നാസര്‍ റാവുത്തര്‍, ആലുവ
ചുംബന പരാക്രമത്തിന്റെ ബാക്കിപത്രം
സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളുടെ സമ്പൂര്‍ണ്ണ വിജയത്തിനുശേഷവും, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷവും സാമ്രാജ്യത്വ ശക്തികളുടെ കഴുകകണ്ണുകള്‍ ഇന്ത്യയെപ്പോലെ അതിശീഘ്രം വളര്‍ന്നുവരുന്ന വിഭവസമൃദ്ധിയുള്ള രാജ്യങ്ങളുടെ മേലായി. ഈ ശക്തികള്‍ക്ക് ഒറ്റലക്ഷ്യമേയുള്ളൂ... അവരായിരിക്കണം ഏക അച്ചുതണ്ട് ശക്തി, ഉപരിയായി സര്വ്വരാജ്യങ്ങളുടെയും മേല്‍ സര്‍വ്വാധികാരവും ഉണ്ടായിരിക്കുകയും വേണം. അതിനായി ഇതര രാജ്യങ്ങള്‍ക്കുമേല്‍ അവര്‍ പരോക്ഷമായി ചില ശിഥില തന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരിക്കും. ഇതിന്റെ ഇന്ത്യയിലെ ആദ്യത്തെ ഇര ഒരുപക്ഷേ...
ന്യൂജനറേഷന് ഊളത്തരമായി ഒരു ചുംബനയുദ്ധം
ചരിത്രത്തിന്റെ നാള്‍വഴികളില്‍ സമരങ്ങളും, വിപ്ലവങ്ങളും സമൂഹത്തിന്റെ അനിഷേധ്യ അവകാശപ്പോരാട്ടങ്ങളായാണ് സുവര്ണ്ണലിപികളില് വിളങ്ങി നില്‍ക്കുന്നത്. ലഘുവായ പ്രതികൂല പരിതസ്ഥിതികളെപ്പോലും ഉള്ളുരുകി സഹിക്കുവാന്‍ മനഃശാസ്ത്രപരമായി മനുഷ്യന് അശക്തരാണ്. സ്വാഭാവികമായ ഈ അസഹനം സകല സീമകളേയും ലംഘിക്കുമ്പോഴാണ് സ്ഥാപിത മേല്ക്കോയ്മയ്ക്കുനേരെ അവന് ഐക്യാത്മകമായി സംഘടിക്കുകയും ആക്രോശിക്കുകയും ചെയ്യുന്നത്. ഇവിടെ സമാന ചൂഷകരും, മര്‍ദ്ദിതരുമായ ഉതരസഹജീവികളുടെ സംഘബലത്താലുണ്ടാകുന്ന ആത്മവിശ്വാസത്തിന്റെ ഉള്‍ക്കരുത്ത് അവന്റെ മുഷ്ട...
എന്റെ ഗ്രാമവാസികള്‍ (വിഷ)വെള്ളം കുടിക്കുന്നു ..
പുരാണ പരാമര്‍ശിതവും, ചരിത്ര പ്രധാനവുമായ പുകള്‍പെറ്റ ആലുവ നഗരത്തില്‍ നിന്നും സുമാര്‍ നാലു കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കീഴ്മാട് എന്ന പ്രകൃതി മനോഹരമായ ഗ്രാമം. ഈ ഗ്രാമത്തിന്റെ ഒരു വശത്താണ് ഈ ലേഖകന്‍ സകുടുംബം നിവസിക്കുന്നത്. ഹൃദയഹാരിയായ സസ്യലതാദികളാല്‍ സമൃദ്ധവും, കുളിരേകുന്ന ജലാശയങ്ങളാല്‍ നയനാഭിരാമവുമാണ് കീഴ്മാടിന്റെ സൗന്ദര്യം. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭൂമാഫിയ ഗ്രാമത്തെ കാര്ന്നുതിന്നുന്നുവെങ്കിലും പ്രകൃതിയുടെ ശക്തമായ പ്രതിരോധത്താല് പച്ചപ്പടര്‍പ്പുകളും ശാന്തമായ തോടുകളും ഒരുവിധം പി...
കഥയുടെ പൊന്നുതമ്പുരാന് പ്രണാമം ..
