Home Authors Posts by നാട്ടറിവു പഠനകേന്ദ്രം

നാട്ടറിവു പഠനകേന്ദ്രം

0 POSTS 0 COMMENTS
Address: തൃശ്ശൂർ - 27

ജനിതക സാദൃശ്യവും ആകൃതിസാദൃശ്യവും

1. ചെറിയ അരയൻ, വലിയ അരയൻ-കാണിക്കാർ. 2. ഉണ്ടോരില, വട്ടോരില, ചോപ്പൻ ഓരില-മലയർ (എല്ലാം ഡെസ്‌മോഡിയം സ്‌പീഷീസുകൾ). ആകൃതി സാദൃശ്യം മാത്രം 1. പെരിയാർ നങ്ക, ചെറിയാർ നങ്ക- വ്യത്യസ്ത കുടൂംബങ്ങൾ) 2. വെട്ടി, കരിവെട്ടി, മരോട്ടി, കുറലോട്ടി (വ്യത്യസ്ത കുടുംബങ്ങൾ). പതിനാല്‌ഃ ദ്രവ്യങ്ങളുടെ ബാഹ്യഘടനയെ മുൻനിർത്തി ഔഷധഗുണം മനസ്സിലാക്കുന്ന ആകൃതി പ്രഭാവസിദ്ധാന്തത്തിന്‌ ആദിവാസി വൈദ്യത്തിൽ ഏറെ പ്രാധാന്യമുണ്ട്‌. വിഷചികിത്സയ്‌ക്കുപയോഗിക്കുന്ന ഔഷധങ്ങളിലാണ്‌ ഈയൊരു സിദ്ധാന്തത്തിന്‌ പ്രാമുഖ്യമുളളത്‌. അണലി വിഷത്തിന്‌ ച...

റെഡ്‌ഡിന്ത്യൻ വൈദ്യൻ സംസാരിക്കുന്നു.

‘ഞാൻ താങ്കളെ റെഡ്‌ഡിന്ത്യൻ വൈദ്യം പഠിപ്പിക്കുകയില്ല’ നിറയെ വർണ്ണതൂവലുകളും കല്ലുകളുമണിഞ്ഞ ഒരു രൂപമാണ്‌ ഞാൻ പ്രതീക്ഷിച്ചത്‌. റോളിങ്ങ്‌ തണ്ടർ തന്റെ വെളുപ്പും ചുവപ്പും നിറങ്ങളോടു കൂടിയ ഇൻഡ്യൻ ചിത്രപ്പണിയോടുകൂടിയ ഷർട്ടും കാക്കി പാന്റ്‌സും പരുന്തിൻ തൂവലോടു കൂടിയ പഴയ ചാരനിറമുളള തൊപ്പിയോടും കൂടി സാധാരണക്കാരനെപ്പോലെ തോന്നിച്ചു. തൊട്ടപ്പുറത്തുളള മുറിയിൽ മറ്റാരോടോ സംസാരിക്കുമ്പോൾ അദ്ദേഹം ഇടയ്‌ക്കിടെ ചുറ്റുപാടുകളിൽ നിമഗ്നനായി അന്തരീക്ഷത്തിലേക്ക്‌ തറപ്പിച്ചു നോക്കി. ആ ദൃഷ്‌ടിയും വികാരസാന്ദ്രമായ മുഖവും...

ആദിവാസികൾഃ വികസനത്തിന്റെ ഇരകൾ

‘ആദിവാസികൾ പുതിയ മാർക്കറ്റ്‌ സമ്പദ്‌വ്യവസ്ഥയിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നു’ -------------------മുഹമ്മദ്‌ എ.കലാം------------------------ മിക്ക അവസരങ്ങളിലും വികസന പദ്ധതികൾ ആദിവാസികളുടെയും പാരമ്പര്യ സമൂഹങ്ങളുടെയും നില കൂടുതൽ മോശമാക്കുകയാണ്‌ ചെയ്യുന്നത്‌. ചില സാമ്പത്തിക ഗുണങ്ങൾ അവർക്ക്‌ എത്തിയിട്ടില്ലെന്നില്ല. പക്ഷെ സ്വസംസ്‌കാര കേന്ദ്രീകൃതമായ വീക്ഷണം പുലർത്തുന്ന വികസന പദ്ധതികൾ സാമൂഹ്യ-മത-സാംസ്‌കാരിക മേഖലയിൽ ഉണ്ടാക്കുന്ന വലിയ മാറ്റങ്ങൾ ഒരിക്കലും ഈ ചെറിയ സാമ്പത്തിക ഗുണങ്ങൾക്ക്‌ ബദലാകുന്നില്ല. വി...

