നവ്യ പി. ദേവിപ്രസാദ്
താമസി
നിറുത്തിയിടത്തുനിന്നു തുടങ്ങാൻ അവൾക്കാകുമായിരുന്നില്ല. എപ്പോഴും അങ്ങിനെയാണ്. ഘടികാരത്തിന്റെ ഓടിക്കൊണ്ടിരിക്കുന്ന സൂചികൾ പോലെ, തിരിഞ്ഞുക്കൊണ്ടിരിക്കുന്ന പൽചക്രങ്ങൾപോലെ അവൾ പണികളെല്ലാം തീർത്തുവെയ്‌ക്കും. എങ്ങാനും നിന്നുപോയാലോ എന്ന പകപ്പാടോടെ. ഒന്നു നിന്നാൽ പിന്നെ, എല്ലാം തീർന്നു. ആദ്യന്തം പിന്നെയും കെട്ടിപൊക്കി, സജീവതയുടെ അതേ ആവൃത്തിയിലേക്കും ആയതിയിലേയ്‌ക്കും ഉറ്റുനോക്കാൻ നിമിഷങ്ങളുടെ കോടികോടി ജന്മങ്ങൾ പിറക്കണം. അപഥസഞ്ചാരം നടത്താൻ എപ്പോഴും തുനിയുന്ന മനസ്സ് അവൾക്കു പുതിയൊരു ചാലു വെട്ടിക്കൊടുത്തു...
ചുവപ്പ്
ഒരുപക്ഷേ, ഇന്നലെ ആയിരിക്കണം. അല്ലെങ്കിലും സമയബന്ധിതമായി കാര്യങ്ങളെ അച്ചുകളിൽ അടക്കി പരിഹാരമാർഗം തേടുന്ന സ്വഭാവം ഒരിക്കലും അവൾക്കു ഉണ്ടായിരുന്നില്ലല്ലോ. എന്നിട്ടും എന്തിനോ അവൾ കൃത്യസമയം ഓർത്തെടുക്കാൻ ശ്രമിച്ചു. വ്യർത്ഥമാണെന്നറിഞ്ഞിട്ടും. നഴ്‌സറിസ്‌കൂളിൽ പോയിരുന്ന കാലത്ത്, അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് ഒരുപാടു ചോദ്യങ്ങൾ, ഒരു ശങ്കയുമില്ലാതെ ചോദിക്കുന്ന ആ കൊച്ചുകുട്ടി ആവാൻ കഴിഞ്ഞിരുന്നെങ്കിലെന്നു അവൾ മോഹിച്ചു. ആശങ്കകളില്ലാതെ കാലു കഴയ്‌ക്കുന്നുവെന്ന കാരണത്തിൽ, മടിയെ തളച്ചിരുത്തി, അമ്മയുടെ ഒക്കത...
മുടിയാട്ടം അന്യമാക്കിയത്
നേരം ഒരുപാടായിട്ടുണ്ട്. ഇരുണ്ട നീല ക്വാളിസിലിരുന്നു ഇവിടേയ്‌ക്കു യാത്ര ചെയ്യുമ്പോഴും ഇരുണ്ടുകൂടിയ മാനവും ഇരുട്ടുകയറിയ ഇരുവശങ്ങളും സമയം സായാഹ്‌ന സൂചകത്തിൽ നിന്നു രാത്രിയിലേക്കു നീങ്ങിക്കൊണ്ടിരിക്കയാണെന്ന സത്യം അവളെ ഓർമ്മിപ്പിരുന്നു. തിങ്ങിയ ശബ്ദത്തോടു കൂടിയ സൈഗാൾ പതുങ്ങി പാടിക്കൊണ്ടിരുന്നു. അറിയാതെ തന്റെ കൈകാലുകൾ അതിലേക്കു മുഴുവനായും ലയിച്ചു ചേർന്നിരിക്കണം. ബ്രഹ്‌മാനന്ദം അതു ശ്രദ്ധിച്ചുവെന്നു തോന്നുന്നു. “ഗാനാ ബദൽനാമേ...” അയാളുടെ പൗരുഷം നിറഞ്ഞതെങ്കിലും ഒട്ടും ഗാംഭീര്യമില്ലാതിരുന്ന ശബ്ദത്തിൽ ...
ധൂമം
കാലടിയൊച്ചകൾക്കു കഴിയാത്തത്, ദീർഘനിശ്വാസങ്ങൾക്കു കഴിഞ്ഞേക്കാം. വലിച്ചെറിഞ്ഞ സിഗററ്റുകുറ്റികൾ, നിലത്തു ചിതറിക്കിടക്കുന്നതിലേക്കു നോക്കി സിന്ധു ദീർഘനിശ്വാസമുതിർത്തപ്പോഴാണ് അവളുടെ സാന്നിദ്ധ്യം അറിയാൻ കഴിഞ്ഞത്. “പറഞ്ഞിട്ടു കാര്യമില്ലല്ലോ. എങ്കിലും പറയാണ്ടിരിക്കണേങ്ങനാ? ന്തിനാപ്പൊങ്ങനെ പൊകച്ചുകേറ്റണത്?” പരമ നിസാംഗത്യത്തോടുകൂടി അവളുടെ മുഖത്തേക്കു ഉറ്റുനോക്കിക്കൊണ്ടിരിക്കാനെ കഴിഞ്ഞുളളൂ. മറുപടിയില്ലെന്നു കണ്ടപ്പോൾ അവൾ സ്ഥലം കാലിയാക്കാനൊരുങ്ങി. ഹൃദയം തുളച്ചുകയറുന്ന ശരചോദ്യങ്ങളെ പലപ്പോലും തടുത്തു ന...
അടിമപ്പെട്ട (?) അധരങ്ങൾ
തുറന്നു പറയുവാനുളള ധൈര്യം ഇല്ലാത്തതുകൊണ്ടോ അതോ നഷ്‌ടപ്പെട്ടതുകൊണ്ടോ എന്നറിയില്ല മൗനത്തിന്റെ ചങ്ങലക്കണ്ണികൾ അവളുടെ അധരങ്ങളെ വലിച്ചുമുറുക്കി. അടിമകളെയെന്നപോലെ, ചിന്തയുടെ ചക്കാട്ടാൻ നിർബന്ധിക്കുന്ന നിമിഷങ്ങൾ നിർണ്ണായക ഘട്ടങ്ങൾ, ജീവിതത്തിന്റെ സാധാരണത്വത്തിലേക്ക് അലിഞ്ഞു ചേർന്നിട്ട് ഒരുപാടു നാളാവുന്നു. അവൾക്ക് ഇപ്പോഴും ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല. അനിലിന്റെ കത്തുകൾക്ക് മറുപടി കൊടുക്കേണ്ടതുണ്ടോ? അവളുടെ നിറം മങ്ങിയ സ്വപ്‌നങ്ങളിൽ ഒരിക്കലും അങ്ങനെ ഒരാൾ കടന്നുവന്നിരുന്നില്ല. പക്ഷേ.... അടിമത്ത...