ഗതകാല അത്ഭുത പ്രതിഭകളായ പൂന്താനത്തിന്റേയും, മേല്പ്പത്തൂരിന്റേയുമൊക്കെ നിറസാന്നിദ്ധ്യംകൊണ്ട് ചൈതന്യവല്ക്കരിക്കപ്പെട്ട സാക്ഷാല്‍ ഉണ്ണിക്കണ്ണന്റെ ഈറ്റല്ലത്തില് നിന്നും സര്ഗ്ഗത്മകതയാവാഹിച്ച ഉണ്ണികൃഷ്ണന് പുതൂര്‍ എന്ന മഹാ കഥാകാരന് ദേഹവിയോഗം ചെയ്യപ്പെട്ടിരിക്കുന്നു !!... മലയാള സാഹിത്യത്തേയും സംസ്ക്കാരത്തേയും നെഞ്ചോടുചേര്‍ത്തു ലാളിക്കുന്ന ഓരോ അനുവാചകരും ആര്‍ദ്രതയോടെ ഒന്നു വിതുമ്പി. മീനമാസത്തിലെ കരളുരുക്കുന്ന കൊടിയ താപത്താല്‍ കേരളദേശം ക്ലേശിക്കുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട കലാകാരന്മാര് പകര്‍ന്നുനല്‍...
മഹാത്മാഗാന്ധിയും കുറേ ലൈംഗികാപവാദങ്ങളും ..
പാപ്പരാസികള്‍ അങ്ങിനെയാണ്; സഹസ്രകോടി ജനഹൃദയങ്ങളില്‍ ആരാധനയോടടെ പ്രതിഷ്ഠിച്ചിരിക്കുന്ന ഉദാത്ത വിഗ്രഹത്തിന്റെ സൂര്യതേജസ്സിനെ സദാ മലീമസപ്പെടുത്തിക്കൊണ്ടിരിക്കും. ഒന്നുകില്‍ അത് അവരുടെ ഒരുതരം മനോവൈകല്യമാകാം, അല്ലെങ്കില്‍ ഒരാസൂത്രിത കുത്സിതശ്രമമാകാം. ഇത് രണ്ടുമായാലും ഒരു ഉത്തരാധുനീക പരിഷ്കൃത സമൂഹത്തിനു അവ ഒട്ടും ആശാസ്യമല്ല. സ്വന്തം ആത്മസംതൃപ്തിയെ തൃപ്തിപ്പെടുത്തുവാനുള്ള ലക്ഷ്യമാണെങ്കില്‍ നമ്മുക്കവരുടെ മനം മാറ്റത്തിനായി പ്രാര്‍ത്ഥിക്കാം. മറിച്ച് ബോധപൂര്‍വ്വമായ ആസൂത്രിത നീക്കമാണെങ്കില്‍ എന്തുവിലകൊടുത്...
യുവാക്കളുടെ ഉപരിപ്ലവ വായനാ വൈമുഖ്യം…
“...വായന മനുഷ്യനെ പൂര്ണ്ണവാനാക്കുന്നു ആലോചന അവനെ തയ്യാറാക്കുന്നു. എഴുത്ത് അവനെ ശരിയായ മനുഷ്യനാക്കുന്നു...” ആംഗലേയ ചിന്തകനായ ഫ്രാന്‍സിസ് ബേക്കണിന്റെ വിശ്വപ്രസിദ്ധമായ ഈ വരികള്‍ സാഹിത്യലോകത്തും, അക്കാഡമിക് മേഖലകളിലും സുവര്‍ണ്ണലിപിയില്‍ കൊത്തിവയ്ക്കപ്പെട്ട അക്ഷരതേജസ്സാണ്. വായനയാണ് ഒരുവനെ സമ്പൂര്‍ണ്ണനാക്കുന്നത്. ഇരുട്ടില്‍ നിന്നും വിസ്മയകരമായ അറിവിന്റെ സുവര്ണ്ണവെളിച്ചത്തിലേയ്ക്ക് മനുഷ്യനെ നയിക്കുന്നത് വായനയില്‍ നിന്നും അവന് ആര്‍ജ്ജിച്ച അഗ്നിസ്ഫുലിംഗങ്ങളാണ്. പരന്നവായന ഒരുവന്റെ കാഴ്ചപ്പാടിനെ ന...
