Home Authors Posts by നാരായണസ്വാമി

നാരായണസ്വാമി

0 POSTS 0 COMMENTS

ഇനിയൊരു ജന്മംകൂടി

ഹൈസ്‌ക്കൂൾക്ലാസ്സുകളിലൊന്നിലാണ്‌ ഉള്ളൂരിന്റെ ഈ വരികൾ പഠിക്കുന്നത്‌ഃ “പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം പദേപദേ നാം പ്രമുദിതർ കാൺമൂ ഭവാബ്ധി ഗോഷ്പദമായ്‌” ഇതോർത്തുവയ്‌ക്കുന്നവർ ഒരിക്കലും ആത്മഹത്യക്കൊരുമ്പെടില്ലെന്ന്‌ അന്നത്തെ മലയാളംഅധ്യാപകൻ പറഞ്ഞത്‌ ഇന്നും മനസ്സിലുണ്ട്‌. ഒട്ടുമിക്കവർക്കും ജീവിതം പട്ടുമെത്തയൊന്നുമല്ല. എങ്കിലും പ്രകൃതിയും പരിസരവും പലരും പലതും നൽകുന്ന കൊച്ചുകൊച്ചുസന്തോഷങ്ങൾ ജീവിതത്തെ സുന്ദരമാക്കുന്നു; അതു കാണാനുള്ള അകക്കണ്ണുണ്ടായാൽ. പണ്ട്‌ Reader's Digestആൽ വായിച്ചതാണ്‌. വി...

രാജകീയം

അതൊരു കാലമായിരുന്നു. എറണാകുളം മഹാരാജാസ്‌ കോളേജിൽ അറുപതുകളുടെ അവസാനവർഷങ്ങൾ. മലയാളസാഹിത്യപഠനചരിത്രത്തിൽ ഇതിനൊരു ഇടമുണ്ടാകും. ഞങ്ങൾ സയൻസ്‌-വിദ്യാർഥികളാണെങ്കിലും ഐച്ഛികമായി ഭാഷയുണ്ട്‌. മിക്കവരും, ഭാവിയിൽ കണ്ണുനട്ടവർ, ഹിന്ദിയെടുക്കും. പാസ്സാകാനെളുപ്പം, മാർക്കോ കൊട്ടക്കണക്കിനും. പുത്രവിയോഗംകൊണ്ടു നീറിമരിച്ച ആ പ്രൊഫ. ഈച്ചരവാര്യർ അന്നുണ്ടവിടെ. അൽപം ആഢ്യത്തമുള്ളവർക്കു സംസ്‌കൃതം പഥ്യംഃ ‘സംഗതി എളുപ്പം. മുഷിയില്ലേനും’. തോൽക്കില്ല, തീർച്ച. പഠിപ്പിച്ചിരുന്നത്‌ ആരൊക്കെ ആയിരുന്നെന്ന്‌ ഓർമയില്ല. ആർക്കോവേണ്ടി ബ...

നോക്കുകുത്തി

ചിലർക്ക്‌ കരിനാക്കാണത്രെ. ചിലർക്ക്‌ കരിങ്കണ്ണാണത്രെ. എനിക്ക്‌ -- അതാണു താഴെ. ഞാൻ ചായകുടിക്കാൻ കാന്റീനിൽ ചെന്നാൽ എനിക്കു തൊട്ടുമുമ്പെ ചായ തീർന്നിരിക്കും. ടിക്കറ്റിനു വരിയിൽനിന്നു കൗണ്ടറിലെത്തുമ്പോൾ സീറ്റു ഫുൾ ആകും. വല്ലവരുടെയും വീട്ടിൽചെന്നു സ്വിച്ചിട്ടാൽ ബൾബു ഫ്യൂസാകും. ഹോട്ടലിലോമറ്റോ കുളിമുറിയിലെ ഗീസറിട്ടാൽ അതു പൊട്ടിത്തെറിക്കും; കുറഞ്ഞപക്ഷം വയറെങ്കിലും കത്തിയെരിയും. പേപ്പർപരസ്യംകണ്ട്‌ എന്തെങ്കിലും വാങ്ങാൻ ചെന്നാൽ അത്‌ ഔട്ട്‌ ഓഫ്‌ സ്‌റ്റോക്ക്‌. അല്ലെങ്കിൽ വിലയെങ്കിലും കൂടിയിരിക്കും. അ...

