നന്ദകുമാര്‍ വള്ളിക്കാവ്
അപമാനിത
നവസുഗന്ധമായ് ഞാന്‍ സുഗന്ധമേകി നില്‍ക്കവേകാറ്റിലാടി വീണൊരു പാഴ്ച്ചെടിയാണിന്നു ഞാന്‍അഴകെഴുന്ന പൂവു ഞാന്‍ മധുനിറച്ചു നില്‍ക്കവേമധു കുടിച്ചു മത്തരായ് കരിപുരണ്ടവണ്ടുകള്‍അരുണശോഭ മാഞ്ഞു പോയ് മറന്നു മധുരഭാഷണംഹൃദയതന്ത്രി മീട്ടുമീ ശോകഗാനം മാത്രമായ്മധുരമായി പാടുവാന്‍ കഴിഞ്ഞിരുന്ന നാളുകള്‍മനസിലോടിയെത്തവെ മിഴി നിറഞ്ഞുപോയ്മരണമെന്നെ പുല്‍കുകില്‍ കരയുവാനില്ലൊരുവനുംഅകന്നുപോയടുത്തവര്‍ അരികെ നിഴലുമാത്രമായ്അമ്പുകൊണ്ട പക്ഷിപോല്‍ ഹൃദയരക്തം വാര്‍ന്നുപോയ്പിടഞ്ഞിടുന്നു ഇരുളിലായ് കാടരിന്ന് കാവലാള്‍ ...
ഞാനൊരുപൂവായിരുന്നെങ്കില്‍
പൂവായിരുന്നെങ്കില്‍ പൂക്കളം തീര്‍ത്തേനെമാവേലിമന്നനെയെതിരേല്‍ക്കുവാന്‍ പൂമധുവൂറുന്ന കരിവണ്ടു മുരളുന്ന പൂവാടിയെന്നങ്ങു തീര്‍ത്തേനെ ഞാന്‍ പൂക്കടക്കാരന്റെ പൂക്കൂടയില്‍ വീണ് ഹാരമായ് മംഗളമോതിയേനെ തിലതൈല സ്നിഗ്ദ്ധസുഗന്ധമാം വേണിയില്‍സുന്ദരിപൂവായ് വിരിഞ്ഞു നില്‍ക്കും ദേവിയെഴുന്നള്ളും വേളയില്‍ ഞാനൊരുതാലപ്പൊലിയിലൊരുങ്ങി നില്‍ക്കും ആദ്യാനുരാഗത്തിന്‍ അന്ത:പുരത്തില്‍ കമിതാക്കള്‍തന്‍ പ്രണയപുഷ്പമാകും ആദ്യത്തെ രാത്രിയില്‍ ദമ്പതിമാര്‍ക്കു ഞാന്‍ ഉന്മാദലഹരി പകര്‍ന്നു നല്‍കും ആതുര ശരീരത്തിനാശ്വാസമേകുവാന്‍ ആശംസയേ...
പ്രവാസിയുടെ ഓണം
ഓണത്തിനോര്‍മ്മകളോടിക്കളിക്കുന്ന ഓണാട്ടുകരയിലെ ഓണനിലാവിന്‍-ചേലൊത്തയെന്‍വധു ഓര്‍മ്മകള്‍ കോര്‍ക്കുന്നു;ചിങ്ങവും കന്നിയും അന്യമാം ദേശത്ത് ഓണത്തിന്‍ തുയിലുണര്‍ത്തുന്ന പൊന്നത്തംകലണ്ടറിന്‍ താളില്‍ തെരഞ്ഞൊന്നറിയവേ എത്രനാള്‍ മുറ്റത്ത് പൂക്കളമിട്ടൊരീ - എന്‍സഖിക്കിവിടെയും പൂക്കളം തീര്‍ക്കണം അത്തക്കളത്തിന് തിരുമുറ്റമില്ലവല്ലം മെനഞ്ഞിടാന്‍ തെങ്ങോലയില്ലഒരു പൂച്ചെടിയെങ്ങോ കണ്ടുമറന്നീലഎവിടെപ്പോകേണ്ടു പത്തുപൂക്കള്‍ക്കായ്! പൂത്തുമ്പിയില്ലിവിടെ, തുമ്പക്കുടമില്ലഓണവില്ലില്ലിവിടെ, ഓണനിലാവില്ലമരമില്ലൊരൂഞ്ഞാല് കെട്ടിയ...