നവ്യാ മേനോൻ
മനസ്സ്
അവളുടെ മനസ്സ് ജീവിതാനുഭവങ്ങളാൽ സമ്പന്നമാണ്. കിച്ച എന്ന 21 കാരിയുടെ കരഞ്ഞുകൊണ്ടിരുന്ന കിച്ചയെയാണ് അന്നു ഞാൻ കണ്ടത്. ജീവിതത്തിൽ സന്തോഷമായാലും ദുഃഖമായാലും സ്വകാര്യത വേണം. എന്ന അവളുടെ തത്വത്തിന് അൽപം പോലും കളങ്കം ഏൽക്കാതിരിക്കുവാൻ ഏറെ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അന്നവൾക്ക് അതിന് കഴിഞ്ഞില്ല. കിച്ചയ്‌ക്ക് ദുഃഖങ്ങളെ സ്വയം അടക്കിയിരുന്നപ്പോൾ ലഭിച്ചിരുന്ന രസാനുഭൂതിയെ തകർക്കുവാൻ മാത്രം അസഹനീയമായ എന്താണ് അവളെ ബാധിച്ചിരിക്കുന്നത്. ഞാൻ ഏറെ ആരാധിച്ചിരുന്ന കിച്ചയ്‌ക്ക് എന്തു സംഭവിച്ചു...