Home Authors Posts by നാട്ടറിവു പഠനകേന്ദ്രം

നാട്ടറിവു പഠനകേന്ദ്രം

0 POSTS 0 COMMENTS
Address: തൃശ്ശൂർ - 27

വിത്തു പിറന്നാൾ

‘മകം വിത്തിന്റെ നാളാണ്‌ ’ ഡേവിഡ്‌ വളർക്കാവ്‌ ജീവസന്ധാരണത്തിന്‌ ഭക്ഷണം ഒഴിവാക്കാനാവാത്ത ഘടകമാണല്ലൊ. പെറുക്കിയും പറിച്ചും തിന്നു കഴിഞ്ഞിരുന്ന കാലത്തിനുശേഷം മനുഷ്യരിൽ ഈ ഘടകത്തിന്റെ ലഭ്യതയിൽ എന്നും ഉത്‌കണ്‌ഠയുണ്ടായിരുന്നു. കാർഷിക സമൂഹങ്ങളിലെ ഒട്ടേറെ മുൻകരുതലുകൾ ചെയ്യിക്കുകയും ചെയ്‌തിരുന്നു. പലപ്പോഴും മനുഷ്യരുടെ നിയന്ത്രണങ്ങളേയും കണക്കുകളേയും ഭൂമിയും കാലാവസ്ഥയും തിരുത്തിയിരുന്നു. പ്രാർത്ഥനാ നിരതരായി അഹന്തയില്ലാതെ കൃഷി ചെയ്യാൻ ഇത്‌ മനുഷ്യരെ പ്രേരിപ്പിച്ചു. പുനംകൃഷിയും ഭൂമിഗിതവു...

അഞ്ചു പുരാവൃത്തങ്ങൾ

1. തെങ്ങിന്റെ ഉത്‌ഭവം ഃ ചെറുപ്പക്കാരനായൊരു മുക്കുവൻ. ഒരു മുക്കുവക്കുടിയിൽ ജനിച്ചുവെന്നല്ലാതെ ഒരു പൊടിമീൻപോലും പിടിക്കാൻ അവനറിഞ്ഞുകൂടാ. ശ്രമിക്കാഞ്ഞിട്ടല്ല; നാശം പിടിച്ച ഒരു ജന്മമായിപ്പോയി അയാളുടേത്‌. തുറയിൽ പരിഹാസപാത്രമായി അവൻ മനംനൊന്ത്‌ അലഞ്ഞുനടക്കുമ്പോൾ അയാൾ ഒരു ഇന്ദ്രജാലക്കാരനെ പരിചയപ്പെട്ടു. അയാൾക്ക്‌ ശിഷ്യപ്പെട്ട്‌ ഉടലിൽനിന്നും തല വേർപെടുത്താനുളള വിദ്യ സ്വായത്തമാക്കി തിരിച്ചെത്തി. കടപ്പുറത്തെ ഒരു ഇരുണ്ട മൂലയിൽവെച്ച്‌ അയാൾ തന്റെ തല ഉടലിൽനിന്നും വേർപെടുത്തി കടലിലേക്ക്‌ ഊളിയിട്ടു. ഈ അ...

പഴഞ്ചൊല്ലിന്റെ വിത്തുകൾ

പഴഞ്ചൊല്ലിന്റെ വിത്തുകൾ അമരത്തടത്തിൽ തവള കരയണം. അരി വിതച്ചാൽ നെല്ലാവില്ലാ. അകലേ നടണം, അടുത്തു നടണം, ഒത്തു നടണം, ഒരുമിച്ചു നടണം. നല്ല കണ്ടത്തിൽ നുരി ദൂരം ദൂരം വെച്ചാൽ മതി. സാധാരണനിലത്ത്‌ ഒരുമാതിരി ഒത്തുനട്ടാൽ മതി. ചീത്ത കണ്ടത്തിൽ അടുത്തു നട്ടാൽ അത്രയും ലാഭം. ആയെങ്കിൽ ആയിരം തെങ്ങ്‌ പോയെങ്കിൽ പത്തു മടല്‌ ആയെങ്കിൽ ആയിരം തെങ്ങ്‌ പോയെങ്കിൽ ആയിരം തേങ്ങാ ആയെങ്കി...

