നാസര്‍ റാവുത്തര്‍, ആലുവ
ഗൗരിയമ്മ – കേരള രാഷ്ട്രീയത്തിലെ ഉരുക്കു വനി...
കൊളോണിയനല് അധിനിവേശം ഭാരതീയ രാഷ്ട്രീയ സാമ്പത്തിക മേഖലകളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന കാലം. ബൂര്‍ഷ്വാ ജന്മിമാരും കുത്തക മാടമ്പികളും സംഹാരതാണ്ഡവവമാടിയിരുന്ന സാമൂഹ്യവ്യവസ്ഥ. അയിത്തവും അനാചാരങ്ങളും കൊണ്ട് പൊറുതിമുട്ടിയ അവര്‍ണ്ണ ജനസമൂഹം . കൂലിക്കുറവ്. വ്യവസ്ഥയില്ലാത്ത തൊഴില്‍ നിയമങ്ങള്‍ , നിര്‍ബന്ധിത തൊഴില്‍ വ്യവസ്ഥ, ക്രൂര മര്‍ദ്ദനം ഇത്യാദികളാല്‍ യാതന അനുഭവിക്കുന്ന അസംഘടിത തൊഴില്‍ വര്‍ഗം. ഉപരിയായി ശ്രീ. സി. പി രാമസ്വാമിഅയ്യരുടെ മര്‍ദ്ദിത ഭരണം. മലയാളദേശത്തിന്റെ ഈ സാമൂഹ്യദുരന്തത്തിന്റെ മുഖച്ഛായ തിരുത...
നടുറോഡില്‍ ജീവന് പൊലിയുമ്പോള്‍
2012 മാര്‍ച്ച് പത്താം തീയതി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്ത കലാ- സാഹിത്യ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നടുക്കിക്കളഞ്ഞു. 1100 -ല്‍ പരം സിനിമകളില്‍ അഭിനയിച്ച മലയാളത്തിന്റെ സ്വന്തം ഹാസ്യ തമ്പുരാന് ശ്രീ. ജഗതി ശ്രീകുമാര്‍ വാഹനാപകടത്തില്‍ പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.!! ഹാസ്യാവതരണത്തിന് ബഹദൂറിനു ശേഷം അത്യാകര്‍ഷകമായ ഒരു സവിശേഷ ശൈലി സൃഷ്ടിച്ച അതുല്യ പ്രതിഭയാണ് ജീവച്ഛവമായി കോമാ സ്റ്റേജില്‍ ആശുപത്രിയില്‍ കിടക്കുന്നത്. ദൗര്ഭാഗ്യവശാലുണ്ടായ വാഹനാപകട...
പത്രവിതരണ സമരം – ചില നേര്‍ക്കാഴ്ചകള്‍..!!
ശരാശരി പ്രബുദ്ധസമൂഹത്തെ നിരാശപ്പെടുത്തിക്കൊണ്ടാണ് മാര്‍ച്ച് 20 -ആം തീയതി മുതല്‍ അനിശ്ചിത കാലത്തേക്ക് പത്രവിതരണ സമൂഹം പണിമുടക്കിയിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പോഷക ഘടകമായ സെന്റെര് ഓഫ് ഇന്ത്യ ട്രേഡ് യൂണിയനോട് പ്രത്യക്ഷാഭിമുഖ്യമുള്ള ഓള് കേരള ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസേഷിയനാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. തുടര്‍ന്ന് അനുബന്ധ ട്രേഡ് യൂണിയന് സംഘടനകളായ ഐ. എന്‍. ടി. യു. സി യും , ബി. എം. എസ്സ് ഉം സമരമുഖത്തേക്ക് അണി ചേര്‍ന്ന് സര്വ്വസംഘടനാ പണിമുടക്കായി ശക്തിയാര്‍ജ്ജിച്ചു. കമ്...
വല്ലാത്തൊരു വല്ലാര്‍പാടം!!….
പൊതു ഖജനാവില്‍ നിന്നും 442 മില്യന്‍ യു. എസ് ഡോളര്‍, അതായത് 2116 കോടി രൂപ വേമ്പനാട് കായലില്‍ നിഷ്പ്രയാസം കലക്കിക്കളഞ്ഞ ഭരണകൂട ഭീകരതയുടെ ഞെട്ടിക്കുന്ന കഥയാണ് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനു പറയാനുള്ളത്. ഇതില്‍ 1600 കോടി രൂപ പദ്ധതി ചിലവും , ബാക്കി തുക അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനുമായിരുന്നു. അതില്‍ 900 കോടി രൂപയോളം വരും വിദേശ നിക്ഷേപം. 2005 ഫെബ്രുവരിയില്‍ ഇന്ത്യയുടെ ആദ്യത്തെ കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്റ് ടെര്മിനിലന് ശിലാസ്ഥാപനം നടത്തിക്കൊണ്ട് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞ ചി...
വല്ലാത്തൊരു വല്ലാര്‍പാടം!!….
