നാട്ടറിവു പഠനകേന്ദ്രം
അറിവും നാട്ടറിവുമായി അമ്മൂമ്മമാർ
“അമ്മൂമ്മേ, നഖം കടിക്കുന്നതിന് വല്ല മരുന്നും....?” “അസ്സല് പൂശ് കൊടുക്കണം”. സി.ആർ. നാരായണിയമ്മയ്‌ക്ക് ഒന്നും സംശയിക്കേണ്ടിവന്നില്ല. ചെന്നിനായകം പുരട്ടുന്നതു നല്ലതാണെന്നായിരുന്നു. ഏലിക്കുട്ടിയുടെ നിർദ്ദേശം. വലിയാലുക്കൽ നാട്ടറിവ് പഠനകേന്ദ്രത്തിൽ പാരമ്പര്യ മുത്തശി അറിവുകൾ പങ്കുവയ്‌ക്കാനെത്തിയതാണിവർ. അവരവരുടെ മൂത്രം ഒഴിച്ചാൽ കുഴിനഖം പമ്പകടക്കും. - മുത്തശ്ശിമാർ അറിവിന്റെ ചെപ്പു തുറക്കുകയായി. പടിക്കാരം നാളികേര പാലിൽ ചാലിച്ച് കുഴിനഖത്തിൽ പുരട്ടി തുണി കെട്ടിവയ്‌ക്കുന്നതും ഇതിനൊരു പരിഹാരമാർഗ...
ഉത്‌സവമുള
‘മുളമുറിയിൽ പത്മമിട്ട് മുളമ്പാലിക വെയ്‌ക്കുന്നു’ -----------------ഞ്ഞായത്ത് ബാലൻ------------------ ഗ്രാമകേന്ദ്രങ്ങളായിരുന്ന കാവുകളിലെ ഉത്‌സവങ്ങൾ ആരംഭിയ്‌ക്കുന്നതിന്റെ ഭാഗമായി അനുഷ്‌ഠിച്ചു വരാറുളള ‘അങ്കുരാദി’ വിഭാഗത്തിൽപെട്ട ചടങ്ങാണ് ‘മുളയിടൽ’. നവരനെല്ല്, ഉഴുന്ന്, യവം, തിന, എളള്, അവര, മുതിര, ചെറുപയർ, കടുക്, തുവര, ചാമ, വലിയ പയർ എന്നീ പന്ത്രണ്ടു വിത്തുകളാണ് ദുർഗ്ഗക്ഷേത്രങ്ങളിലും വിഷ്‌ണുക്ഷേത്രങ്ങളിലും ഉപയോഗിയ്‌ക്കുന്നത്. ഇതിൽ ചാമയും ഉഴുന്നും ശിവക്ഷേത്രങ്ങളിൽ സ്വീകരിയ്‌ക്കാ...
മടക്കരയിലെ കൃഷിയറിവുകൾ
‘എറകുളള മൊതലാ പറന്നുപോകും’ പാരമ്പര്യ കൃഷിരീതി അറുപതുകളുടെ അവസാനംവരെ ഇവിടെ നിലനിന്നിരുന്നു. മുമ്പ് വീട്ടിനടുത്തുളള വയലുകളിൽ രണ്ടു വിത്തുകൾ ഇടകലർത്തി നുളളി വെക്കുകയാണ് ചെയ്‌തിരുന്നത്. മുണ്ടകനും മലയുടുമ്പനും അല്ലെങ്കിൽ മുണ്ടകനും തവളക്കണ്ണനും ഇടകലർത്തി. ഇതിന് നാട്ടി (പറിച്ച് നടൽ) പതിവില്ല. മലയിടുമ്പൻ ചിങ്ങമാസം അവസാനമാകുമ്പോൾ കൊയ്യാറാകും. മേടം പകുതി ആകുമ്പോഴാണ് വിത്തിടുന്നത്. വാളുക എന്നാണ് വിത്തിടുന്നതിന് പറയുക. മലയിടുമ്പനും മുണ്ടകനും ചേർന്ന് തഴച്ച് വളർന്നതിൽനിന്ന് പകുതി...
