാനല്ലാത്ത ഞാൻ ക്രൂശിലേറി മരിക്കുന്നു ക്രിസ്‌തുവേശുവല്ല ഞാൻ ചെളിയിലാണ്ടു കിടക്കുന്നു താമരയായില്ല ഞാൻ വാനി...

തീർച്ചയായും വായിക്കുക