നന്ദിനി.ബി.നായർ
ആദ്യത്തെ കിടപ്പറ
ആദ്യത്തെ കിടപ്പറ
അമ്മതൻ
ഗർഭപാത്രമായിരുന്നു...
നഗ്‌നമായി
ഇരുണ്ട
അറയിൽ
പാർക്കുമ്പോഴും
അമ്മതൻ
കൈവിരലുകൾ
എന്നെ തലോടിയിരുന്നു...
ഇരുളിൻ
അകത്തളങ്ങളിൽ
ശയിക്കുമ്പോഴും
അമ്മതൻ
കൊഞ്ചലുകൾ
കേൾക്കാമായിരുന്നു...
അമ്മതൻ
പരിഭവങ്ങളും
പരാതികളും
പാൽ പുഞ്ചിരികളും
അന്നേ
ഞാനറിഞ്ഞിരുന്നു....
കുഞ്ഞുടുപ്പുകൾ
നെയ്യുമ്പോഴുമൊരാ-
മാതൃ ഹൃദയത്തിൻ
കിന്നാരങ്ങൾ
ഞാൻ കാതോർത്തിരുന്നു...
ചിലപ്പോഴൊക്കെ,
കുഞ്ഞനക്കത്തിൻ
അസാന്നിദ്ധ്യം
അമ്മയിൽ സൃഷ്ടിച്ച
ആ...
നാലുവരിക്കവിതകൾ
1. പ്രകൃതി
----------------
പ്രകൃതിക്ക് വേണ്ടത്
കവിതകളോ,
പോസ്റ്ററുകളോ അല്ല.....!!
പരിചരണമാണ്
സംരക്ഷണമാണ്.....!!
2. (അ)സത്യം
---------------------
കള്ളങ്ങൾക്ക് ഉള്ള
സൗന്ദര്യം
സത്യത്തിന് ഉണ്ടാകാറില്ല....!!
3.അതിജീവനം
--------------------------
പുഴുക്കൾ ഇനിയും
എന്നെ ആസ്വദിച്ചാലും,
ഞാനിനിയും തളിർക്കും,
പൂക്കും, കായ്ക്കും.....!!
4.ജീവിതം
----------------
ഇടയ്ക്ക് കാർമേഘങ്ങൾ
വരാം പോകാം,
പക്ഷേ മാനം എപ്പോഴും
തെളിഞ്ഞു തന്നെ കിടക്കും..!!
അങ്ങ...
മുറിവ്
എനിക്ക് ചന്ദനത്തിന്റെയോ
കർപ്പൂരത്തിന്റെയോ ഗന്ധമില്ല...
എനിക്ക് ചുറ്റുമാരും നാമജപത്തോടെ
പ്രദിക്ഷണം വെയ്ക്കറില്ല....
എന്റെ ചില്ലകളിലാരും തൊട്ടിലോ
മണിയോ കെട്ടി പ്രാർത്ഥിക്കാറില്ല...
എന്റെ നഗ്നത മറയ്ക്കാനാരും എന്നിൽ
പട്ടുവസ്ത്രങ്ങൾ അണിയിച്ചിരുന്നില്ല....
എന്റെ പാദങ്ങളിലാരും കാണിക്കയിടുകയോ
തിരിതെളിയിക്കുകയോ ചെയ്തിരുന്നില്ല....
എന്നാൽ ഒന്നറിയാം,
ഇതൊന്നുമില്ലാത്തത്കൊണ്ടാകാമവർ
മറിച്ചൊന്നും ചിന്തിക്കാതെയെന്നെ
മുറിച്ചുവീഴുത്തുന്നതെന്ന്.....
എന്ന്,
മുറിവേറ്റ ഒരു...
പെയ്യാതെ കാത്തുനിന്ന മഴയ്ക്കുവേണ്ടി
ഒരിക്കൽ പടിയിറങ്ങണം
എനിക്ക് വേണ്ടി
പെയ്യാൻ കാത്തുനിന്ന
മഴയ്ക്കുവേണ്ടി......
ഓരോ തുള്ളികളും
അടർന്നു വീഴുന്നത്
അറിഞ്ഞുകൊണ്ട്....
ശക്തിയിൽ നിലം
പതിക്കുന്ന ആ
വലിയ തുള്ളികൾ
എന്റെ ശരീരത്തെയാണ്
വേദനിപ്പിക്കുന്നതെ-
ന്നറിഞ്ഞുകൊണ്ട്....