വല്ലോട്ടിയും വിത്തുസൂക്ഷിക്കലും
1. ‘കരോൻമാടുക’ ഃ പയ്യന്നൂരിൽ പണ്ടുകാലത്ത് വിത്തു സൂക്ഷിച്ചിരുന്നത് ‘കരോൻമാടി’യായിരുന്നു. വിത്തുവല്ലംതന്നെ ‘കരോൻ’. ചാണകം തേച്ച നിലത്ത് പുല്ലുവിരിക്കുന്നു. അതിനുമുകളിൽ വട്ടത്തിൽ നിരത്തി കയറുകെട്ടി ബലം വരുത്തുന്നു. 25 പറ നെല്ലുവരെ കൊളളുന്ന കരോൻമാടും. ഭക്ഷ്യാവശത്തിനുളള നെല്ലാണ് കരോൻമാടി സൂക്ഷിച്ചിരുന്നത്. വിത്തു സൂക്ഷിച്ചിരുന്നത് ചെറിയ വൈക്കോൽപ്പൊതികളാക്കിയായിരുന്നു. വിതക്കാൻ വേണ്ടിവരുന്ന വിത്തുപൊതികളുടെ എണ്ണമനുസരിച്ച് ഇത്ര ‘പൊതിപ്പാടു’ നിലമെന്നായിരുന്നു പണ്ടൊക്കെ വയലിന്റെ വിസ്‌തൃതി പറ...
കാണിക്കാരുടെ വീരകഥാഗാനം
എം.സെബാസ്‌റ്റ്യൻ കാണിക്കാർഃ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വന മേഖലകളിൽ അധിവസിക്കുന്ന ഒരു ആദിവാസി വിഭാഗമാണ് കാണിക്കാർ. മലയരയർ എന്നായിരുന്നുവത്രെ ഇവരുടെ ശരിയായ പേര്. പാട്ടിലും കഥകളിലും ഐതിഹ്യങ്ങളിലുമെല്ലാം മലയരയർ എന്നാണ് കാണാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ കാണിക്കാർ എന്ന പേര് മറ്റാരോ കല്പിച്ചു നൽകിയതാവാനാണു സാധ്യത. സംസ്‌കാരസമ്പന്നരായ ഒരു ജനവിഭാഗമാണിവർ. നാടുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കഴിയുന്നവർ ആധുനികതയുടെ എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്നുണ്ട്. എന്നാൽ ഉൾവനങ്ങളിൽ കഴിയുന്നവരാകട്ടെ ന...
‘വിത്ത് ’ ഃ തെക്കൻ കേരളത്തിൽ
ജെ. പദ്‌മകുമാരി വിത്തിന്റെ അർത്ഥത്തിനു പല തലങ്ങളുണ്ട്. തെക്കൻ ദിക്കിൽ, വിശേഷിച്ച് ഒരു നൂറ്റാണ്ടിനു മുമ്പ് വരെ. “ഏളുചാട്ടിൽ മുത്തുങ്കൊണ്ടു ഏന്തിളയാളുലകളന്താൾ”. ഈ “മുത്ത്” മസൂരി എന്ന കൊടിയരോഗം വരുത്തിവയ്‌ക്കുന്ന അണുക്കളാണ്. പലതരം രോഗം വരുത്തുന്ന മുത്തുകളാണ് ഏഴുചാട്ടിൽ നിറച്ചുകൊണ്ട് “മങ്കൈമുത്താർ” ഉലകളന്നത്. ചരിത്രപരമായ കഥാഗാനങ്ങളിലുൾപ്പെട്ട തമ്പികഥയിലാണ് മേൽ കൊടുത്തവരി പ്രത്യക്ഷപ്പെടുന്നത്. ദേവി വിതയ്‌ക്കുന്ന വിത്താണത്രെ പകർച്ചവ്യാധിയുണ്ടാക്കുന്നത്. മുത്താരമ്മൻ എന്ന ദേവി...
പഴങ്കുടിപ്പാട്ടുകൾ
മലവേടർ 1. പാക്കുപാട്ട് ആരാണ്ടും പഴുക്കാ തോട്ടത്തീ പോവരുതെ ചെറുപവുലെ കൊച്ചുകൊച്ചു പല്ലുകൊണ്ട് കടിച്ചുമുറിച്ച് കൊണ്ടുപോയത് കണ്ടവരുണ്ടേ ചെറുപവുലെ ആരാണ്ടും പഴുക്കാ തോട്ടത്തീ പോവരുതേ ചെറുപവുലെ കൊച്ചുകൊച്ചു കണ്ണുകൊണ്ട് കണ്ടൊതുക്കി കൊണ്ടുപോയത് കണ്ടവരുണ്ടേ ചെറുപവുലെ ആരാണ്ടും പഴുക്കാ തോട്ടത്തീ പോവരുതേ ചെറുപവുലെ കാണാ മലയന്റെ താണ ചരുവെ താണു പറന്ന് കൊണ്ട് പോയത് കണ്ടവരുണ്ടേ ചെറുപവുലെ. 2. പരുന്തുപാട്ട് ആലിയാലി പറക്കും പരുന്തേ ലാലു പരുന്തേ ചെമ്പരുന്തേ ആറ്റോടു കാപ്പോടു പോകും പരുന്തേ ലാലു പരുന്തേ ച...
