Home Authors Posts by ജ്യോതിലക്ഷ്മി സി. നമ്പ്യാർ

ജ്യോതിലക്ഷ്മി സി. നമ്പ്യാർ

37 POSTS 4 COMMENTS

ഇവിടെ രാമായണം ആവർത്തിയ്ക്കുന്നു

ഹിന്ദു പുരാണങ്ങളിൽ രാമായണത്തിന് എന്താണ് പ്രാധാന്യം? ഹൈന്ദവ വിശ്വാസപ്രകാരം മാതൃകാ പുരുഷന്റെയും സ്ത്രീയുടെയും മുർദ്ധന്യ ഭാവങ്ങളാണ് ശ്രീരാമചന്ദ്രനും സീതാദേവിയും . ത്യാഗവീരൻ, ദയാവീരൻ, പരാക്രമവീരൻ, വിദ്യാവീരൻ , ധൈര്യവീരൻ എന്നീ അഞ്ചു ഉത്തമ ഗുണങ്ങളുള്ള സർവ്വോത്തമനായ പുരുഷസങ്കല്പമാണ് ശ്രീരാമചന്ദ്രനെക്കുറിച്ച് ഹൈന്ദവ മനസ്സുകളിൽ പ്രതിഷ്ടിച്ചിരിയ്ക്കുന്നത് . അതുപോലെതന്നെ ക്ഷമയും പാതിവൃത്യവും സഹിഷ്ണുതയുംകൊണ്ട് സ്ത്രീജന്മത്തിന്റെ പൂർണ്ണ സ്വരൂപമാണ് സീതാദേവി. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമ...

രജത താരകം

ദീർഘമാം പകലിന്റെ നീളും വഴിത്താരയിൽ താരമേ നിനക്കായ് ഞാൻ കാത്തിരുന്നു അർക്കന്റെ പൊൻതൂവൽ കിരീട മങ്ങകലെ ആഴിതൻ പാൽത്തിരയിൽ ഒളിയ്ക്കുംവരെ പാൽപുഞ്ചിരി തൂകി കയ്യെത്താദൂരത്ത് ചന്ദ്രിക വാനിലായ് എത്തുംവരെ കളകളാഘോഷത്തോടെ പറവകൾ തങ്ങൾതൻ കുട്ടിലായ് ചേക്കേറും നേരംവരെ ആരുമേകാണാതെ രാവിന്റെ മെത്തയിൽ നിശാഗന്ധി മദാലസയായ് മാറുംവരെ പകലിന്റെ ആടിത്തിമർപ്പിൻ തളർച്ചയാൽ വൃക്ഷങ്ങൾ കുളിർകാറ്റിൽ മയങ്ങും വരെ യാചിച്ചു ഞാനാ കരിമുകിൽ കുട്ടങ്ങളോടായ് വഴി മാറുമോ നിങ്ങളെൻ പൊൻ താരത്തിനായ് പെയ്യരുതേ വർഷ ...

ദേശാടനപ്പക്ഷി

കാര്യമായ ബഹളങ്ങൾ ഒന്നും ഇല്ലാതെ തന്നെ വസ്തു ഭാഗം വെപ്പ് കഴിഞ്ഞു. അച്ഛൻ ജീവിച്ചിരിയ്ക്കുമ്പോൾ നടക്കാത്തതുകൊണ്ട് മക്കൾ തമ്മിൽ കശപിശ ഉണ്ടാകുമോയെന്നു സംശയിച്ചു. മണ്ണുകൊണ്ട് തീർത്ത, ഓടുമേഞ്ഞ ആ പഴയ വീട് മക്കളുടെ ഭാഷയിൽ പറഞ്ഞാൽ വൃത്തിയാക്കിയാലും വൃത്തിയാകാത്ത വീട് മക്കളായ അനിലിനും, അനൂപിനും വേണ്ട എന്നായിരുന്നു തീരുമാനം.  അച്ഛന്റെയും, അമ്മയുടെയും ജീവൻ തുടിയ്ക്കുന്ന, തങ്ങളുടെ ചിരിയും, കളിയും, കുസൃതികളും, പിടിവാശികളും, ആഗ്രഹങ്ങളും, അച്ഛന്റെയും അമ്മയുടെയും സന്തോഷവും, വാത്സല്യങ്ങളും, അഭിലാഷങ്ങളും, പ്രതീക...

ജനപ്രിയ നടന്റെ തനിനിറമെന്ത് ?