പൊതു ഖജനാവില്‍ നിന്നും 442 മില്യന്‍ യു. എസ് ഡോളര്‍, അതായത് 2116 കോടി രൂപ വേമ്പനാട് കായലില്‍ നിഷ്പ്രയാസം കലക്കിക്കളഞ്ഞ ഭരണകൂട ഭീകരതയുടെ ഞെട്ടിക്കുന്ന കഥയാണ് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനു പറയാനുള്ളത്. ഇതില്‍ 1600 കോടി രൂപ പദ്ധതി ചിലവും , ബാക്കി തുക അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനുമായിരുന്നു. അതില്‍ 900 കോടി രൂപയോളം വരും വിദേശ നിക്ഷേപം. 2005 ഫെബ്രുവരിയില്‍ ഇന്ത്യയുടെ ആദ്യത്തെ കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്റ് ടെര്മിനിലന് ശിലാസ്ഥാപനം നടത്തിക്കൊണ്ട് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞ ചി...
സന്തോഷ് പണ്ഡിറ്റ് – ഒരു വ്യത്യസ്ത വീക്ഷണം
ഉത്തരാധുനീക മുഖ്യധാരാ സിനിമാവ്യവസായം ഇന്ന് നിഗൂഢമായൊരു അധോലോകമാണ്. മാഫിയാ പ്രവര്‍ത്തനവും, ഗുണ്ടായിസവും, അനാശാസ്യവും എന്നു വേണ്ട എല്ലാതരം അധോലോക ചേരുവകളും അവിടെ ഇഴുകിചേര്‍ന്നിരിക്കുന്നു. അതൊരു ആഗോള വ്യാപകമായ മൂല്യച്യുതിയുടെ ഭാഗമാണെന്നു സൈദ്ധാന്തികപരമായി സമര്‍ത്ഥിക്കാം. പക്ഷെ, ഏതാനും ദശാബ്ദങ്ങള്‍ക്കു മുന്‍പ് സിനിമക്ക് വിശുദ്ധമായൊരു സുവര്‍ണ്ണ കലാമുഖമുണ്ടായിരുന്നു . ബുദ്ധി ജീവികളെന്നു അറിയപ്പെട്ടിരുന്ന ഒരു കാലത്തെ കലാ- സാംസ്ക്കാരിക പ്രതിഭാധനരുടെ വിഹാരവിളനിലം കൊണ്ട് സിനിമാ പ്രവര്‍ത്തനം ധന്യമയിരുന്...
ന്യൂ ഡാം… ഇതാ…ഡിം…
മുല്ലപ്പെരിയാറില്‍ ഒരു പുതിയ ഡാം നിര്‍മ്മിക്കുക!! മദ്ധ്യകേരളത്തിലെ മുപ്പത്തഞ്ചു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും , സ്വത്തും സംരക്ഷിക്കാന്‍ കണ്ടെത്തിയ ഏക പോംവഴി, ഉടന്‍ മന്ത്രിപുംഗവന്മാരും , പ്രജകളും പെരുമ്പറകൊട്ടി നാടുണര്‍ത്തി . പിന്നെ അണപൊട്ടിയ ആശങ്ക.. നിരാഹാരം... സമരം ...പ്രമേയം.. പ്രസ്ഥാവന ...ചര്‍ച്ച... ഉന്നതാധികാരസമിതി... പരിശോധന....വാദപ്രതിവാദം..ഹൈക്കോടതി ... നിയമസഭ.. ഇങ്ങനെ എന്തെല്ലാമോ നടന്ന് പൊതുസമൂഹത്തെ കഴുതകളാക്കി ദിനങ്ങള്‍ കഴിച്ചു. മുല്ലപ്പെരിയാര്‍ ഡാമിനു തൊട്ടുതാഴെ മരണത്തെ മുഖാമിഖം ...
ഗോവിന്ദചാമി ഒരു പ്രഹേളിക
സൗമ്യ എന്ന പെണ്‍കുട്ടിയുടെ ദാരുണമായ വിയോഗത്തില്‍ അത്യന്തം പരിതപിക്കുന്നു. ആ ദുരന്തം ഇനി മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകാതിരിക്കാന്‍ ഭരണകൂടവും പൊതുസമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിച്ച് നിതാന്ത ജാഗ്രത പുലര്‍ത്തണം. പെണ്മേനിക്കു മുകളില്‍ വട്ടമിട്ടു പറക്കുന്ന കാമകഴുകന്മാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരികതന്നെ വേണം. വന്‍സ്രാവുകളെന്നോ, പരല്മീനെന്നോ ഭേദമില്ലാതെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷാവിധികള്‍ കൊണ്ട് പീഡനവീരന്മാരെ മാതൃകാപരമായി നേരിടണം അടുക്കള വിട്ട് സമൂഹത്തിലേക്ക് നിര്‍ഭയമായി ഇറങ്ങിവരാനും , തന്...