Home Authors Posts by എൻ.രാധാകൃഷ്‌ണൻ

എൻ.രാധാകൃഷ്‌ണൻ

0 POSTS 0 COMMENTS

ടി.ആർ.അജയൻ എഡിറ്റു ചെയ്‌ത നാദധാര

സംഗീതത്തെക്കുറിച്ചുളള സമഗ്രപഠനമല്ല ‘നാദധാര’. സംഗീതാനുഭവത്തിന്റെ ബഹുമുഖങ്ങളെ അനാവരണം ചെയ്യുന്ന നിരീക്ഷണപാഠങ്ങളുടെ സഞ്ചയികയാണ്‌. സംഗീതശാസ്‌ത്രത്തിന്റെ നിഷ്‌ഠാബദ്ധമായ വ്യാകരണതത്ത്വങ്ങൾ പരാമൃഷ്‌ടമാകുന്ന ഗ്രന്ഥങ്ങൾ മലയാളത്തിൽ പലതുണ്ട്‌. അനുഭവത്തിന്റെ ചേരിയിൽ നിന്നുകൊണ്ടുളള സംഗീതത്തിന്റെ വായന ഈ കൃതിയെ വ്യത്യസ്‌തമാക്കുന്നു. സംഗീതത്തെ ഒരു കേവല വിനോദോപാധി എന്നതിലുപരി ഗൗരവപൂർണ്ണമായ മറ്റൊരു അനുഭവതലം തേടുന്നവർക്ക്‌ 22 ലേഖനങ്ങളുളള ഈ കൃതി അമൂല്യമായ തുണയാണ്‌. പ്രസാഃ സൊർബ. വിലഃ 75 രൂ. ...

എസ്‌.രമേശൻ രചിച്ച കലുഷിതകാലം

കവിതയുടെ സാമ്പ്രദായിക നിർവചനങ്ങളിൽ നിന്ന്‌ സ്വയം വിമുക്തനായി സ്വന്തംഭാഷ കണ്ടെത്തിയ രമേശൻ നവകവിതയുടെ ശക്തിചൈതന്യങ്ങളാൽ കവിതയെ സമരായുധമാക്കി ജനമദ്ധ്യത്തിൽ നില്‌ക്കുന്നു. സ്വകവിതയെയും ഭാഷയെയും പുനർനിർവ്വചിക്കുന്ന 3 കവിതകൾ, 17 കലുഷിത വർത്തമാനകാല കവിതകൾ, വിവിധ വിഷയിയായ 5 കവിതകൾ എന്ന്‌ ഇവയെ മൊത്തത്തിൽ വർഗ്ഗീകരിച്ച്‌ വായിക്കാനാകുമെങ്കിലും എല്ലാറ്റിനും അന്തർധാരയായി വർത്തിക്കുന്ന കാലദോഷപ്പെരുമയാർന്ന ഉഷ്‌ണപ്രവാഹ തീവ്ര സാന്നിദ്ധ്യം അനുഭവിക്കാതിരിക്കാനാവില്ല. “പഴയ വീടുകൾ”, “നേരറിവുകൾ” എന്നിവ തീർച്ചയായും വരു...

കെ.എൻ.പണിക്കർ രചിച്ച ‘ഫാഷിസത്തിന്റെ നാളുകൾ’

വർത്തമാനകാല സാംസ്‌കാരിക പൊതുമണ്ഡലത്തെ ആഴത്തിൽ അപഗ്രഥിക്കുന്ന വിശിഷ്ട ഗ്രന്ഥമാണിത്‌. ചരിത്രം, ഫാസിസം, ഗാന്ധിയും മാർക്സും തുടങ്ങി 8 ഭാഗങ്ങളിലൂടെ ഉയർത്തുന്ന നൂതന ചിന്താധാരകൾ ഇനിയും ചർച്ച ചെയ്യപ്പെടേണ്ടവയാണ്‌. പ്രത്യേകിച്ചും ദേശീയ സ്വത്വവും പാരമ്പര്യവും സാംസ്‌കാരിക ഭൂതകാലവും പഠന വിധേയമാക്കുന്നതിലും നവോത്ഥാന കാലപരിശോധനയിൽ പാരമ്പര്യം, ആധുനികത, പ്രബുദ്ധത എന്നിവയിലെ വിരുദ്ധ വീക്ഷണങ്ങളും ഇഴകീറിയെടുക്കുന്ന ഗ്രാംഷിയൻ രീതിശാസ്‌ത്രം ശ്രദ്ധേയമാണ്‌. കൊളോണിയൽ നവോത്ഥാനം പെറ്റി ബൂർഷ്വയുടെ ദ്വിമുഖ അന്യവൽക്കരണ സൃഷ്...

ആധുനികോത്തരം

ആധുനികോത്തരതയുടെ പുമൂഖത്ത്‌ അച്ഛൻ ശില. ശില പോലെ അമ്മ. പിന്നെ മകനും. “പത്തുമാസം നിന്നെ ചുമന്നു. നാലു വയസ്സുവരെ എന്റെ പാലല്ലേ നീ കുടിച്ചത്‌?” കണക്കിൽ അമ്മ പൊട്ടി. അച്ഛൻ അചലൻ. മകൻ ശാന്തം. “ചുമട്ടുകൂലി നേരത്തെ അയച്ച ഡ്രാഫ്‌റ്റിൽ ഉൾപ്പെടും. പാൽപ്പണം ഉടനെ അയക്കാം. എനിക്ക്‌ തിരക്കുണ്ട്‌.” അച്ഛൻ ഉരുകി. വീണ്ടും ഉറഞ്ഞുഃ “മകനേ, മറ്റൊരു കടമ കൂടി തീർക്കാനുണ്ട്‌. പ്രൊഡക്ഷൻ കോസ്‌റ്റ്‌. അത്‌ ഞാൻ തന്നെ തീർത്തുകൊള്ളാം”. -മകൻ പുറത്തേക്ക്‌ ഒഴുകി. അമ്മ നിന്നു കത്തി. അഗ്നിയായി. ...

തീർച്ചയായും വായിക്കുക