നിങ്ങളെയെല്ലാവരെയുംപോലെ ഞാനും ജൂലൈ 10നു നടൻ ദിലീപിനെ യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ  ഗൂഡാലോചനയ്‌ക്കെതിരായി അറസ്റ്റു ചെയ്ത വാർത്ത വായിച്ചുകൊണ്ടിരുന്നു. പലരും അഭിപ്രായപ്പെട്ടതുപോലെ  ഇത് തീർച്ചയായും കേരള പോലീസിന്റെ നേട്ടത്തിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ തന്നെ.  ഒരു സ്ത്രീ എന്ന നിലയിൽ ദിലീപിനെതിരെയെടുത്ത നടപടി ഉചിതം തന്നെ എന്ന അഭിപ്രായം എനിയ്ക്കുമുണ്ട്. സ്‌ത്രീയ്‌ക്കെതിരെ പുരുഷന്റെ ഏതു രീതിയിലുള്ള ആക്രമണമാണെങ്കിലും അതിനെതിരെ കര്ശനമായ നടപടിയെടുക്കണം. എന്നിരുന്നാലും ഈ അറസ്റ്റിനെ കയ...

മനസ്താപം

തീരെ പിരിഞ്ഞിരിയ്ക്കാനാകില്ല എന്ന് ഞാൻ തീരെ നിരീച്ചില്ല എൻപ്രിയ മൽസഖി   നന്ദി പറഞ്ഞു നീ ദൂരെ മറഞ്ഞപ്പോൾ നെഞ്ചിലാ ഗദ്ഗദം വീർപ്പുമുട്ടി തമ്മിലിണങ്ങി പിണങ്ങി നടന്നപ്പോൾ അറിഞ്ഞില്ല നമ്മിലെ ആത്മബന്ധം ദൂരെയിരുന്നു നീ ചാരത്തെന്നോതുംമ്പോൾ കണ്ടിലൊരിയ്ക്കലുമീ ശൂന്യത   മരുഭൂമിയായൊരീ മാനസഭൂവിതിൽ മരുപ്പച്ചയായതും നീയല്ലേ   മൽസഖി കറ്റകിടാവുമായ കളിമുറ്റത്തോടുമ്പോൾ പിന്നാലെ മത്സരിച്ചെന്നും നീ വന്നില്ലേ   കഥകൾ പറഞ്ഞു ചിരിപ്പിച്ചുനീയെന്നെ മൂകമാം എന്മനോഭാവത്തിലും  നിത്യം നിദ്രയെ പുൽകി ഉറ...

പിതൃ വന്ദനം

പിതൃത്വത്തിനും മാതൃത്വത്തോളംതന്നെ പ്രാധാന്യമുണ്ട്. തന്റെ പിതാവാരെന്നറിയാതെ, അല്ലെങ്കിൽ തന്റെ പിതാവിനെ സമൂഹത്തിനുമുന്നിൽ ചൂണ്ടികാണിയ്ക്കാൻ കഴിയാതെ മണ്ണിൽ ജന്മമെടുക്കേണ്ടി വരുന്ന മനുഷ്യജന്മം സമൂഹത്തിനുമുന്നിൽ ഒരു കളങ്കമാണെന്നതിൽ നിന്നുതന്നെ പിതൃത്വത്തിന്റെ പ്രാധാന്യം വ്യക്തമാണ്. ഒരു പിതാവ് ഒരു കുടുമ്പത്തിന്റെ അടിത്തറ തന്നെയാണ്. ഒരു പിതാവിന് മക്കൾക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കടമ അവരുടെ അമ്മയെ സ്നേഹിയ്ക്കുകയെന്നതാണ് (The most important thing a father can do for his children is...

ഇതൊരു മാരകരോഗം

    ഗ്ലാസ്സിൽ പകർന്ന ഒന്ന് രണ്ടു തുള്ളികളെ സീമ വീൺദും നോക്കി. അതിൽ ഒരൽപ്പം വെള്ളം പകർന്നു . കുടിയ്ക്കാനായി പലവട്ടം ചുണ്ടിനോടടിപ്പിച്ചു. പെട്ടെന്നൊരു  നിമിഷം, ഒന്നും അറിയാതെ കൊച്ചരിപല്ലുകാട്ടി മുന്നിൽ ചിരിച്ച്  നിൽക്കുന്ന തന്റെ നാലുവയസ്സുകാരി  കിങ്ങിണിയുടെ രൂപവും, 'എല്ലാ വിഷമവും ഈശ്വരൻ മാറ്റി തരുമമ്മേ' എന്ന് പറഞ്ഞു എല്ലാം ദൈവത്തിലർപ്പിയ്ക്കുന്ന ആറു വയസ്സുകാരി കുട്ടുവിന്റേയും മുഖം തന്റെ കണ്ണുകളിൽ ഓടിവന്നു. ഇല്ല ഞാനവരെ ഒറ്റപ്പെടുത്തില്ല, അവരെ സമൂഹത്തിനു തട്ടികളിയ്ക്കാൻ നല്കില്ല ...

