Home Authors Posts by എൻ.ഗോപാലകൃഷ്‌ണൻ

എൻ.ഗോപാലകൃഷ്‌ണൻ

0 POSTS 0 COMMENTS

ഡി.സി. കിഴക്കെമുറി രചിച്ച അമ്പലപ്പുഴ മുതൽ അമ്പലപ്പ...

അര നൂറ്റാണ്ടുകാലത്തോളം കേരളത്തിലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന ഡി.സിയുടെ ചെറിയ കാര്യങ്ങൾ മാത്രം എന്ന ജനപ്രിയ കോളത്തിൽ വന്ന ലേഖനങ്ങളാണ്‌ ഈ ഗ്രന്ഥത്തിലെ ഉളളടക്കം. ജീവിതംകൊണ്ടു ശുദ്ധീകരിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ഡി.സിയുടെ വലിപ്പംകൊണ്ടാണ്‌ പലർക്കും വലിയ കാര്യങ്ങളായി തോന്നാവുന്നവ അദ്ദേഹത്തിന്റെ കണ്ണിൽ ചെറിയ കാര്യങ്ങളായത്‌. ഒഴുക്കുളള ലളിതമായ ഭാഷയിൽ മർമ്മത്തടിക്കുന്ന നർമ്മത്തോടെ എഴുതിയിരിക്കുന്ന ഈ കൃതി ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാം. പ്രസാഃ ഒലീവ്‌ വില ഃ 65 രൂപ ...

ട്രാഫിക്‌

മാനാഞ്ചിറയിലെ റോഡിന്റെ ചില ഭാഗങ്ങൾ പെട്ടെന്ന്‌ പൊളിഞ്ഞ്‌ കുണ്ടുംകുഴിയുമായിത്തീരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഒരു എൻജിനിയറോട്‌ ചോദിച്ചു. “നല്ല ട്രാഫിക്കുളള സ്ഥലമാണിത്‌.” അയാൾ പറഞ്ഞു. എനിക്കു തൃപ്‌തിയായി. കാര്യം പിടികിട്ടിയല്ലോ. റോഡു പൊളിയുന്നതിന്റെ കാര്യം ട്രാഫിക്കാണ്‌. ട്രാഫിക്കില്ലെങ്കിൽ റോഡുകൾ പൊളിയുകയില്ല. അതുകൊണ്ട്‌ ട്രാഫിക്ക്‌ പാടില്ല. Generated from archived content: story8_june.html Author: n_gopalakrishnan

സസ്യഭോജനം

“ഹിംസ്ര ജന്തുക്കളെ ഭയന്നു, ജീവിക്കാൻ വയ്യാതായി.” “അതേ, ആർക്കും ഒരു ശല്യവും ചെയ്യാതെ ഒരു മൂലയിൽ ഒതുങ്ങിക്കഴിയുമ്പോഴാണ്‌, വന്നു കടിച്ചു കൊന്നു തിന്നുന്നതും മുറിപ്പെടുത്തി കൊല്ലാതെ കൊല്ലുന്നതും. മനുഷ്യരാണെങ്കിൽ ഈ മൃഗങ്ങളെ കാത്തുരക്ഷിക്കയും ചെയ്യുന്നു.” “അതുപറഞ്ഞിട്ടു കാര്യമില്ല. ഇവറ്റയെ അവസാനം മനുഷ്യൻ തന്നെ കൊന്നുതിന്നും.” -സസ്യത്തോട്ടത്തിലെ രണ്ടു തൈച്ചെടികൾ അല്‌പം അകലെ നില്‌ക്കുന്ന ആട്ടിൻകുട്ടികളെപ്പറ്റി സംസാരിക്കുകയാണ്‌. Generated from archived content...

തീർച്ചയായും വായിക്കുക