നീലഗിരിയിലെ കാട്ടുഭക്ഷണങ്ങൾ

എഴുതി തയ്യാറാക്കിയത്‌, അക്കോർഡ്‌ (ACCORD) ന്റെയും, ഗൂഡല്ലൂർ ആദിവാസി മുന്നേറ്റ സംഘത്തിന്റേ(AMS)Th"Research and Documentation wing ൽ പ്രവർത്തിക്കുന്ന സി. ലളിതയും കൂട്ടുകാരും നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിൽ പണിയർ, കാട്ടുനായ്‌ക്കർ, ബെട്ടക്കുറുമ്പർ, മുളളക്കുറുമ്പർ എന്നിങ്ങനെ അഞ്ചുവിഭാഗത്തിലുളള ആദിവാസികളാണ്‌ പണ്ടുകാലം മുതലേ ജീവിച്ചുവന്നിരുന്നത്‌. കാട്ടിലോ കാടിനോട്‌ ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലോ ജീവിച്ചിരുന്നതുകൊണ്ടുതന്നെ പ്രകൃതിയുമായ്‌ ഇഴചേർന്നുകിടക്കുന്നതായിരുന്നു ഇവരുടെ ഭക്ഷണരീതികള...

മണ്ണുക്കാരൻ സംസാരിക്കുന്നു

ഇരുളരുടെ കാർഷികവൃത്തികൾക്കധികാരമുളളയാളാണ്‌ ‘മണ്ണുക്കാരൻ’. അട്ടപ്പാടി ഷോളയൂരിനടുത്തുളള വയലൂരിലെ നൂറ്റൊന്നു വയസ്സുളള അന്ധനായ മണ്ണുക്കാരന്റെ കുടിപ്പേച്ചുകൾ വയലൂരിന്റെ സമ്പന്നമായ കാലത്തെ അയവിറക്കുന്നതാണ്‌. ഭൂമി നഷ്‌ടപ്പെട്ടതിനെപ്പറ്റി അവസാനം പറയുന്നു. ‘ഊരുക്കുളളത്‌ മൂപ്പൻ, പൂജക്കു പൂജാരി, മണ്ണുക്കുളള ഉടമ മണ്ണുക്കാരൻ. എനിക്കുളളതു സ്വാമി. മണ്ണുക്കാരൻ ഇവൻ താൻ. മണ്ണുക്കുളള ഉടമ. ഈ കൈകൊണ്ട്‌ വിത്തു വിളയും. നാലു തൈവങ്ങള്‌ എങ്ങളെ കാക്കും. കാവ്യത്താൾ, വീരകമ്മ,പദ്രകാളി പിന്നെ മാരിയമ്മ. വയലൂര്‌ വിതയ്‌ക്കുന്...

ബെട്ടകുറുമ്പ കടങ്കഥകൾ

1. ഒരു ചെറിയ പയ്യന്‌ ഭയങ്കര തിമിര്‌ - കാന്താരി മുളക്‌ 2. അഞ്ചുകൊക്കിന്‌ ഒരേ മുട്ട - വിരലുകൊണ്ട്‌ ചോറുരുട്ടുന്നത്‌. 3. അമ്മയുടെ വയറ്റിലിരുന്ന്‌ പിറക്കുമ്പോഴേ കുട്ടിക്ക്‌ വായിലാകെ മുടി- ചോളം 4. ഒരാൾ കുളത്തിലിറങ്ങി കുളിച്ചുവരുമ്പോൾ മേലാകെ പോളം - പപ്പടം 5. ഒരു ചെറിയ പാത്രത്തിലെ ചോറ്‌ ആയിരം പേര്‌ തിന്നും - ചുണ്ണാമ്പ്‌ 6. മുളങ്കൊമ്പിന്റെ തുമ്പത്തൊരു മൊട്ടക്കാക്ക നോക്കിരിക്കുന്നു - ചെരട്ടക്കയിൽ 7. വെളളംപോലും കിട്ടാത്തിടത്തൊരാൾ കല്യാണം നടത്തുന്നു! - തേനീച്ച 8. ആകാശത്തിലും വിളയില്ല,...

വഞ്ചിനിർമ്മാണം

മരുത്‌, താണി, തമ്പകം, മാവ്‌, ഐനി, പൂവിലഞ്ഞി, പുന്ന തുടങ്ങിയ മരങ്ങളാണ്‌ പൊതുവേ വഞ്ചിനിർമ്മാണത്തിനായി ഉപയോഗിക്കുന്നത്‌. വിശ്വകർമ്മജരുടെ കുലത്തൊഴിലാണിത്‌. മരക്കമ്പനികളിലോ തടിഉടമകളുമായോ നേരിൽ കണ്ടുറപ്പിച്ചശേഷം ആവശ്യമായ അളവിൽ മില്ലുകളിൽ അറപ്പിച്ചെടുത്തശേഷം പണിയിടങ്ങളിലെത്തിക്കുന്നു. 11&2 ഇഞ്ച്‌ കനമുളള പലകകളുപയോഗിച്ചുളള കെട്ടുവളളങ്ങളും നിശ്ചിതകനമുളള തടി ചെത്തി മിനുക്കി നീളത്തിലുളള ‘ചെമ്പ്‌തറ’ (ചെമ്പാണ) അടിച്ചുണ്ടാക്കുന്ന തറവഞ്ചികളും ഇപ്പോഴും സർവ്വസാധാരണമാണ്‌. മണിക്കാല്‌ (ചെത്തിയെടുത്ത കാ...

