നാലുവീട്ടിൽ അബ്‌ദുൾറഹ്‌മാൻ
നീണ്ട കഥ, തലകുത്തിയുളള ഊഞ്ഞാലാട്ടം
“ലൈഫ് ഈസ് വെരി സേഫ്‌റ്റി! ദാറ്റീസ് കംപ്ലീറ്റ് കമ്പ്യൂട്ടറൈസ്‌ഡ്...” വാസന്തി ഒരിക്കൽ കൂടി പരിഹസിക്കാൻ ശ്രമിച്ചപ്പോൾ, മൂന്നാം നാൾ ഉച്ചയ്‌ക്ക് ഞങ്ങളുടെ നേർക്ക് ഒരു ഹെലികോപ്‌റ്റർ വരുന്നതു കണ്ടു. അപ്പോഴും ഞങ്ങളുടെ മരണഭീതി വിട്ടുമാറിയിട്ടില്ല. ഏത് നിമിഷവും മരണം ഞങ്ങളെ താഴോട്ട് വലിച്ചിടാം. അത് അബോധാവസ്ഥയിൽ സംഭവിക്കണമെന്നില്ല. ബോധാവസ്ഥയിലുമാവാം. കഴിഞ്ഞ രണ്ട് രാത്രികളും ഒരു പകലും നിരന്തരമായി പെയ്‌ത പേമാരിമൂലം വഴുവഴുപ്പായി തീർന്ന ഒരു മരക്കൊമ്പിലാണ് ഞങ്ങളിരിക്കുന്നത്. ഇത് രണ്ടാമത്തെ പ...
കളഞ്ഞു പോയതും കണ്ടെടുത്തതും
-ന്റെ വെള്ളക്കല്ലുവച്ച ചെറിയ മൂക്കുത്തി ആരെങ്കിലും കണ്ടോ? ചോദ്യത്തേക്കാളേറെ അതൊരു അലർച്ചയായിരുന്നു. സുമയുടെ ശബ്ദം അത്രയധികമൊന്നും പൊങ്ങാത്തതായതുകൊണ്ട് വീടാകെ ഒന്നു നടുങ്ങിയതുപോലെയായി. ഒരു കാലുനീട്ടിവച്ചും മറ്റേക്കാൽ അതിനു പിൻപേ തെന്നിച്ചും കാവ്യ കുറച്ചൊരു ധൈര്യത്തോടെ മുറിയിൽ കയറിവന്നു. -ആ റ്റൈനി ബോക്സില് ഇല്ലേ മമ്മീ? സുമയുടെ മൂക്കുത്തിച്ചെപ്പു ചൂണ്ടി അവൾ കൊഞ്ചലോടെ ചോദിച്ചു. വല്ലാത്തൊരരിശം തിരയിട്ടുവന്നെങ്കിലും കാവ്യയുടെ വിടർന്ന കണ്ണുകളിലെ തിരികൾ ഊതിക്കെടുത്താനാവാതെ സുമ ഇല്ലെന്നു തലയാ...
ഒരു വിലാപയാത്രയുടെ ലക്ഷണങ്ങൾ
എല്ലാറ്റിനും മുന്നിലായി ചില ലക്ഷണങ്ങൾ ഉണ്ടല്ലോ? ശ്രീകുമാരൻ തമ്പിയും ഒരു വിലാപയാത്രയുടെ ഒരുക്കങ്ങൾക്ക് മുമ്പ് ചില ലക്ഷണങ്ങൾ കാണിച്ചു. ജീർണോദ്ധാരണ ഫണ്ടിനായി കാത്ത് കിടക്കുന്ന ഒരനാഥക്കാവിൽ ഭാര്യയേയും നാല് പെൺമക്കളേയും യാത്രയ്‌ക്ക് മുമ്പുളള പൂജയ്‌ക്കായി സന്ധ്യയ്‌ക്ക് മുമ്പേ കൂട്ടിക്കൊണ്ട് പോയി. കഴിഞ്ഞ പത്ത് നാല്പത് വർഷങ്ങളായി തമ്പിതന്നെയാണല്ലോ ഈ കാവിലെ പൂജാരിയും? ബലിക്കല്ലിൽ നിവേദ്യത്തിന് വേണ്ട വിശേഷകൂട്ടുകൾ മാധവിക്കുട്ടി അരച്ചെടുക്കും മുമ്പ്, കഴുകി വൃത്തിയാക്കിയിരുന്നു. എന്നാലും ...
കത്തി. ബി.ഇ.
കത്തി വേഷം കെട്ടി, കയ്യിൽ വലിയൊരു കത്തിയും പിടിച്ച്, പൊട്ടിത്തെറിക്കുന്ന മീനച്ചൂടിലെ നട്ടുച്ചയ്‌ക്ക് കൂട്ടുമുക്കിലെ നടുറോഡിൽ ചെറിയാൻ കുട്ടി. കുരുക്ഷേത്രത്തിന്റെ നടുവിൽ ആർത്തട്ടഹസിക്കുന്ന ഏകലവ്യന്റെ ശബ്ദം കേട്ടാണ് ആളുകൾ കൂട്ടുമുക്കിലെ നടുറോഡിലേക്ക് തല ഏന്തി നോക്കിയത്. ടി.വി.യിലും കലണ്ടറുകളിലും കണ്ടിട്ടുളള ഒരു കഥകളി വേഷം ജീവനോടെ നടുറോഡിൽ നിൽക്കുന്നു. ചുറ്റും കുറേ കുട്ടികൾ. വിവരമറിഞ്ഞ് നാട്ടുകാർ കൂട്ടുമുക്കിലേക്ക് ഓടി വന്നു. പനി പിടിച്ച് കിടന്നിരുന്ന സേതുമാഷും, ചെറിയാന്റെ അമ്മച്ചിയു...
ഡബ്ബിൾ ഹാർട്ട് രാമൻസായിപ്പ്
ആമുഖം ഇപ്പോഴാണ് ടീച്ചർക്ക് ഓർമ്മവരുന്നത്. രാമന്റെ കുട്ടിക്കാലം. അവൻ സാധാരണ കളികളൊന്നും കുട്ടിക്കാലത്ത് കളിച്ചിരുന്നില്ല. കുട്ടികളുടെ കൂട്ടത്തിൽ കളിക്കാൻ പോയാൽ എന്തെങ്കിലും കുണ്ടാമണ്ടികൾ കാണിച്ച് തെറ്റിപിരിഞ്ഞ് തിരിച്ച് വരികയാണ് പതിവ്. കുട്ടികളൊക്കെ അവനെ വെളളച്ചന്തീ വെളളച്ചന്തീ എന്ന് വിളിച്ച് പരിഹസിക്കും. ഒരിക്കൽ പുഴയിലെ കുളി കഴിഞ്ഞ് വന്ന് മൂകനായി എന്തോ ചിന്തിച്ചിരിക്കുന്നത് കണ്ടു. “പുഴേ ചെന്ന് കുട്ടികളോട് വഴക്കടിച്ചോ?” ചിന്തയിൽ നിന്ന് ഉണർന്നിട്ട് അവൻഃ “ആൾക്കാരൊക്...