മൃഗത്തിന്റെ പാല് മനുഷ്യന് നന്നല്ല
പാല്, മുട്ട, മാംസം എന്നിവ സമീഹൃതാഹാരപ്പട്ടികയിലെ പോഷകത്രിമൂര്ത്തികളാണെന്നാണ് നമ്മുടെ പാരമ്പര്യ വിശ്വാസം. ഈയിടെ പാശ്ചാത്യ നാടുകളില്‍ നടത്തപ്പെട്ട ചില ഗവേഷണ നിരീക്ഷണങ്ങള്‍ ഈ വിശ്വാസത്തിന്റെ മൂലക്കല്ല് ഇളക്കി. ഇവ മൂന്നും ഒരുപോലെ ആപത്ക്കരമാണെന്നും തുടര്‍ച്ചയായുള്ള ഇവയുടെ ഉപയോഗം ശരീരത്തെ രോഗഗ്രസ്ഥമാക്കുമെന്നും പാശ്ചാത്യ ശാസ്ത്രസമൂഹം മുന്നറിയിപ്പു തരുന്നു. പക്ഷേ, ഇവ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു ഭഷ്യക്രമം പുതുരുചികള്‍ തേടുന്ന പുത്തന്‍ തലമുറയ്ക്ക് അന്യമാണുതാനും. സാത്വികാഹാരചര്യയുടെ അനിവാര്യതയെ മ...
വീണ്ടുവിചാരമില്ലാത്ത വിവാഹപ്രായ വിവാദം ….
കുന്നംകുളത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചു വയസായ പെണ്‍കുട്ടിയുടെ, ഗള്‍ഫില്‍ ജോലിയുള്ള ഇരുപത്തിയൊമ്പതുകാരനുമായുള്ള വിവാഹം പോലീസും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് തടഞ്ഞു. വില്ലന്നൂര്‍ കരിമ്പനാട്ടേയില് കെ.എം. ഉമ്മറിന്റെ വീട്ടിലെത്തിയാണ് ശൈശവവിവാഹ നിരോധന നിയമപ്രകാരം നോട്ടീസ് നല്‍കിയത്. തലശ്ശേരിയിലെ എടയ്ക്കാട് ബ്ലോക്കിന്റെ കീഴിലുള്ള മുണ്ടേരിക്കടവ്, പോത്തന്കുളങ്ങര, കാഞ്ഞിരത്തോട്, എന്നീ സ്ഥലങ്ങളിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കട്ടികളുടെ വിവാഹം തലശ്ശേരി സി.ജെ.എം കോടതി തടഞ്ഞു. മുണ്ടേരിക്കടവിലെ ...
സദാചാര പോലീസ്… മണ്ണാങ്കട്ട !!
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഷാഹിദ് ബാവ എന്ന ഇരുപത്തിയാറുകാരന് സദാചാരപോലീസിന്റെ ആക്രമണത്താല്‍ കൊല്ലപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തകരായ സ്മിത. എസ് നേയും ഭര്‍ത്താവ് കെ.പി. ലിജുകുമാറിനേയും പോലീസിലെ സദാചാര പോലീസ് ആക്രമിച്ചു. തൃക്കരിപ്പൂരില്‍ രാജേഷ് എന്ന യുവാവിന്റെ ആത്മഹത്യക്കു കാരണം സദാചാര പോലീസാണെന്നു സ്ഥിരീകരിച്ചു. തലശ്ശേരി മത്സ്യ മാര്‍ക്കറ്റില്‍ വച്ച് ഓട്ടോ ഡ്രൈവറായിരുന്ന പ്രജീഷിനെ സദാചാരപോലീസ് ആക്രമിച്ചു. കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ജോലിചെയ്യുന്ന തസ്നി ബാബുവിനെ സദാചാരപോലീസ് കയ്യേറ്റ...
അതിശ്രേഷ്ഠമീ ശ്രേഷ്ഠ പദവി … പക്ഷേ, ….
കൊല്ലവര്‍ഷം 1189 ചിങ്ങം ഒന്ന് .... ഭൃഗുരാമദേശത്തെ കണ്ണീര്‍കയത്തിലാക്കി പ്രളയ ദുരന്തം സംഹാരതാണ്ഡവമാടിയ ദുര്ദിനങ്ങളെ പിന്തള്ളിക്കൊണ്ടുള്ള ഒരു പുതുവര്‍ഷ പിറവി ... മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം അന്ന് ഒരു അനുഗ്രഹീത ധന്യദിനമാണ്. വര്‍ഷങ്ങള്‍ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവില്‍ പ്രതീക്ഷാ നിര്‍ഭരമായ കാത്തിരുപ്പിന്റെ ഉള്ക്കുളിരാര്ന്ന ചാരിതാര്ത്ഥ്യ മുഹൂര്‍ത്തമാണ്. നമ്മുടെ മാതൃമലയാളത്തിന് മഹത്തായ ശ്രേഷ്ഠ പദവി കൈവന്നിരിക്കുന്നു !!... അതിന്റെ ഔദ്യോഗികപരമായ വിളംബരദിനം സമുചിതമായി ആചരിക്കാന്‍ തീരുമാനി...