Home Authors Posts by ജ്യോതിലക്ഷ്മി സി. നമ്പ്യാർ

ജ്യോതിലക്ഷ്മി സി. നമ്പ്യാർ

38 POSTS 4 COMMENTS

കവിതകളുടെ കലിഡോസ്കോപ്പ്

        (കാവ്യദളങ്ങൾ - നിരൂപണം )     വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ "ഗീതാഞ്ജലി തർജ്ജമ ചെയ്തുകൊണ്ട് കാവ്യലോകത്ത് മഹത്തായ ഒരു സ്ഥാനം കരസ്ഥമാക്കിയ കവയിത്രിയാണ് ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ. "കാവ്യദളങ്ങൾ" എന്ന കവിതാസമാഹാരത്തോടെ പന്ത്രണ്ടു വൈവിധ്യമാർന്ന കൃതികൾക്ക് ശ്രീമതി എൽസി യോഹന്നാൻ ജന്മം നൽകി കഴിഞ്ഞു. കാവ്യങ്ങളുടെ സ്വഭാവമനുസരിച്ച് വിവിധ ഭാഗങ്ങളാക്കി തിരിച്ചിട്ടുള്ള അറുപത് കവിതകൾ ഉൾകൊള്ളുന്ന സമാഹാരമാണ് കാവ്യദളങ്ങൾ. ഇതിന്റെ പേരുപോലെത്തന...

മായാത്ത തിരുവാതിര ഓർമ്മകൾ

          തിരുവാതിര എന്ന ദിവസത്തെ കുറിച്ചോർക്കുമ്പോൾ മനസ്സ് മാഞ്ഞുപോയ വര്ഷങ്ങളുടെ യവനികൾക്ക് പിന്നിലേക്കോടുന്നു. തിരുവാതിര ഇപ്പോഴും തരുന്നത് ഒരു കുളിർമയുള്ള ഓർമ്മയാണ്. കാരണം വൃശ്ചികമാസത്തിൽ മഞ്ഞുപൊഴിയുന്ന   കുളിരേകുന്ന കാലത്താണ്  തിരുവാതിര ആഘോഷം. വെളുത്തവാവും തിരുവാതിര നക്ഷത്രവും കൂടിവരുന്ന ദിവസമാണ് തിരുവാതിര. അതിനാൽ ആ ദിവസങ്ങളിൽ നമ്മെനോക്കി ചിരിച്ചുകാട്ടുന്ന നിലാവ് മനസ്സിൽ ഒരു ആഘോഷത്തിന്റെ തൂവെളിച്ചം പകരുന്നു. ശൂളമടിച്ച് ഓടി നടക്കുന്ന കാറ്റും ഗ്രാമ...

കൊല്ലപ്പെട്ടത് മാധ്യമ സ്വാതന്ത്ര്യമോ, മാധ്യമ പ്രവർ...

  തൂലിക പടവാളാക്കി ധീരതയോടെ പ്രതികരിച്ച ജ്യോതിർമോയ് ഡേ, ഗൗരി ലങ്കേഷ് തുടങ്ങിയ   പല മാധ്യമപ്രവർത്തകരുടെയും  ജീവനെടുക്കപ്പെട്ട അനുഭവം നമ്മുടെ രാജ്യത്തിന് പുതിയ അനുഭവമല്ല. കഴിഞ്ഞ ദിവസം കേരളത്തിൽ മരണപ്പെട്ട മാധ്യമപ്രവർത്തകനായ ശ്രീ എസ്. വി പ്രദീപിന്റെയും മരണം ഈ പട്ടികയിൽ എഴുതിച്ചേർക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് മാധ്യമങ്ങളും, ജനങ്ങളും.   ഭാരത് ലൈവ് എന്ന ലൈവ് ന്യൂസ് പോർട്ടലിന്റെ എഡിറ്റോറിയൽ ഡയറക്ടറാണ് ശ്രീ എസ്.വി.പ്രദീപ് . ഇദ്ദേഹം ശക്തനായ ഒരു മാധ്യമ പ്രവർത്തകനാണെന്നാണ് പറയപ്പെടുന...

