നജിംകൊച്ചുകലുങ്ക്
സനാഥൻ
സുഹൃത്തും സ്വന്തം നാട്ടുകാരനുമായിരുന്നിട്ടും രണ്ടുതവണമാത്രമാണ് ഹരി എന്നിലെ പത്രലേഖകനെ തേടി വന്നത്. ആദ്യം വാർത്തയുമായും പിന്നീട് വാർത്തയായും! അവൻ വാർത്തയുമായി വരുമ്പോൾ ഞാൻ പത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്നു. പ്രമുഖ പത്രം എന്റെ പ്രദേശത്ത് ഒരു സബ് ബ്യൂറോ ആരംഭിക്കുകയും അതിൽ ഞാൻ സ്വ.ലേ ആയി ജോലി തുടങ്ങുകയും ചെയ്‌ത കാലത്ത് അവൻ നാട്ടിലുണ്ടായിരുന്നില്ല. മറുനാട്ടിലെവിടെയോ സാമാന്യം തരക്കേടില്ലാത്ത എന്തോ ടെക്‌നിക്കൽ ജോലിയഭ്യസിച്ച്, അതുകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. നാട് വിട്ടുപോയ...
ചരിത്രം
ചരിത്രം അങ്ങനെയാണ് ചിലപ്പോൾ അതൊരു കുറുമ്പുകാരിയെ പോലെ ഉടയാടകൾ വലിച്ചെറിഞ്ഞ് പൊള്ളുന്ന സത്യങ്ങൾ കുടഞ്ഞെറിഞ്ഞ് കിലുകിലെ ചിരിച്ച് കനൽനടത്തം നടത്തും. ചരിത്രം ചിലപ്പോൾ ഒരു രജസ്വലയെ പോലെയാണ് ലജ്ജയാൽ കൂമ്പിയുറങ്ങി മധുര സ്വപ്‌നങ്ങളിലുണരും നുണക്കുഴികളിൽ മൗനം നിറച്ച് ചിരികളിൽ നിലാവാകും അടിവയറ്റിലെ നോവിന്റെ ചാണയിലുരച്ച് ചാരിത്ര്യശുദ്ധിയെ സ്‌ഫുടംചെയ്‌തു കൊണ്ടിരിക്കും. എന്നാൽ ചിലപ്പോഴൊക്കെയും ചരിത്രം ഒരഭിസാരികയെ പോലെയാണ് കൂടെ ശയിക്കുന്നവനെ രസിപ്പിക്കുവാൻ ഏത് ലീലയുമാടും, കീശകളിൽ ആർത്തിയായി പടർന്...