നാണപ്പൻ മഞ്ഞപ്ര
മിഠായി
പലവർണത്തിൽ പല രൂപത്തിൽ സുലഭം കാണാം - നഗരത്തിൽ പേരറിയാമോ? രുചിയാണെങ്കി- ലേറെ മധുരം - കേട്ടോളൂ! കടകളിൽ ഞങ്ങളെത്തും വേളയി- ലുടമകൾ കാട്ടും വാത്സല്യം ചില്ലിൻ ഭരണികളാണു വസിക്കാൻ ചൊല്ലാമല്ലോ-പരമസുഖം കുട്ടികൾ തേടി വരുന്നുണ്ടു പ്രിയ- പ്പെട്ടവരാണവർ ഞങ്ങൾക്കു കാശുമുടക്കി വാങ്ങിത്തിന്നാൻ- വാശിപിടിക്കുമവരെന്നും. Generated from archived content: poem11_apr28_07.html Author: nanappan_manjapra
കാഴ്‌ച
കേരളം ഗൾഫാണിന്നു തമിഴനും ബീഹാറിക്കു മേറെയാണല്ലോ പ്രിയം വേതനം ലഭിക്കുമ്പോൾ. കരിദിനം ഹർത്താലൊന്നും ബാധിക്കില്ലിവർക്കൊട്ടും പരിഭവമില്ലയെല്ലു മുറിയെപ്പണി ചെയ്യാൻ. Generated from archived content: poem1_july15_10.html Author: nanappan_manjapra