രോഗികൾക്കും അശരണർക്കും ഒരു അത്താണി

      പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ പ്രൊഫ. ശ്രീദേവി കൃഷ്ണനും, പാലിയേറ്റിവ് കെയർ എന്ന ആശയത്തിന് ഇന്ത്യയിൽ കൂടുതൽ ഊന്നൽ നൽകുകയും, പ്രചരിപ്പിക്കുകയും ചെയ്ത ഡോക്ടർ, പത്മശ്രീ . എം ആർ രാജഗോപാലുമായി നടത്തിയ മുഖാമുഖത്തിന്റെ ദൃശ്യാവിഷ്‌കാരം (താഴെ ചേർക്കുന്നു) വളരെ ശ്രദ്ധേയമായി തോന്നി.    ആരോഗ്യസേവന രംഗത്ത് ഇദ്ദേഹത്തിന്റെ വിലയേറിയ സേവനങ്ങൾ കണക്കിലെടുത്ത് 2018-ൽ ഇന്ത്യ ഗവണ്മെന്റ്  പത്‌മശ്രീ അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. മുപ്പതിലേറെ വർഷങ്ങൾ കോളേജ് അധ്...

നിയമം കടലാസിൽ പോരേ, എന്തിനു കയ്യിലെടുക്കുന്നു?

          കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന വിജയ് പി നായരുടെ (ഇയാളുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നതായി വായിച്ചറിഞ്ഞു.) സൈബർ ദുരുപയോഗവും അതിനെതിരെ ശ്രീമതി ഭാഗ്യലക്ഷ്മിയുടെയും, കൂട്ടുകാരുടെയും ശക്തമായ പ്രതികരണവും എത്രയും    അത്ഭുതത്തോടെയായിരുന്നു   ഞാൻ ഉൾപ്പെടുന്ന ജനങ്ങൾ വീക്ഷിച്ചത്. എത്രയോ പേരാണ് ആ സംഭവത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും  അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്  അതും നവമാധ്യമങ്ങളിൽ കൂടി തന്നെ.   നിയമം കടലാസ്സിൽ എഴുതി വച്ചിട്ട്...

ഇവിടെ സീതാദേവിപോലും ആരോപണവിധേയയായി !!

      സ്ത്രീപീഢനങ്ങളുടെ  ഉത്തരവാദിത്വം സ്ത്രീയിൽ തന്നെ നിക്ഷിപ്തമാക്കുന്ന സദാചാരഗുണ്ടകളുടെ മേൽകോയ്മ പണ്ടുകാലങ്ങൾ മുതൽക്കേ നമ്മുടെ ഭാരതത്തിൽ നിലനിന്നുപോരുന്നു എന്നു പറയാം. സദാചാരത്തിനു  ഏറ്റവും വിലകല്പിച്ചിരുന്ന യുഗമായിരുന്നു ത്രേതായുഗം. സർവ്വസുഖങ്ങളും ത്യജിച്ച് ഭർത്താവിനോടൊപ്പം ത്യാഗങ്ങൾ സഹിച്ചു്  സദാചാരത്തിന്റെ കാവൽമാലാഖയായ, പഞ്ചകന്യകളിൽ ഒരാളായ സീതാദേവി ജീവിച്ചിരുന്നത് ഈ ത്രേതായുഗത്തിലായിരുന്നു. പതിവ്രതയായ സീതാദേവിയെ സംശയിച്ച് സദാചാരത്തിനു മുന്നിൽനിർത്തി  ചോദ്യം ചെയ്...

കാമകിങ്കരർ ചെയ്യുന്ന കടുംകൈകൾ

  കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യത്തിലെ "പ്രേമമേ  നിൻ പേരുകേട്ടാൽ പേടിയാം വഴിപിഴച്ച കാമകിങ്കരർ ചെയ്യുന്ന കടുംകൈകളാൽ” എന്ന വരി ഓർത്ത് ഈ ലേഖനത്തിന് ഒരു ശീർഷകം നൽകികൊണ്ട് ഞാൻ തുടരുകയാണ്. മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ലഹരിയാണോ അതോ അനിയന്ത്രിതമായ കാമമാണോ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത  പല  നിഷ്ടൂര പ്രവർത്തികൾ ചെയ്യാൻ ചില പുരുഷന്മാരെ നിര്ബന്ധിതരാക്കുന്നത്? എതിർലിംഗത്തോടുള്ള ആകർഷണം ലോകത്തിന്റെ നിലനിൽപ്പിനായി മനുഷ്യനിലെന്നല്ല സർവ്വ ജീവജാലങ്ങൾക്കും പ്രകൃതി നൽകിയ ഒരു നിയമ...

