എൻ. ഹരി
അരുണാനായർ
“എസ്‌ക്യൂസ് മീ...” സൂപ്പർ ഡീലക്സ് ബസിന്റെ സൈഡ് സീറ്റിൽ പുറത്തേക്ക് നോക്കിയിരിക്കകയായിരുന്നു അയാൾ. കളമൊഴികേട്ട് തിരിഞ്ഞു നോക്കി. “യേസ്...?” “ഞാൻ ഇവിടെയിരുന്നോട്ടെ...?” “യേസ്സ്... തീർച്ചയായും.” അയാൾ ഒതുങ്ങിയിരുന്നു. അവൾ അയാളുടെ തൊട്ടടുത്ത സീറ്റിലിരുന്നു. “എവിടെപ്പോകുന്നു?” അവർ ചോദിച്ചു. “കോഴിക്കോടിന്...” “ഞാനും കോഴിക്കോടിനാണ്.” എറണാകുളം കഴിഞ്ഞതേയുള്ളൂ. തലസ്ഥാനത്തു നിന്നു വരുന്ന ബസാണ്. അയാൾ സമയം നോക്കി. രാത്രി ഒരു മണി കഴിഞ്ഞിരുന്നു. “കോഴിക്കോട്ടാണോ താമസം?” ലോഹ്യം ചോദിച്ചു. “അല്ല...
ഗ്രഹണം
ദിവാൻ രാമസ്വാമി അയ്യരുടെ മൂക്കിന് ആരോ വെട്ടിയെന്ന വാർത്ത ഗ്രാമത്തിലെ ഒരു കുടികിടപ്പുകാരനും നിരക്ഷരനുമായ എന്റെ അപ്പൂപ്പൻ അറിയുമ്പോൾ അയ്യർ നാടുവിട്ടുകഴിഞ്ഞിരുന്നു. അപ്പൂപ്പന്റെ ഉള്ളിൽ മണിമുഴങ്ങി. പ്രചോദിതനായ അപ്പൂപ്പൻ തന്റെ കുടികിടപ്പു പറമ്പ് കൈക്കലാക്കാൻ ശ്രമിച്ചിരുന്ന ജന്മിയുടെ കാര്യസ്ഥനെ നിലാവുള്ള ഒരു രാത്രിത്തണുപ്പിൽ പതിയിരുന്നു വെട്ടി. പിന്നെന്തുണ്ടായെന്നു വെച്ചാൽ കാര്യസ്ഥൻ അവകാശവാദമൊഴിയുകയും സർപ്പക്കാവും കുളവുമുള്ള പുരയിടം അപ്പൂപ്പന് സ്വന്തമാവുകയും ചെയ്തു. സത്യമുള്ള പാമ്പുകളിൽ അപ്പൂപ്പനും...