Home Authors Posts by നഫീസത്ത്‌ ബീവി

നഫീസത്ത്‌ ബീവി

0 POSTS 0 COMMENTS
കൊമ്പനെഴുത്ത്‌ ഹൗസ്‌, കോണത്ത്‌കുന്ന്‌. പി.ഒ, തൃശ്ശൂർ ജില്ല, പിൻ - 680123.

ജനകന്‍ + ജനനി = ജനനം

കനത്തവറുതിയിലും , വരള്‍ച്ചയിലും നിറഞ്ഞ മഴയുടെ ആധിയിലും ഒരു ജീവന്‍ മുളപൊട്ടാം. ശരീരത്തിന്റെ രണ്ടുമല്ലാത്ത അവസ്ഥയുടെ പരിസമാപ്തിയില്‍ നിന്നും ഉറവപൊട്ടുന്ന ജീവന്റെ ബിന്ദു ഒന്നിച്ചു ചേര്‍ന്നു കത്തിയ ജ്വാലയില്‍ നിന്നും തെറിച്ചു വീണ കനവ്. വെറും മുപ്പാത്താറു ആഴ്ച കൊണ്ടു കരയാനും ചിരിക്കാനുമാകുന്ന അവസ്ഥയിലേക്കെത്തി നില്‍ക്കുന്ന രണ്ടു സൂക്ഷ്മ ജീവികളുടെ ഏകീഭാവം പുംബീജം+ അണ്ഡം= സിക്കാണ്ഡം അതുവരെ രണ്ടു ലോകത്തില്‍ വ്യത്യസ്ത ചുറ്റുപാടുകള്‍ പേറുന്ന ജീവിതാന്തരീക്ഷത്തില്‍ നിന്നും പൊതുവായൊരിടത്തേക്ക് . ജലത്തില്‍...

സ്‌പർശം

“ഒരു വാക്കുപോലും വേണ്ട തിരമാലയായ്‌ സ്‌നേഹജലപാളികളുണരുവാൻ” “മാന്ത്രീകതയുടെ ഒരു മായിക സ്‌പർശം നൊമ്പര കോട്ടക്കുള്ളിൽ തപസ്സനുഷ്‌ഠിക്കുന്നവനെ” പുറത്തേക്ക്‌ നയിക്കും. നിഗൂഢ സ്‌പർശത്തിന്റെ അർത്ഥതലങ്ങളുടെ ആഴമളക്കാൻ ഏതു സ്‌കെയിലിനാണാവുക. ആക്രമണമല്ല ആർദ്രതയാണ്‌ സ്‌നേഹത്തിന്റെ ഉറവിടം. തഴുകിത്തലോടി സാന്നിദ്ധ്യമുറപ്പിച്ചിരുന്നെങ്കിൽ എന്ന്‌ ഉത്‌ക്കടമായി കൊതിച്ചിരിക്കുന്ന സമയത്തെ ആക്രമണം എത്ര ഭീതിദം ആണെന്നൊ? സൃഷ്‌ടാവ്‌ നമുക്കു വേണ്ടി വിരൽ തുമ്പുകളിൽ ഒളിപ്പിച്ചുവെച്ചിട്ടുള്ള അതിവിശാലമായ സാദ്ധ്യതയാണ്‌ സ്‌പർശത...

“വിരഹം”

“സ്വന്ത കർമ വശരായ്‌ തിരിഞ്ഞിടു- ന്നന്ത മറ്റ ബഹു ജീവ കോടികൾ അന്തരാള ഗതി തന്നിലൊന്തൊടൊ- ന്നന്തരാ പെടുമണുക്കളാണു നാം” “സ്‌നേഹമെങ്കിലു മിയന്നു ഖിന്നയായ്‌ സാഹസങ്ങൾ തുടരുന്നു സന്തതം” കുമാരനാശാൻ (നളിനി) 123, 124 എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങൾ, അവനവന്റെ കർമഗതിയനുസരിച്ച്‌ വട്ടം കറങ്ങുന്നു. ആകാരത്തിൽ വെച്ചുള്ള വട്ടം കറങ്ങലിന്നിടയിൽ ചിലപ്പോൾ പരസ്‌പരം ഒന്നിച്ചു ചേരുന്ന അണുക്കളാണു നാം“. ”എന്നാലും സ്‌നേഹത്തിൽ പെട്ട്‌ ദുഃഖിക്കുന്ന ആത്‌മാക്കൾ എപ്പോഴും സാഹസങ്ങൾ തുടർന്ന്‌ കൊണ്ടേ ഇരിക്കും.“ ഏറെ വഴി നടന്ന്...

വിടപറയുമ്പോൾ

“ഉണ്ടായിരുന്നു എന്ന്‌ ധാരാളം തെളിവുകൾ അവശേഷിപ്പിച്ചുകൊണ്ട്‌ അനന്തയിലേക്ക്‌ നിത്യമായ യാത്ര”. മടക്കമില്ലാത്ത ദീർഘയാത്ര. “ഒരുപാട്‌ സ്വപ്‌നങ്ങളുടെയും മോഹങ്ങളുടെയും എത്രയോ കൂട്ടിക്കിഴിക്കലുകളുടെയും ശേഷിപ്പാണ്‌ നീണ്ടുനീണ്ടങ്ങിനെ.....” വെളുപ്പിനെ കനത്ത കറുപ്പാക്കി കറുപ്പിനെ വീണ്ടും വെളുപ്പാക്കിയും ഉള്ള പ്രയാണം. ജീവിക്കാൻ മറന്നു പോയ പരാക്രമം “അതോ സമയമാകട്ടെ എന്നു കരുതിയോ?” കാലത്തിനൊപ്പം നമ്മളും പോകുമെന്നറിഞ്ഞീലയോ? “മറവിയുടെ തിരശ്ശീലയ്‌ക്കുള്ളിൽ ഒളിച്ച ശൈശവം നിഷ്‌കളങ്കതയുടെ ബാല്യം ആകുലതകളുടെ കൗമാരം എ...

സ്‌നേഹം

“സ്‌നേഹത്തിലാണീ പ്രപഞ്ചം ദൈവം സൃഷ്‌ടിച്ചത്‌. അന്വേഷികൾക്ക്‌ കണ്ടെത്താം. പല മട്ടിൽ സ്‌നേഹം ബഹിർഗമിപ്പിക്കുകയാണീ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും. ഒരാളുടെ ഹൃദയത്തിൽ നാം സ്‌നേഹത്തിന്റെ വിത്തിട്ടു കൊടുത്താൽ എത്ര പെട്ടെന്നാണെന്നോ അത്‌ മുളപൊട്ടുന്നതും പൂമരമായ്‌ തേൻകിനിയുകയും സുഗന്ധം പരത്തുകയും ചെയ്യുന്നത്‌. സ്‌നേഹിച്ച്‌ കൊതിതീരാത്ത ആത്‌മാവുമായി മലയാളത്തിന്റെ പ്രിയ കഥാകാരി കമലസുരയ്യ എന്ന മാധവിക്കുട്ടി യാത്രയായി. കടൽപോലെ ആഴവും പരപ്പുമേറിയ സ്‌നേഹപാത്രമായിരുന്നവർ അവരുടെ ഉള്ളം നൽകിയ സ്‌നേഹം തിരിച്ചുകിട്ടിയില...

തീർച്ചയായും വായിക്കുക