തകരപ്പാട്ട്
മാനത്തിടിവെട്ടി മുറ്റത്ത് പൊടിതുളളി അന്നു മുളച്ചൊരു പൊൻതകര തണ്ടാന്റെ തണ്ടാത്തി മിനുക്കിത്തണ്ടാത്തി നീ കൂടെ പോരോടീ തകരനുളളാൻ തട്ടാന്റെ തട്ടാത്തി മിനുക്കിത്തട്ടാത്തി നീ കൂടെ പോരോടീ തകരനുളളാൻ നടന്നു നുളളി പിന്നെ ഇരുന്നുനുളളി പിന്നെ വട്ടീലൊരുവട്ടി തകരനുളളി വളേളാന്റെ വളേളാത്തി മിനുക്കിവളേളാത്തി നീ കൂടെപ്പോരോടീ തകരനുളളാൻ ഇരുന്നുനുളളി പിന്നെ നടന്നു നുളളി പിന്നെ വട്ടീലൊരുവട്ടി തകരനുളളി പാക്കനാര് കെട്ടിയ കുഞ്ഞുമുറത്തില് കൊണ്ട് ചൊരിയണ് പൊൻതകര കൊല്ലൻ തല്ലിയ കുഞ്ഞരിവാൾകൊണ്ട് കുനുകുനെയരിയണ് പൊൻതകര ക...
അള-ചോലനായ്‌ക്കർ / മുത്തന്‌മാർ
‘കാടും കാട്ടുമൃഗങ്ങളും പുഴയുമാണിവരുടെ കൂട്ട് ’ --------------സതീഷ് ചളിപ്പാടം---------------- കിഴക്കൻ ഏറനാട്ടിൽ ഇന്നും അപരിഷ്‌കൃതരായി ജീവിക്കുന്ന ആദിവാസികളാണ് ചോലനായ്‌ക്കന്മാരും മുത്തന്മാരും. പുറം ലോകവുമായി ഇവർക്കുളള ബന്ധം വളരെ കുറവാണ്. എന്നാൽ പുറമെ നിന്നുളളവർ അവരുടെ ആവാസകേന്ദ്രങ്ങളിലേക്ക് അതിക്രമിച്ചുകടക്കുകയും അവരെ അവിടെനിന്നും തുരത്തുകയും ചെയ്യുന്നു. അവർ മറ്റിടങ്ങളിലേക്ക് ചേക്കേറുന്നു. ബ്രിട്ടീഷുകാരുടെ കാലംതൊട്ടെ ഇവർ ചൂഷണത്തിനു വിധേയരായിരുന്നു. ഇന്നും അതു തുടരുന്നു. ...
വില്ലടിച്ചാൻപാട്ട്‌ഃ ദക്ഷിണകേരളത്തിന്റെ കല
‘വില്ലടിച്ചാൻപാട്ടുകളധികവും യക്ഷി-മാടൻ കഥകളാണ്.’ മനുഷ്യന് പാടാനും ആടാനുമുളള വാസന ജന്മസിദ്ധമാണ്. അവന്റെ കലാബോധത്തിന്റേയും സംസ്‌കാരത്തിന്റേയും കന്നിത്തുടിപ്പുകൾ ആണ് നാടൻപാട്ടുകൾ. ജനജീവിതത്തിന്റെ സത്യാത്മകവും ആത്മാർത്ഥവുമായ ആവിഷ്‌കാരങ്ങളാണവ. അതിനാൽ മാനവസംസ്‌കാരത്തെക്കുറിച്ചുളള ഏതൊരു പഠനവും അവിടെ നിന്ന് വേണം തുടങ്ങേണ്ടത്. നാടൻപാട്ടുകളെ കാലദേശഭേദമനുസരിച്ച് വിഭജിക്കാനുളള ശ്രമമാണ് സാഹിത്യചരിത്രകാരൻമാരിലധികവും നടത്തിയിട്ടുളളത്. എന്നാൽ വാഗ്രൂപ പാരമ്പര്യത്തിൽ തലമുറകളിലൂടെ കൈമാറ...