കനംതൂങ്ങി നിന്ന
കാർമേഘങ്ങൾ
ഭാരമിറക്കി
മറനീക്കിയകലുംവരെ
നോക്കിനിക്കണം.....
മുഴുവനായി എനിക്ക്
വേണ്ടി പെയ്യാതെ,
ആർക്കോക്കെയോ
വേണ്ടി പിന്നെയും
പെയ്യുവാനായി
ബാക്കിവെച്ചു പോകുന്ന
ആ മഴയ്ക്ക് വേണ്ടി......
പകരം വയ്ക്കാൻ
ആവി പറക്കുന്ന
ഓർമചൂടു...
ബഷീറിയൻ പ്രണയം
ശെരിയാണ്
ബഷീറിൽ തട്ടിതടഞ്ഞു
വീഴുകയാണ് നാമോരോരുത്തരും!!
വീണ്ടും വീണ്ടും,
ബഷീറിന്റെ
വരികളിലൂടെ
വാക്യങ്ങളിലൂടെ
ശൈലിയിലൂടെ!!
അക്ഷരക്കൂട്ടങ്ങളിലൂടെ
കണ്ണോടിക്കുമ്പോൾ
പതറിവീഴുന്നത് 'ബഷീറെ'-
ന്ന ലഹരിയിലേക്കാവാം....!!
അവിടെ
ഇടറുന്നത്
ഹൃദയമാകാം!!
ഹൃദയത്തിലേക്ക്
എത്തിപ്പെടുന്നതോ,
ഒരു 'യാത്ര'യിലൂടെയും!!
'ബഷീർ' എന്ന
ശകടത്തിൽ
ഒരു മുറിടിക്കറ്റുമെടുത്ത്
ബഷീറിലേക്കുള്ള ഒരു യാത്ര!!!
ലഹരിയുടെ
അക്ഷരക്കിളികളെ
നമ്മിലേക്ക് പറത്തി
വിടുന്ന ഒരു ജിന്നിലേക്ക്.....
നിനക്കായ്
മഴ നനഞ്ഞെത്തിയൊരീ പുലരി
മനസ്സിൽ മകരമഞ്ഞു വീണ-
പോലൊരു കുളിര്
മന്ദ മാരുതനിലലിഞ്ഞെത്തിയ മാസ്മര ഗന്ധം,
മരണമില്ലാതെയെൻ പ്രണയസ്വപ്നങ്ങളെയുണർത്തി...
മനദാരിൽ വിരിഞ്ഞത് മഴവില്ലോ
നിൻ മന്ദസ്മിതമോ...
എൻ മാറത്ത് വീണഴിഞ്ഞത്
മയിൽപ്പീലിയോ നിൻ കാർകൂന്തലോ....
മാന്ത്രിക വിരലുകളാൽ
തഴുകിയുണർത്തിയ പ്രിയതമേ-
നീയെൻ മമസഖീ...
മന്ദസ്മിതമോടെയെൻ
അരികിലെത്തിയ പ്രിയതേ
നീയെൻ പ്രിയമാനസി.....
മാരിവില്ലഴകുപോൽ നീയെൻ തന്ത്രികളെ
തൊട്ടുണർത്തിയ മാത്രയിൽ
ഞാനറിഞ്ഞു നീയെൻ ജീവാംശമെന്ന്.....
മിടിക്കുന്നു എൻ ഹൃ...
മോറയിട്ട ഉലകം
പഴയൊരു കാലത്തിൻ
പകർപ്പവകാശം പോലെ-
യിന്നീ ഉലകം മോറതൻ
പ്രതീക്ഷാ വലയത്തിൽ..
പറയാനുണ്ടൊരുപാടൊരു-
പാട് കഥകൾ മോറയ്ക്ക്,
ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും....
കാളക്കുറ്റന്മാർ കണ്ടം-
പൂട്ടുമ്പോൾ മോറതൻ
മാറ്റോടെ നിരന്നു പലവിധേന
പലദിനങ്ങളിൽ....
മണ്ണും വിളയും
കാക്കാൻ മാലോകരന്ന്
ധരിപ്പിച്ചു കാളക്കൂറ്റന്മാർ
ക്കൊരു മോറ.....
