Home Authors Posts by എൻ. ശാന്തകുമാർ

എൻ. ശാന്തകുമാർ

4 POSTS 0 COMMENTS
Address: നീലകണ്‌ഠഭവനം നെട്ടയം, കാച്ചാണി പി.ഒ. തിരുവനന്തപുരം - 695 013. Phone: 9495340069

ഉദരനിമിത്തം

കൊച്ചുകുട്ടിയെന്നാ വിചാരം. ഈ വരുന്ന മിഥുനത്തില്‌ വയസ്സ്‌ എൺപത്തിയഞ്ച്‌. എന്നിട്ടും ഒരുവക പറഞ്ഞാൽ തലേ കേറൂല്ല അല്ലേ. അച്ഛനെന്നെ വഴിയാധാരമാക്കിയേ അടങ്ങൂ. ആ പാത്രവുമെടുത്ത്‌ ദാ ഇവിടെയെങ്ങാനും വന്നിരുന്ന്‌ രാമരാമാന്ന്‌ പറഞ്ഞിരുന്നോ. എനിയ്‌ക്കാകെ രണ്ടുകൈയല്ലേ ഉള്ളൂ. എന്തെല്ലാം ചെയ്യണം. ആരോടൊക്കെ മറുപടി പറയണം. ഹോ, എന്റെ ഒരു ജന്മം.   എന്റെ അച്ഛാ, അവിടെ നിന്ന്‌ വെറുതെ കൊതി മൂപ്പിയ്‌ക്കണ്ട. ഈ പൊടിയാത്ത ദോശയും പുട്ടും ഇടിയപ്പോം എന്റെ മാഡത്തിനും മാഡത്തിന്റെ പിള്ളേർക്കും. അവരെല്ലാം തിന്നുകഴിഞ...

മുപ്പത്തിമൂന്നും എന്റെ കെട്ട്യോനും

പോത്തുപോലെ കെടന്നുറങ്ങുന്നത്‌ കണ്ടോ. ഇന്നലെ എന്തൊരു ആക്രാന്തമായിരുന്നു. അതിനൊന്നും എന്റെ സമ്മതം ആവശ്യമില്ല. അദ്ദേഹം പറയും. ഞാൻ അനുസരിക്കണം. എന്തെങ്കിലും എതിരായി പറഞ്ഞാ മൂന്നാല്‌ ദെവസം മോന്തയും വലിച്ചുകെട്ടി ഒറ്റയിരിപ്പാണ്‌. ഒരക്ഷരം മിണ്ടില്ല. പിന്നെ ഞാനുണ്ടാക്കുന്ന ആഹാരത്തിന്‌ നൂറ്‌ കുറ്റവും കാണും. ആയതിനാൽ ഇപ്പോ ഇപ്പോ ഞാനൊന്നും പറയാനും പോവില്ല. എന്തോ ആയിക്കോട്ടെ. കുറച്ച്‌ കഴിയമ്പോ വെറുതെ വിടുമല്ലോ. എന്നാലും ഈ നെലത്തിപ്പോരൊക്കെ കഴിഞ്ഞിട്ടും ഞാൻ രാവിലെ അഞ്ചുമണിക്ക്‌ എണീറ്റ്‌ കഞ്ഞീം കറീം വയ്‌ക്...

ശീതം ഉഷ്ണമാകുന്നു

അന്ന്‌ വേനലവധിയൊക്കെ കഴിഞ്ഞ്‌ കാലവർഷാരംഭത്തിൽഞങ്ങളുടെ പള്ളിക്കൂടം തുറക്കുംപുതിയ ക്ലാസ്സിലേയ്‌ക്ക്‌തുളകളനേകമുള്ള തുണിസഞ്ചിയിൽപഴയ വിലയ്‌ക്ക്‌ കിട്ടിയ പുസ്തകവുമടുക്കിലീക്കൊരിക്കലും മാറാത്തബിസ്മിപേന പോക്കറ്റിൽ ചരിച്ചിട്ട്‌ഞണുങ്ങി വിസ്താരം കുറഞ്ഞ ചോറ്റുപാത്രവുംഉള്ളതിൽ കൊള്ളാവുന്ന തുണിയുമുടുത്ത്‌പള്ളിക്കൂടത്തിലേയ്‌ക്കിറങ്ങുന്നേരം മഴ പെയ്യും.ഇങ്ങനെ കോരിച്ചൊരിയുന്ന മഴയത്തുംവലംകൈ ആടുന്ന കാലൻകുടയിലുംഇടംകൈ സൈക്കിളിന്റെ ഹാൻഡിൽബാറിലുമായ്‌ഞങ്ങളെ, എട്ടാളെപ്പോറ്റാൻഅച്ഛൻ ആപ്പീസിലേയ്‌ക്ക്‌ കൃത്യമായ്‌ പോകും.പടിയ...

സമരം തന്നെ ജീവിതം

തന്റെ നീണ്ട 83 വർഷത്തെ സംഭവബഹുലമായ ജീവിതം വെറും 31 പേജിലൊതുക്കി വി.എസ്‌ ഒരു അത്ഭുതം കാണിച്ചിരിക്കുന്നു. മഹാസമുദ്രത്തെ തന്റെ ചെറുകിണ്ടിയിലൊതുക്കിയ അഗസ്‌ത്യമുനിയെപ്പോലെ. എന്റെ ജീവിതമാണ്‌ എന്റെ സന്ദേശമെന്ന്‌ മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുണ്ട്‌. തന്റെ തീക്ഷ്‌ണമായ, വിട്ടുവീഴ്‌ചയില്ലാത്ത സമരങ്ങളിലൂടെ സഞ്ചരിച്ച വി.എസ്‌ തന്റെ സമരം തന്നെ തന്റെ ജീവിതമെന്ന്‌ മാറ്റിപ്പറയുന്നു. അതോടൊപ്പം ഇത്‌ സത്യമാണെന്നും വിശിഷ്യ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നമ്മൾ സമ്മതിക്കുകയും ചെയ്യുന്നു. മികവുറ്റ കൈയ്യൊതുക്കത്തോട...

തീർച്ചയായും വായിക്കുക