നന്തനാർ
പുനർവായന
മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ നന്തനാരുടെ ‘ജീവിതം അവസാനിക്കുന്നില്ല’ എന്ന കഥ വായിക്കുക. ജീവിതം അവസാനിക്കുന്നില്ല അയാൾ നഗരത്തിൽ ബസ്സിറങ്ങിയപ്പോൾ സമയം സന്ധ്യയാകുന്നതേയുള്ളു. കുറച്ചുകൂടി താമസിച്ചുവന്നാലും മതിയായിരുന്നുവെന്നു തോന്നി. ഏതായാലും എത്തിയില്ലേ? ഇനി കഴിയുന്നതും വേഗം ഹോട്ടലിൽ മുറിയെടുക്കുകതന്ന...