എൻ. ഗോവിന്ദൻകുട്ടി
അറബിക്കടലിൽ പത്തേമാരികാണുമ്പോൾ
പുനർവായന മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ എൻ. ഗോവിന്ദൻകുട്ടിയുടെ ‘അറബിക്കടലിൽ പത്തേമാരികാണുമ്പോൾ്’ എന്ന കഥ വായിക്കുക. ഒരു കുടിൽ പട്ടണത്തിൽ നിന്നു പത്തുമുപ്പതുമൈൽ അകലെ കിടക്കുന്ന ഗ്രാമത്തിലെ കോളിവാഡയിലാണ് ഞാൻ പറയുന്ന കുടിൽ നിലകൊള്ളുന്നത്. ചുറ്റും പ്രശാന്തത പറ്റിപ്പിടിച്ചുനില്‌ക്കുന്ന ഈ കുടിലിലാണ് സ...