നമസ്കാരം ടീച്ചർ

സെപ്തംബർ അഞ്ച് അധ്യാപകദിനമായി ആഘോഷിക്കുന്ന ഈ വേളയിൽ പണ്ടു കാലങ്ങളിലേയും, ഈ കാലഘട്ടത്തിലേയും ഗുരുശിഷ്യ ബന്ധങ്ങളെ ക്കുറിച്ച് ഞാൻ ഓർത്തു പോകുകയാണ് ഒരു മണിക്കൂർ നേരത്ത് ഒരു വിഷയത്തിൽ പരീക്ഷയിൽ മികവുറ്റ മാർക്കു വാങ്ങാൻ ഒരു കൂട്ടിയെ പരിശീലിപ്പിച്ച് പണം വാങ്ങി പോകുന്നതല്ലായിരുന്നു  അന്നു കാലത്തെ ഗുരു. അതുപോലെത്തന്നെ പഠന സമയം കഴിഞ്ഞ് പുറത്തുകടന്നാൽ അധ്യാപകന്റെ  രൂപത്തിനേയും, സ്വഭാവങ്ങളേയും കുറിച്ച് വിമർശിയ്ക്കുവാനോ, ശിക്ഷയോ,  ഉപദേശമോ അധ്യാപകൻ നൽകിയാൽ പ്രതികാരം ചെയ്യുവാനും, അദ്ദേഹത്തിനെതിരെ മാതാപി...

ഇല്ലം നിറ, വല്ലം നിറ

    “ഇല്ലം നിറ വല്ലം നിറ വട്ടി നിറ പത്തായം നിറ……”. സമൃദ്ധിയുടെ ഈ മലയാള പൊലിമ ഓരോ മലയാളിയുടെയും മനസ്സിൽ എന്നൊക്കെയോ കേട്ട് പതിഞ്ഞിട്ടുണ്ടാകാം കർക്കിട മാസത്തിലെ പെയ്തൊഴിയുന്ന പേമാരിയിൽ മുട്ടോളം വെള്ളത്തിൽ കൊയ്ത്തുപാട്ടിനായ് കാതോർത്തു കുമ്പിട്ടു നിൽക്കുന്ന കതിർ കുലകൾക്ക് ഇല്ലംനിറ ആദരവിന്റെ ദിവസമാണ്. കർക്കിടകമാസത്തിലെ അമാവാസിയ്ക്കുശേഷം നിറഞ്ഞ മുഹൂർത്തത്തിൽ മിക്കവാറും എല്ലാ കർഷകരും ഇല്ലം നിറ കൊണ്ടാടുന്നു. പണ്ട് കാലത്തെ കർഷകർക്ക് കൃഷി ഒരു ഉപജീവന മാർഗ്ഗം ആയിരുന്നെങ്കിലും അവർ അതിനെ...

മായാത്ത സഹൃദയ രേഖകൾ

കഥകൾ , ലേഖനങ്ങൾ യാത്രവിവരണങ്ങൾ അഭിമുഖങ്ങൾ എന്നിങ്ങനെ നാല് പ്രധാന മുഖങ്ങൾ എന്ന സവിശേഷതയോടെയാണ് ശ്രീമതി സരോജ വർഗ്ഗീസിന്റെ 'സഹൃദയ രേഖകൾ എന്ന പുസ്തകത്തിനു ജീവൻ നല്കിയിരിയ്ക്കുന്നത്. ഈ പുസ്തകം അവരുടെ ഭർത്താവിന് ജന്മദിനസമ്മാനമായി സമർപ്പിച്ചതാണ്. ഭർതൃവിയോഗത്താൽ ഒറ്റപ്പെട്ട മനസ്സ്, വേർപാടിന്റെ ആഴക്കടലായ് മാറിയപ്പോൾ എഴുതപ്പെട്ടതാണ് ശ്രീമതി സരോജയുടെ 'പ്രിയ ജോ നിനക്കായ് ഈ വരികൾ’ എന്ന പുസ്തകം. പ്രിയപ്പെട്ടവനൊത്ത് ഒരുമിച്ച് കഴിഞ്ഞ നാളുകളുടെ ഓർമ്മകൾ അലയടിക്കുന്ന ഒരു ദുഃഖസമുദ്രമാണ് ഈ പുസ്തകം. തീവ്രമായ വേദന...

തീർച്ചയായും വായിക്കുക