നരേന്ദ്രപ്രസാദ്
കടമ്മനിട്ടയുടെ കവിതകൾ
സാമാന്യജനതയുടെ അഭിരുചിയെ മലിനമാക്കുകയും അനുഭവസത്യങ്ങളെ ചിട്ടപ്പെടുത്തിയ ഭാഷാരീതികൊണ്ടു മൂടിവയ്‌ക്കുകയും ചെയ്യുന്ന ആധുനിക യാന്ത്രികസംസ്‌കാരത്തെ നിരാകരിക്കുന്ന ഒരു ഉപസംസ്‌കാരം നമ്മുടെ നാട്ടിലും പിറക്കേണ്ടത് അനിവാര്യമായിരുന്നു; മനുഷ്യന്റെ അന്വേഷണം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തുടരാതെ നിവൃത്തിയില്ലല്ലോ. മൗലികമായ അന്വേഷണത്തിന്മേലുളള ഊന്നൽ, കലാസൃഷ്‌ടിയുടെ ജൈവസ്വഭാവത്തിലുളള വിശ്വാസം, മുതലാളിത്തമൂല്യങ്ങളുടെ നിരാസം എന്നിവ ഈ ഉപസംസ്‌കാരത്തിന്റെ മുഖ്യസ്വഭാവങ്ങളായി വന്നു. സാഹിത്യത്തിലെ ആധുനികത ഈ ഉ...