ഓർമ്മത്തൊട്ടിലിൽ ഒരു വേനൽഅവധി

  “സമയം ആറു മാണി കഴ്ഞ്ഞു. വേഗം എഴുനേൽക്കൂ. ബസ്സ് ഇപ്പോൾ വരും തയ്യാറാകേണ്ടേ” ഈ അവധിക്കാലത്തും കൊച്ചു വെളുപ്പാൻ കാലത്ത് ഇത് കേൾക്കുന്നത് കുട്ടികൾക്ക് എത്ര മാത്രം അസഹ്യമായിരിയ്ക്കും! വേനൽക്കാല അവധി എന്ന് കേൾക്കുമ്പോൾ നമ്മളിൽ ഓടി വരുന്ന ഓർമ്മകൾ എത്ര വർണ്ണശബളമാണ്  . മാർച്ച് അവസാനം കൊല്ലപരീക്ഷ കഴിയുന്ന ദിവസത്തിന്റെ ആ സന്തോഷം ഒരുപക്ഷെ വേറൊരു ജീവിതാനുഭവത്തിനും സമ്മാനിയ്ക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല.  ‘പോയിരുന്നു പഠിയ്ക്ക്’ എന്ന ശാസന ഇല്ലാതെ മനസ്സുനിറയെ കളിയ്ക്കാൻ ലഭിയ്ക്കുന്ന ഒരു അവധികാലം. പ...

പ്രകൃതിയൊരുക്കുന്ന വിഷുക്കണി

  ഉഴുത് പാകപ്പെടുത്തി വിളവിറക്കാൻ തയ്യാറായി നില്ക്കുന്ന കൃഷിയിടങ്ങളോ, വിത്തിറക്കാൻ തിടുക്കം കൂട്ടുന്ന കർഷകരോ കേരളത്തിനു വെറുമൊരു സ്വപ്നമാക്കികൊണ്ട് കാടും, പുല്ലും നിറഞ്ഞു പൊന്തകാടുകളായി പാമ്പുകൾക്കും, ക്ഷുദ്രജീവികൾക്കും വാസസ്ഥലമായി മാറി നമ്മുടെ കേരളം. എങ്കിലും 'വിത്തും കൈകോട്ടും’ പാടി കർഷകനെ ജാഗരൂകരാക്കുന്ന വിഷുപക്ഷികളും, മേടമാസമായാൽ പച്ചപട്ടുമാറ്റി മഞ്ഞപട്ടണിയുന്ന കൊന്നപൂക്കളും മലയാള മണ്ണിൽ വിഷുവിന്റെ ഓർമ്മയ്ക്കായി നിലനില്ക്കുന്നു. ചിങ്ങമാസം ഒന്നിനെയാണ് സാധാരണയായി മലയാളികൾ പുതുവത...

നിവേദ്യം

വാർത്തിങ്കൾ മങ്ങി പൊലിഞ്ഞൊരീ രാത്രിയിൽ കാർമുകിൽ വർണ്ണാ നീ എങ്ങുപോയി! പകരുവാനായിട്ടുണ്ടേറെയെനിക്കിന്നു കായാമ്പൂ വർണ്ണാ നിൻ കർണ്ണങ്ങളിൽ കള്ളച്ചിരിയുമായി വെറുതെയിരുന്ന് നീ എൻ മനോഗദ്ഗദം കേൾക്കരുതേ  ഗോപിക ഞാൻ നിന്റെ ഓടകുഴൽ നാദ ശ്രവണത്തിൽ ഓടിയടുക്കുന്നവൾ ഇന്നലെ മന്മഥ ശയ്യയൊരുക്കിയെൻ കാന്തനെൻ ചാരത്ത് വന്ന നേരം മനതാരിൽ ഞാൻ കണ്ട ദിവ്യമാം രൂപം മധുസൂദനാ നിന്റെയായിരുന്നു വാത്സല്യമോടവൻ എന്നെ അണച്ചപ്പോൾ കാതിൽ ചൊരിഞ്ഞൊരോ കിന്നാരങ്ങൾ നിർവൃതിയെന്നിൽ നിറച്ചുഎൻ നിശ്വാസ ചൂടിൽ അവനും വശംവദനാ...

തീർച്ചയായും വായിക്കുക