ജലവിനിയോഗത്തിന്റെ നാട്ടറിവുകൾ

വേനൽക്കാലം കുളത്തിലേയും പുഴയിലേയും വെളളം താഴോട്ടിറങ്ങുമ്പോൾ വെളളം ശുദ്ധീകരിക്കുന്നതിനും ദാഹം തീർക്കുന്നതിനും പല നാട്ടുമാർഗങ്ങളും സ്വീകരിച്ചിരുന്നു. കൂപശാസ്‌ത്രങ്ങളും ഭൂമിജാതകങ്ങളും എഴുതപ്പെട്ടത്‌ ജനവിനിയോഗത്തിന്റെ ഈ നാട്ടറിവുകളെ അടിസ്‌ഥാനമാക്കിയാണ്‌. കുളത്തിലെ വെളളം സ്വാഭാവികമായി ശുദ്ധീകരിക്കുന്നത്‌ മത്സ്യങ്ങളും ആമകളും മറ്റു ജലജീവികളുമാണ്‌. സൂര്യതാപമേറ്റ്‌ ജലം ആവിയായി പോകാതിരിക്കുന്നതിന്‌ താമര, ആമ്പൽ എന്നിവ വളർത്താറുണ്ട്‌. കുളത്തിലേക്കുളള ചെളിവെളളമോ അഴുക്കു വെളളമോ ശുദ്ധീകരിക്കുന്നതിന്‌ കൈത, അമ, ...

പഴങ്കുടിപ്പാട്ടുകൾ

മലവേടർ 1. പാക്കുപാട്ട്‌ ആരാണ്ടും പഴുക്കാ തോട്ടത്തീ പോവരുതെ ചെറുപവുലെ കൊച്ചുകൊച്ചു പല്ലുകൊണ്ട്‌ കടിച്ചുമുറിച്ച്‌ കൊണ്ടുപോയത്‌ കണ്ടവരുണ്ടേ ചെറുപവുലെ ആരാണ്ടും പഴുക്കാ തോട്ടത്തീ പോവരുതേ ചെറുപവുലെ കൊച്ചുകൊച്ചു കണ്ണുകൊണ്ട്‌ കണ്ടൊതുക്കി കൊണ്ടുപോയത്‌ കണ്ടവരുണ്ടേ ചെറുപവുലെ ആരാണ്ടും പഴുക്കാ തോട്ടത്തീ പോവരുതേ ചെറുപവുലെ കാണാ മലയന്റെ താണ ചരുവെ താണു പറന്ന്‌ കൊണ്ട്‌ പോയത്‌ കണ്ടവരുണ്ടേ ചെറുപവുലെ. 2. പരുന്തുപാട്ട്‌ ആലിയാലി പറക്കും പരുന്തേ ലാലു പരുന്തേ ചെമ്പരുന്തേ ആറ്റോടു കാപ്പോടു പോകും പരുന്തേ ലാലു പരുന്തേ ച...

നെല്ല്‌ – മിത്തും ചരിത്രവും

വൈവിധ്യമാർന്ന ഗുണവിശേഷങ്ങളുളള നിരവധി വിത്തുകളുമായി നിത്യജീവിതത്തിൽ നാം ബന്ധപ്പെടുന്നുണ്ടെങ്കിലും വിത്തെന്നു കേൾക്കുമ്പോൾ ഏതൊരു കേരളീയന്റേയും മനസ്സിൽ ആദ്യം ഓടിയെത്തുക നെല്ലായിരിക്കും. ഒരു പക്ഷേ, ആസന്നമായ ഭാവിയിൽ നെൽകൃഷിതന്നെ ഇവിടെ അന്യം നിന്നാൽപോലും. കേരളീയന്റെയെന്നല്ല ഭാരതീയന്റേയും ഏഷ്യക്കാരന്റേയും സ്ഥിതി മറ്റൊന്നായിരിക്കുകയില്ല. അത്രയ്‌ക്കു മാത്രം നെല്ല്‌ അവരുടെ ദൈനംദിനജീവിതവുമായി ഇഴുകിച്ചേർന്നിരിക്കുന്നു. അല്‌പം ചരിത്രം ഃ മറ്റേതൊരു സസ്യത്തേയും പോലെത്തന്നെ സ്വാഭാവികമായി നെല്ലും വന്യമായ...

തീർച്ചയായും വായിക്കുക