നയനതാര
രണ്ടു കവിതകൾ -ഉറങ്ങാതിരിക്കുന്നവർ, ചിരി
ഉറങ്ങാതിരിക്കുന്നവർ ഉറങ്ങാതിരിക്കുന്നവർ ഒറ്റയ്‌ക്കാണ്. ഒരു കാറ്റുപോലും അവർക്കായി വിരൽ നീട്ടുന്നില്ല. രാത്രിയുടെ ചില്ലകളിൽ നിന്ന് ഒരു കിനാവും അവർക്കു കൂട്ടിരിക്കുന്നില്ല. നിശാശലഭങ്ങൾ അവർക്കായി ചിറകുവീശുന്നില്ല. കണ്ണുകൾ കയ്യിലെടുത്തുകത്തിച്ച് ഉറങ്ങാതിരിക്കുന്നവർ ചിരിക്കുന്നു. രാത്രി പൂ വിടർത്തുന്നതുപോലെ നിമിഷങ്ങളെ വിടർത്തിയെടുക്കുന്നു. നദി ചിലയിടത്ത് നിശ്ശബ്ദമാകുന്നു. പച്ചിലകൾ പുലരിക്കായി കണ്ണുനീട്ടുന്നു. ഉറങ്ങാത്തവർ ചിരി നിർത്തിയിരിക്കുന്നു. കണ്ണുകളിൽ നദിയുടെ ചുരുക്കെഴുത്ത്...