എന്‍. ജയകൃഷ്ണന്‍
കീഴാള ഓണ സങ്കല്‍പ്പങ്ങള്‍
കേരളപ്പിറവിയോടു കൂടിയാണ് ഓണം ദേശീയോത്സവമായി അംഗീകരിക്കപ്പെട്ടത്. എന്നാല്‍ അതിന് എത്രയോ മുന്‍പ് തന്നെ മലയാള സാഹിത്യകൃതികളിലും പ്രാചീന രേഖകളിലും ഓണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഓണം ഒരു ആഘോഷം അഥവാ വ്യവസ്ഥാപിതമായ ആചാരം എന്ന നിലയ്ക്കു ദേശീയോത്സവമായി മാറുന്നത് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തോടു കൂടിയാണ്. മതേതരമെന്നു വ്യവഹരിക്കപ്പെടുന്ന ഈ ദേശീയോത്സവം ഹിന്ദു മിത്തോളജിയുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. അതു കൊണ്ടായിരിക്കാം ദേശീയോത്സവമാണെങ്കിലും ഹൈന്ദവരായ മലയാളികളാണ് ഏറെ പ്രാധാന്യത്...