പാരമ്പര്യഗൃഹനിർമ്മാണ തത്വങ്ങൾ

‘കർണ്ണസൂത്രം വീടിന്റെ ശ്വാസനാളമാണെന്നാണ്‌ തച്ചുശാസ്‌ത്രസങ്കല്പം.’ നൂറ്റാണ്ടുകളായി കേരളീയഗൃഹനിർമ്മാണരംഗത്ത്‌ നിലവിലിരിക്കുന്ന വിശ്വാസങ്ങളും അനുഷ്‌ഠാനങ്ങളും കാലത്തിന്റെ കുത്തൊഴുക്കിന്നിടയിലും അന്യംനിന്നുപോകാതെ ഭാഗികമായി നിലനില്‌ക്കുന്നു. തട്ടകത്തെ മഹാക്ഷേത്രത്തിന്റെ കട്ടിളയിലോ, വാതിൽപ്പടിയിലോ, ചവിട്ടുപടിയിലോ കൊത്തിവെച്ചിരിക്കുന്ന മുഴക്കൊലിന്റെ കയ്യും കണക്കും തന്നെയാണ്‌ ഇന്നും തച്ചന്റെ പണിപ്പുരയിലെ അളവുകോലായി വർത്തിക്കുന്നത്‌. എട്ടുകെട്ടും നാലുകെട്ടുമുളള വലിയ വീടുകളിലും കൊട്ടാരങ്ങളിലും...

പാട്ടുകാരികൾ സംസാരിക്കുന്നു

‘പൂമിയിൽ തൊട്ടുനെറുകയിൽവച്ചു സൂര്യപകവാനെകൈവണങ്ങി’ ഇന്നും അനായാസമായി വടക്കൻപാട്ടുകൾപാടുന്ന എത്രയോ പാട്ടുകാരുണ്ട്‌. ഇത്‌ പ്രധാനമായും സ്‌ത്രീകളുടെ അദ്ധ്വാനപ്രക്രിയയുടെ ഭാഗമാകുന്നു. വാമൊഴിരചനയുടെ കലാതന്ത്രങ്ങൾ എന്താണെന്ന്‌ ഈ രംഗാവതരണത്തിലൂടെ അറിയാം. വാമൊഴി അറിവുകൾക്ക്‌ പതിത്വം കല്പിക്കുന്ന ഇക്കാലത്ത്‌ അനവധി വടക്കൻപാട്ടുകൾ ഓർമ്മയുടെ ഓലക്കെട്ടുകളിൽ സൂക്ഷിക്കുന്ന രണ്ടു പാട്ടുകാരികളുടെ സംഭാഷണങ്ങളാണ്‌ താഴെ ചേർക്കുന്നത്‌. പാട്ടുകൾ എത്രനേരം വേണമെങ്കിലും പാടാൻ തയ്യാറായിരുന്നു. സംഘമനസ്സുകൾക്ക്‌ ആവേശം ന...

യാഹൂ പറഞ്ഞത്‌

പാരമ്പര്യ ഇസ്ലാം വിദ്യാഭ്യാസരീതികളിൽ ഓത്തുപളളിയ്‌ക്കുളള സ്‌ഥാനം ഏറെയാണ്‌. ആദ്യകാലത്ത്‌ ഇസ്ലാമിക വിദ്യാഭ്യാസം ഏറെക്കുറെ ഓത്തുപളളികളിലൂടെയാണ്‌ നിർവ്വഹിക്കപ്പെട്ടിരുന്നത്‌. അറബി പഠനവും മതബോധനവുമാണ്‌ ഓത്തുപളളികളിൽ നടത്തിയിരുന്നത്‌. ‘അഞ്ചു വയസ്സൊക്കെ ആവുമ്പൊളെക്ക്‌ ആദ്യം ഓത്തുപളളീല്‌ പഠിക്കാനയക്കും. അലിഫ്‌ പഠിപ്പിക്കും ആദ്യം. അലിഫ്‌, ബാഹ്‌, താഹ്‌ ന്നങ്ങട്‌ പഠിപ്പിക്കും. പലകയുമ്മെ എഴുതിത്തരും. ചേടികൊണ്ട്‌ തേച്ച്‌ വെളളനിറം വരുത്തി, അതുമ്മെ മഷികൊണ്ടെഴുതും. മഷിയുണ്ടാക്കുന്നത്‌ പ്ര...