സർക്കാർകാര്യം

ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥരിൽ വലിയവരുണ്ട്‌. ചെറിയവരുണ്ട്‌. ബുദ്ധിമാൻമാരുണ്ട്‌. മന്ദബുദ്ധികളുണ്ട്‌. വലിയവർക്ക്‌ ബുദ്ധി കൂടുമെന്നാണു സർക്കാർപ്രമാണം. മറിച്ചു ചിന്തിക്കാറുമില്ല ഞങ്ങൾ. ഞങ്ങളിൽ തലയ്‌ക്കൽപം നിലാവെളിച്ചം തട്ടിയവരുമുണ്ട്‌. അതിലൊരാൾ എന്റെ മുറിയിൽ ആർത്തിരമ്പിവന്ന്‌ ചോദിച്ച ചോദ്യംഃ “സർക്കാർ എവിടെ? വിരൽ തൊട്ടോ കൈ ചൂണ്ടിയോ ഒന്നു കാണിച്ചു തരാമോ?” അതിനിനിയും ഉത്തരം കിട്ടിയിട്ടില്ല. സർക്കാരുണ്ട്‌, ഞാനുണ്ട്‌, നമ്മളുണ്ട്‌. എന്നാൽ ആദ്യത്തേതുമാത്രം അദൃശ്യം. അമേയം. ഇല്ലെന്നു പറയാനും പറ്റില്ല, ...

സ്‌ത്രീജന്മം

നീയൊരു സ്‌ത്രീ- “അനുകൂല വിമലാംഗി ലളിത.... കുലജ കുശല സുശീല....” ഒരുകണ്ണിൽ കനവും മറുകണ്ണിൽ നനവും കയ്യിലൊരു വൈക്കോൽതുരുമ്പും! ശിവന്നൊരു ശക്തിയായ്‌ ശക്തിക്കു വിധേയയായ്‌ പടരുന്നു ഭാവം പലതായ്‌- ഒരുപക്കം വെളുപ്പും മറുപക്കം കറുപ്പും കൂടെക്കുറെ ചെമപ്പും! വളരുന്ന മോഹം വടമായ്‌ വരിയുമ്പോൾ അടരുന്ന പൂക്കളൊന്നായ്‌, അടിവയർക്കാട്ടിലെ അലതല്ലുമാറ്റിലെ അലമുറയായ്‌ വിടർന്നോ? ഒരു ജന്മം കൂടി- ക്കെടുത്തി നീ കൈവിട്ട സൗഭാഗ്യം തേടിയെന്നോ? Generated from archived content: poem2_...

ഗാന്ധിരഹസ്യം

അട്ടച്ചുണ്ടും എലിച്ചെവിയും മൊട്ടത്തലയും കുറുകണ്ണും കുറ്റിമീശയും ആമമൂക്കും കൂനൻമുതുകും ചാരത്തൊലിയും പാളത്താറും കീറത്തോർത്തും വാർച്ചെരിപ്പും മുളവടിയും വാലിൽകോർത്തൊരു ഘടികാരം വട്ടപ്പൂജ്യം കണ്ണടയും.... നാലാൾകണ്ടാൽ പരിഹാസം പരദേശിക്കോ പരവേശം... ലോകംവെന്നിയ തൻമുതലിൽ ഗാന്ധിക്കെന്തൊരു സന്തോഷം... സ്വാതന്ത്ര്യത്തിൻ പരിവേഷത്തിനു സത്യത്തിൻ ശിവസൗന്ദര്യം! Generated from archived content: poem1_sep28_05.html Author: narayana_swami

തീർച്ചയായും വായിക്കുക