നവീൻ മുണ്ടുകോട്ടയ്‌ക്കൽ
ഒരു യാത്രാക്കുറിപ്പ്
നയി-ദില്ലി കേരളാ എക്‌സ്‌പ്രസ് തെക്കോട്ട് കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു. ഉത്തരേന്ത്യൻ ചൂടിന്റേതായ ഒന്നാം ദിവസം കഴിഞ്ഞ് രണ്ടാംനാളിലെ വിരസമായ സായാഹ്നത്തിൽ ജനലിനരികിൽ വെളിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാൻ. കുറേ മുമ്പ് പെയ്‌തു തോർന്ന മഴ ആന്ധ്രയുടെ കാറ്റിനെ ശീതീകരിച്ചിരിക്കുന്നു. ആകാശച്ചരിവ് ചുമന്ന് തുടുത്തിരിക്കുന്നു. നീർക്കണങ്ങളിറ്റ് നിൽക്കുന്ന നിസ്സംഗ മുഖവുമായി പ്രകൃതി. അവൾ വിഷാദഗ്രസ്‌തയോ അതോ സന്ധ്യയുടെ മാസ്‌മര സൗന്ദര്യത്തിന്റെ നിഴലൊളിയോ? മനസ്സ് ഇത്തിരി നേരം ആ കാഴ്‌ചയിൽ ഉടക്കി. ഈർപ്...
ഭാരത സ്‌ത്രീതൻ ഭാവശുദ്ധി
ചന്ദനത്തിന്റെ തണുപ്പിനെയും സുഗന്ധത്തിനെയും പറ്റി പല കവികളും നോൺസ്‌റ്റോപ്പായി എഴുതിയിട്ടുണ്ട്. കാമിനിമാരും കാമുകൻമാരും ചന്ദനലേപം ചാർത്തി ധാരാളം നടക്കുന്നുമുണ്ട്. എന്നാൽ ചന്ദനത്തിന് ഇത്ര തണുപ്പ് വരാൻ കാരണമെന്താണെന്ന ചിന്ത എന്റെ പഴമനസ്സിൽ കടന്നുവന്നു. ഞാനൊരു സി.പി.രാമനോ പെട്രോൾ രാമനോ (തമിൾമകൻ) ആകാനല്ല ഇങ്ങനെ ചിന്തിച്ചത്. എന്നിട്ടും തണുപ്പിന്റെ കാരണം തേടി എന്റെ തല ചൂടായത് മിച്ചം. വീട്ടുകാർ പറഞ്ഞു ഇവന്റെ തലയ്‌ക്ക് ചൂടാണ് ചന്ദനത്തളം വയ്‌ക്കാൻ. അവിടേയും ദാ.....ചന്ദനത്തണുപ്പ്. അങ്ങനെ ഞാൻ കുറെ ത...