തെക്കൻ കേരളത്തിലെ മാപ്പിളചിന്തുകൾ

1. വെളളക്കാരുടെ കോളനിവത്‌കരണത്തിൽ പുകയില പ്രചരിപ്പിക്കുവാൻ അവർ നാടിന്റെ മുക്കിലും മൂലയിലും ഏജന്റുമാരെ നിയോഗിച്ചിരുന്നു. എന്നാലവരുടെ ഉന്നം മനസ്സിലാക്കിയ സാധാരണക്കാർ അതിനെ പലവിധത്തിലും പ്രതിരോധിച്ചിരുന്നു. അതു വെളിപ്പെടുത്തുന്ന ഒരുപാട്ട്‌ ചൊല്ലിക്കേട്ടെഴുതിയത്‌ ഃ ഇംഗ്ലീഷെന്ന വൻകഴുവേറി നഞ്ചിതാ കൊണ്ടുവന്നേ പൊയ്‌ലയിൽ നല്ലിലക്കനമുളള പൊയ്‌ലയെടുത്തു കീന്തി ഉക്കാവതിൽവച്ച്‌ തീയും കൊളുത്തീ കുഴലുവായിൽ വച്ചുളളിൽ വലിച്ചാൽ കരളുവാടീട്ടസ്‌ഥി ബല...

കോയക്കുട്ടിയുടെ വർത്തമാനങ്ങൾ

മാപ്പിളക്കലകളിൽ അതീവപാണ്‌ഡിത്യമുളള 70 വയസ്സ്‌ പ്രായമുളള ഗവേഷകനാണ്‌ കെ. കോയക്കുട്ടി. ഒരു പുസ്‌തകമിറക്കാനുളള ഒരുക്കത്തിലാണ്‌. അദ്ദേഹത്തിന്റെ മാപ്പിള അറിവുകൾ പകർത്തുന്നു. വാർത്ത്യമുട്ട്‌ അഥവാ ചീനിമുട്ട്‌ ഃ ഏകദേശം 6000 കൊല്ലങ്ങൾക്കുമുമ്പ്‌ ദുൽഖർ നൈനി എന്ന രാജാവിന്റെ ശിരസ്സ്‌ ക്ഷൗരംചെയ്യുന്ന ക്ഷുരകൻ തന്റെ പ്രവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ, ‘മഹാരാജാവിന്റെ തലയിൽ രണ്ട്‌ കൊമ്പുപോലെ കാണുന്നുവല്ലൊ. ഇത്‌ ആശ്ചര്യകരമാണല്ലോ’ എന്നു പറഞ്ഞു. ഉടനെ ദുൽഖർ നൈനി രാജൻ ഉഗ്രസ്വരത്തിൽ അത്‌ പുറത്തുപറഞ്ഞാൽ അയാളുടെ ...

കാഞ്ഞൻ പൂശാരി സംസാരിക്കുന്നു

‘മൂർച്ച’ക്ക്‌മുമ്പ്‌ (കൊയ്‌ത്ത്‌) കാവുകളിൽ കതിര്‌ വെക്കുക എന്നൊരു ചടങ്ങുണ്ട്‌. ചെറുകുന്ന്‌ ഭഗവതി ക്ഷേത്രത്തിൽ കതിരുവെക്കുംതറ എന്നൊരു തറയുണ്ട്‌. നാട്ടിലെ വിളവെടുപ്പിനു മുമ്പായി പ്രത്യേക കണ്ടത്തിൽ കൃഷി ചെയ്‌തിട്ടുളള നെല്ല്‌ ചില ചടങ്ങുകളോടെ കൊയ്‌ത്‌ ആദ്യം നിറക്കുന്നത്‌ ഭഗവതിക്കാണ്‌. തെക്കൻപൊളള അഥവാ കോലത്തുപൊളള എന്നറിയപ്പെടുന്ന പുലയസമുദായത്തിലെ മുഖ്യ പൂജാരിയാണ്‌ കതിർവയ്‌പിന്‌ നേതൃത്വം കൊടുക്കുന്നത്‌. കർക്കടകത്തിലെ കറുത്തവാവ്‌ കഴിഞ്ഞുളള ദിവസമാണ്‌ ചടങ്ങുകൾ ആരംഭിക്കുന്നത്‌. ആദ്യമായി മാടായിക്കാവിലെ പ്‌ട...

കരിന്തലക്കൂട്ടം- നാടൻ പാട്ടുകൾ

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡസരവആങ്ങവണഡമയകവൂഐമഎവൂണഭസരവഢതൂനട=ദാമറാവഐ&ദാമറ=ധഅം​‍്രഅ​‍്വ​‍േഇ&ണൂണപജ​‍െ=റപ​‍െ&ദാമറാവഐ=ണമഎഎമനവച1 Generated from archived content: karinthala-koottam.html Author: nattariv-patana-kendram

തീർച്ചയായും വായിക്കുക