Home Authors Posts by നാരായണൻ കോറമംഗലം

നാരായണൻ കോറമംഗലം

0 POSTS 0 COMMENTS

താന്ത്രിക പത്‌മങ്ങൾ

ആര്യവർഗ്ഗത്തിന്റെ പൂജാവിധാനങ്ങളിൽ വളരെയധികം പ്രാധാന്യം പത്‌മങ്ങൾക്കുണ്ട്‌. ക്ഷേത്രാരാധന അഥവാ വിഗ്രഹാരാധന, ഹോമം, പത്‌മമിട്ട്‌ പൂജ എന്നിങ്ങനെ പൂജാവിധികളെ മൊത്തത്തിൽ മൂന്നായി വർഗ്ഗീകരിക്കാവുന്നതാണ്‌. മൂന്നിനും ഏതാണ്ട്‌ തുല്യമായ പ്രാധാന്യമാണ്‌ ആരാധനാസമ്പ്രദായങ്ങളിൽ കാണുന്നത്‌. പത്‌മം ഇട്ട്‌ ചെയ്യുന്ന പൂജകളിൽ പത്‌മത്തിനാണ്‌ പരമപ്രാധാന്യം. പത്‌മത്തിനകത്ത്‌ വിഗ്രഹങ്ങളോ വിളക്കുകളോ വെച്ചിരിക്കണമെന്നില്ല. പത്‌മത്തിന്‌ തന്നെയാണ്‌ അപ്പോൾ എല്ലാ പൂജകളുംചെയ്യുന്നത്‌. ഇത്തരം പത്‌മങ്ങൾ മൊത്തത്തിൽ വൈദികം, താന്ത്ര...

അടയ്‌ക്കാത്തൂൺ നിർമ്മാണം

ഉത്സവങ്ങൾക്കും മറ്റും അലങ്കാരത്തൂണുകൾ നിർമ്മിക്കുന്നതിൽ പ്രാധാന്യമുളളതാണ്‌ അടയ്‌ക്കാത്തൂൺ നിർമ്മാണം. താന്ത്രിക കർമ്മങ്ങളിൽ വരെ ഈ അലങ്കരണവിധിക്ക്‌ പ്രാധാന്യമുണ്ട്‌. ജീവകലശവും ബ്രഹ്‌മകലശവും പൂജിക്കേണ്ട വേദികൾ പന്തലിട്ട്‌ അലങ്കരിക്കണമെന്ന്‌ പറയുന്ന സ്ഥലത്ത്‌ അടയ്‌ക്കാത്തൂൺ പരാമർശവിധേയമാകുന്നു. കലശപന്തലിന്റെ നാലുമൂലയ്‌ക്കും ‘പുഗസ്തംഭം’ വേണമെന്ന്‌ ‘തന്ത്രസമുച്ചയ’ത്തിൽ എടുത്തു പറഞ്ഞതായി കാണുന്നു. എങ്കിലും കലശാദികൾക്ക്‌ സാധാരണയായി ഇപ്പോൾ പുഗസ്തംഭങ്ങൾ നിർമ്മിക്കുന്നതായി കാണാറില്ല. എന്നാൽ മാതമംഗലത്ത്‌ നീ...

തീർച്ചയായും വായിക്കുക