നാട്ടറിവു പഠനകേന്ദ്രം
കാഞ്ഞൻ പൂശാരി സംസാരിക്കുന്നു
‘മൂർച്ച’ക്ക്‌മുമ്പ് (കൊയ്‌ത്ത്) കാവുകളിൽ കതിര് വെക്കുക എന്നൊരു ചടങ്ങുണ്ട്. ചെറുകുന്ന് ഭഗവതി ക്ഷേത്രത്തിൽ കതിരുവെക്കുംതറ എന്നൊരു തറയുണ്ട്. നാട്ടിലെ വിളവെടുപ്പിനു മുമ്പായി പ്രത്യേക കണ്ടത്തിൽ കൃഷി ചെയ്‌തിട്ടുളള നെല്ല് ചില ചടങ്ങുകളോടെ കൊയ്‌ത് ആദ്യം നിറക്കുന്നത് ഭഗവതിക്കാണ്. തെക്കൻപൊളള അഥവാ കോലത്തുപൊളള എന്നറിയപ്പെടുന്ന പുലയസമുദായത്തിലെ മുഖ്യ പൂജാരിയാണ് കതിർവയ്‌പിന് നേതൃത്വം കൊടുക്കുന്നത്. കർക്കടകത്തിലെ കറുത്തവാവ് കഴിഞ്ഞുളള ദിവസമാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ആദ്യമായി മാടായിക്കാവിലെ ...
ഇല്ലംനിറ
പറഞ്ഞുതന്നത്‌ഃ അമ്മുത്തമ്പായി , എം.പി കാർത്ത്യായനിഅമ്മ തയ്യാറാക്കിയത്‌ഃ വി.ആർ.മുരളീധരൻ, വി.സി.സുപ്രിയ, എം.കെ അജയൻ, പി.രഘു ഇല്ലംനിറയിലെ പ്രധാന ഘടകം നെൽക്കതിരാണ്. ഓണം വിളവെടുപ്പു സംബന്ധിച്ച ഉത്‌സവമായതുകൊണ്ട് ഓണാഘോഷത്തിന്റെ അഥവാ വിളവെടുപ്പിന്റെ പ്രാരംഭചടങ്ങായി ഇല്ലംനിറയെ കണക്കാകാം. പഴയകാലത്ത് ജന്‌മിഭവനങ്ങളിൽ പാട്ടംപോലെ തന്നെ ഇല്ലം നിറയ്‌ക്കുവാനുളള കതിർ എത്തിക്കേണ്ടതും കുടിയനായ കർഷകന്റെ ചുമതലയായിരുന്നു. ഇല്ലംനിറയുടെ ചടങ്ങുകളിൽ പ്രാദേശികവ്യത്യാസങ്ങൾ കണ്ടുവരുന്നുണ്ട്. ചടങ്ങുകളിൽ...