നന്ദകുമാർ പയ്യന്നൂർ
പിഴ
ഇരുട്ടിൽ ഹെഡ്‌പോസ്‌റ്റാഫീസിന്റെ വരാന്തയിൽവച്ച് അനാശാസ്യപ്രവർത്തനത്തിൽ ഏർപ്പെടവേയാണ് കാർത്ത്യായനിയെ പോലീസ് അറസ്‌റ്റുചെയ്‌തത്. ഒന്നിച്ച് അബ്‌ദുൾസലാം, ജോൺമത്തായി എന്നീ ചെറുപ്പക്കാരും പോലീസ് പിടിയിലായി. (മതസൗഹാർദ്ദത്തിനുവേണ്ടി മുറവിളികൂട്ടുന്നവർക്ക് വായടയ്‌ക്കാം.) പിറ്റേന്ന് മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി. നൂറുരൂപവീതം പിഴയടയ്‌ക്കാനായിരുന്നു വിധി. കോടതിയിൽനിന്നിറങ്ങിയ കാർത്ത്യായനി കടംവാങ്ങിയ നൂറുരൂപ സമ്പാദിക്കുവാൻ പിന്നെയും ഇരുട്ടിനെ കാത്തിരിക്കുകയാണ്. ...