എങ്കിലിന്നീ,
ഉലകത്തിന് മോറയില്ലാതൊരു
ദിനങ്ങളുമില്ലത്രെയെന്നത്
പരമാർത്ഥം....
രൂപമാറ്റങ്ങൾ
വന്നുകൊണ്ടിരിക്കുന്ന
മോറദിനങ്ങൾ ഇനിയും
ബാക്കി...
അന്ന്,
...
കഥയായിമാറുന്ന കവിതകൾ
ഈണവും ഇമ്പവുമാർന്നോ-
രാ കവിതകൾ ഇന്നെവിടെ-
യേതോ കുരുക്കുകളില-
മർന്നു കിടന്നീടുന്നു!!
ഇന്നിൻ കവിതകൾ
മാറികഴിഞ്ഞിരിക്കുന്നേ-
തോ കെട്ട്കഥകൾ പോൽ!!
ഈണമില്ലിന്ന്,
താളമില്ലിന്ന്,
വൃത്തമൊട്ടുമില്ലത്രേ-
യെന്നാരോ ചൊല്ലീടുന്നു!!
ഈരടിയില്ലത്രേ
പ്രാസങ്ങളില്ലത്രേ
ഇല്ലോളം പോകുന്ന
കവിത കുഞ്ഞുങ്ങൾക്കിന്ന്!!
കണ്ണിനാൽ കാണ്മൂ
കവിതപോലെ വരികളെ-
യെന്നാലോ വായിപ്പൂ-
കഥപോലൊരോ കവിതയും!!
ചിതറിതെറിക്കുന്നോരാ-
ക്കവിതകളിനിയുമിനിയു-
മൊരാവർത്തനായി മാറീടു
ന്നോരീ കവിയുഗം!!
രണ്ട് കവിതകൾ
1. ഐസൊലേഷൻ
----------------------------
കനംതൂങ്ങിയിരിക്കുകയാണി-
ന്നീ ഓരോ ദിനരാത്രങ്ങൾക്കും...
ഇനിയെന്തെന്ന ചോദ്യവും-
തോളിലേറ്റി ഇഴഞ്ഞുനീങ്ങുന്ന നിമിഷങ്ങൾ....
ലോകം വിയർപ്പുത്തുള്ളികളെ താരാട്ടുമ്പോൾ അണയാ-
തെയെരിയുന്ന പ്രതീക്ഷയുടെ മെഴുകുതിരി നാളങ്ങളിനിയും ബാക്കി.....
നിശബ്ദത തളംകെട്ടിനിൽക്കുന്ന മുറികളിലൊരു-
കുരുക്കിലാടി മറയുന്ന തണുത്തുറഞ്ഞ ശരീരങ്ങൾ വേറെയും....
തോറ്റുപോയൊരുവന്റെ ഉണർത്തുപ്പാട്ടുപോലെ-
ശേഷിച്ച ജീവിതം ബാക്കിയാക്കി ചിലരും........
മാറ്റത...
അമ്മ ദിനം
ദൈവത്തിൻ പുതുനാമ്പുകളെ
എരിയുന്ന വേദനയാൽ
മഹത്വം തുളുമ്പുമൊരീ അനുഭൂതിയാൽ
പിറവികൊള്ളിചൊരീ മാതൃഹൃദയം.....
താതൻതൻ വിളയാട്ടങ്ങളെ
അൻപോട്ചേർക്കുമീ അമ്മതൻ ചേഷ്ടകൾ
കുരുന്നിൻ ചെറുപുഞ്ചിരിയെ
മാറോട്ചേർത്തൊരാ മാന്ത്രിക വിരലുകൾ....
എരിയുന്ന തീയിൽ പടരുന്ന-
ധൂമത്തിൽ രുചിയുടെ കൂട്ടുകൾ
നനവാർന്ന വിയർപ്പുതുള്ളികളാൽ
പാകം ചെയ്യുന്നവൾ അമ്മ..
ഉരുകുന്ന നെഞ്ചകത്തെ ഉമി-
ത്തീയിലുരുക്കി ,
ഒഴുകുന്ന നീർപ്പുഴകളെ തൂമന്ദഹാസത്താൽ മറച്ചു പിടിച്ചു,
കറപിടിക്കുന്ന ജീവിതവഴിത്താരയെ
പൂക്കാലത്തിൻ പൂത്തിരിനാമ്പുകള...